ഡ്രൈവിങ് ലൈസന്‍സിലെ തെറ്റുകള്‍ തിരുത്താന്‍ ഇനി ആര്‍.ടി.ഓഫിസ് കയറിയിറങ്ങേണ്ട, സ്വയം തിരുത്താം
തെറ്റുകള്‍ തിരുത്താന്‍ ഇനി ആര്‍.ടി.ഒ ഓഫിസ് കയറിയിറങ്ങേണ്ട
നിങ്ങളുടെ ഡ്രൈവിങ് ലൈസന്‍സില്‍ എന്തെങ്കിലും തെറ്റുകള്‍ വന്നാല്‍ തിരുത്താന്‍ ഇനി നൂലാമാലകളില്ല. സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങി സമയം കളയാതെ ഇനി വീട്ടിലിരുന്ന് സ്വയം തിരുത്താം.
പേരില്‍ അക്ഷരത്തെറ്റോ? അച്ഛന്റെയോ ഭര്‍ത്താവിന്റെയോ പേരില്‍ പിശകുകളുണ്ടോ? ചിലരുടെ ജനനം തിയ്യതിയിലാവും തെറ്റുകളുള്ളതും മാറ്റം വരുത്തേണ്ടതും. ചിലരുടെ ഡ്രൈവിങ് ലൈസന്‍സില്‍ മേല്പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയായിരിക്കും പക്ഷെ മേല്‍വിലാസമായിരിക്കും തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത്. ഈ തെറ്റുകള്‍ തിരുത്തുന്നതിനായി ഇപ്പോള്‍ ആര്‍ടിഓ ഓഫീസുകളില്‍ കയറിയിറങ്ങേണ്ട. ഓണ്‍ലൈനായി ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്നതാണ്.
ചെയ്യേണ്ടത് ഇത്രമാത്രം
- https://sarathi.parivahan.gov.in എന്ന വെബ്‌സൈറ്റ് തുറക്കുക
- തുടർന്ന് ഡിഎൽ സർവീസസ് (Replace of DL/Others) എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക
- പുതിയ ഫോർമാറ്റിൽ ലൈസൻസ് നമ്പർ ടൈപ്പ് ചെയ്യുക (ഉദാഹരണത്തിന് KL13 2006000XXXX)
- ജനന തീയ്യതി രേഖപ്പെടുത്തി 'കൺഫേം' (കൺഫേം) ബട്ടൺ ക്ലിക്ക് ചെയ്യുക.
- സ്ക്രീനിൽ കാണുന്നത് നിങ്ങളുടെ ലൈസൻസ് ഡീറ്റയിൽസ് ആണെങ്കിൽ 'Yes' എന്ന് സെലക്ട് ചെയ്യുക
- നിങ്ങളുടെ പക്കലുള്ള ലൈസൻസിലെ സ്റ്റേറ്റ് (State), RTO സെലക്ട് ചെയ്ത് 'Proceed' ക്ലിക്ക് ചെയ്യുക.
- മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, ലിംഗഭേദം, ക്വാളിഫിക്കേഷൻ എന്നിവ രേഖപ്പെടുത്തുക.
- അതിന് ശേഷം സ്ഥിര മേൽവാസവും ഇപ്പോഴത്തെ മേൽവിലാസവും രേഖപ്പെടുത്തണം.
നിങ്ങളുടെ കൈയ്യിലുള്ള ഡ്രൈവിംഗ് ലൈസൻസിലെ സ്ഥിര /താൽക്കാലിക മേൽവിലാസങ്ങളിലെ താലൂക്ക്, വില്ലേജ്, പിൻകോഡ് തുടങ്ങിയ വിവരങ്ങളാണ് രേഖപ്പെടുത്തേണ്ടത്. അല്ലാതെ നിലവിലുള്ളവയല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കണം.
- അതിന് ശേഷം 'കൺഫേം' (കൺഫേം) ക്ലിക്ക് ചെയ്യുക.
- താഴെ പറയുന്നവയിൽ ആവശ്യമുള്ളവയ്ക്ക് ടിക്ക് മാർക്ക് ക്ലിക്ക് ചെയ്തത് ശേഷം 'proceed' ക്ലിക്ക് ചെയ്യുക.
- CHANGE OF DATE OF BIRTH IN DL
- CHANGE OF NAME IN DL
- CHANGE OF ADDRESS IN DL
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."