HOME
DETAILS

ജനകീയ സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പാക്കും: എം.ബി രാജേഷ് എം.പി

  
backup
August 22, 2016 | 10:39 PM

%e0%b4%9c%e0%b4%a8%e0%b4%95%e0%b5%80%e0%b4%af-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%8b%e0%b4%b3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%aa%e0%b4%a6


പാലക്കാട്: ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി പഠിക്കുന്ന സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാര്‍ഥികളെ സഹായിക്കുന്നതിന് ജനകീയ സ്‌കോളര്‍ഷിപ്പ് പദ്ധതി (പ്രഡിക്റ്റ്) പാലക്കാട് മണ്ഡലത്തില്‍ നടപ്പാക്കുമെന്ന് എം.ബി രാജേഷ് എം.പി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ അമ്പത് പേര്‍ക്കും അടുത്ത വര്‍ഷം മുതല്‍ നൂറു പേര്‍ക്കും പ്രതിമാസം ആയിരം രൂപ വിതം സ്‌കോളര്‍ഷിപ്പ് നല്‍കും.
വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളില്‍ പഠിച്ചിരിക്കണം, പത്താം ക്ലാസില്‍ മിനിമം ഒന്‍പത് എ പ്ലസ്, വാര്‍ഷിക വരുമാനം  60,000 എന്നീ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നത്. എം.പി ചെയര്‍മാനായ പദ്ധതിയില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ നാരായണദാസ്, ജില്ലാ പഞ്ചായത്ത്  വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിനിമോള്‍ എന്നിവരടങ്ങുന്ന വിദ്ഗധ സമിതിക്കു ലഭിക്കുന്ന അപേക്ഷകളില്‍ സൂക്ഷ്മപരിശോധന നടത്തിയാണ് അര്‍ഹരായവരെ തിരഞ്ഞെടുക്കുക.
പാലക്കാട് എന്‍.എസ്.എസ് എന്‍ജിനിയറിങ് കോളജ് പൂര്‍വവിദ്യാര്‍ഥി സംഘടനദര്‍ശന, യു.കെ വാട്‌സ് ആപ്പ് കൂട്ടായ്മ ചേതന, പോളിടെക്‌നിക് പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മ, പാലക്കാട് ബേങ്കേഴ്‌സ് അക്കാദമി  തുടങ്ങി സന്നദ്ധസംഘടനകളും സ്ഥാപനങ്ങളുമാണ് വിദ്യാര്‍ഥികള്‍ക്ക് സഹായം നല്‍കുക. സ്‌കൂളുകള്‍ വഴി അപേക്ഷ ലഭ്യമാകും. സെപ്റ്റബര്‍ 20 ഓടെ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തിയായി ഒക്ടോബറില്‍ പദ്ധതിക്ക് തുടക്കമാകുമെന്ന് എം.പി പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ഡോ. രാജന്‍ ബാബു, അജിത്ത് സഖറിയ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിശ്വവേദി വിറപ്പിച്ച് ഫ്രഞ്ച് അശ്വമേധം; മെസിപ്പടയ്ക്കും സ്പെയിനും നെഞ്ചിടിപ്പ്, കിരീടത്തിലേക്ക് കണ്ണുവെച്ച് എംബാപ്പെയും സംഘവും; In-Depth Story

Football
  •  6 days ago
No Image

'പി.എം ശ്രീയില്‍ ഇടത് സര്‍ക്കാര്‍ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല'; രതീഷ് കാളിയാടന്റെ ലേഖനത്തിന് മറുപടിയുമായി കെ.കെ. ശൈലജ

Kerala
  •  6 days ago
No Image

ലോകത്തിലെ ആദ്യ താരം; ലോകകപ്പിൽ ചരിത്രം തിരുത്തിക്കുറിച്ച് ലയണൽ മെസി

Football
  •  6 days ago
No Image

റെക്കോർഡ് ജയത്തിലും വിവാദം; ലൗട്ടാരോ മാർട്ടിനെസ് ചുവപ്പ് കാർഡിൽ നിന്ന് രക്ഷപ്പെട്ടത് റഫറിയുടെ ‘ദയ’ കൊണ്ടോ? ആരാധകർ കലിപ്പിൽ

Football
  •  6 days ago
No Image

മെഡിക്കല്‍ കോളജിലെ തിരക്ക് കുറയ്ക്കാനുള്ള നടപടി; ആരോഗ്യമന്ത്രിയെ പ്രശംസിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍

Kerala
  •  6 days ago
No Image

ചരിത്രം തിരുത്തിക്കുറിച്ചു; വിശ്വവേദിയിൽ വിസ്മയ റെക്കോർഡുമായി ലയണൽ മെസി

Football
  •  6 days ago
No Image

രാജ്യവ്യാപകമായി നാലുദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ഖത്തര്‍; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി

qatar
  •  6 days ago
No Image

വാമനപുരത്ത് രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളും കാറും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് പരുക്ക്

Kerala
  •  6 days ago
No Image

'പി.എം ശ്രീ കരാറില്‍ നിന്ന് കേരളത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ല'; സി.പി.എമ്മിനെ വെട്ടിലാക്കി മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ ലേഖനം

Kerala
  •  6 days ago
No Image

'പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടണം'; സുകുമാരന്‍ നായരെയും എന്‍.എസ്.എസിനെയും വിമര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

National
  •  6 days ago