എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.70% വിജയം
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ ഫലം പ്രഖ്യാപിച്ചു. 99.70 ശതമാനം വിജയം. 68,604 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം 99.26 ശതമാനമായിരുന്നു എസ്.എസ്.എല്‍.സി വിജയം. വിജയ ശതമാനത്തിൽ 0.44 ശതമാനം വർധനവാണുണ്ടായത്. കഴിഞ്ഞ വർഷം 44363 വിദ്യാർഥികൾക്കായിരുന്നു എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. 2960 സെൻ്ററുകളിലായി 4,19,128 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.
വിജയശതമാനം ഏറ്റവും കൂടുതൽ ഉളള ജില്ല കണ്ണൂരും (99.94) കുറവ് വയനാടുമാണ് (98.4 .1 ). ഏറ്റവും കൂടതൽ വിദ്യാർഥികൾക്ക് എ പ്ലസ് ലഭിച്ച ജില്ല- മലപ്പുറം (4856).
വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല– പാല, മൂവാറ്റുപുഴ(100).
വിജയശതമാനം കുറഞ്ഞ വിദ്യാഭ്യാസ ജില്ല– വയനാട് (98.41).
കൂടുതൽ വിദ്യാർഥികൾക്ക് എപ്ലസ് കിട്ടിയ വിദ്യാഭ്യാസ ജില്ല മലപ്പുറം– 485.
ഗൾഫ് മേഖലയിൽ 518 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 504പേർ ഉപരിപഠനത്തിന് യോഗ്യത നേടി (വിജയശതമാനം–97.3). ഗൾഫിലെ നാല് സെന്ററുകൾക്ക് 100 ശതമാനം വിജയം ലഭിച്ചു. ലക്ഷദ്വീപിൽ പരീക്ഷ എഴുതിയ 289 വിദ്യാർഥികളിൽ 283പേർ ഉപരിപഠനത്തിന് യോഗ്യത നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."