രാമനാട്ടുകര അപകടം: അര്ജുന് ആയങ്കി ഉപയോഗിച്ച കാര്‍ കാണാതായി; മാറ്റിയത് കസ്റ്റംസും പൊലിസും എത്തുംമുമ്പെ
കണ്ണൂര്‍: രാമനാട്ടുകരയില്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അര്ജുന് ആയങ്കി ഉപയോഗിച്ച കാര്‍ കാണാതായി.അഴീക്കല്‍ ഉരു നിര്‍മാണ ശാലക്ക് സമീപം ഒളിപ്പിച്ച നിലയില്‍ ചുവന്ന സ്വിഫ്റ്റ് കാര്‍ രാവിലെ കണ്ടെത്തിയിരുന്നു. പിന്നീട് പൊലിസും കസ്റ്റംസും എത്തുന്നതിന് തൊട്ടുമുമ്പാണ് വാഹനം കാണാതായത്.
അര്ജുന് ആയങ്കിയുടെ വീട്ടില്‍ ബുധനാഴ്ച വൈകീട്ട് കസ്റ്റംസ് അസി.കമ്മീഷണര്‍ ഇ.വികാസിന്റെ നേതൃത്വത്തില്‍ രണ്ട് മണിക്കൂറോളം പരിശോധന നടത്തിയിരുന്നു.
അതേയസമയം, സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ ബന്ധം വ്യക്തമായ സാഹചര്യത്തില്‍ അര്ജുന് ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരെ തള്ളി സിപിഎം രംഗത്തെത്തി. സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘാംഗങ്ങളായ ആകാശ് തില്ലങ്കേരിയുമായോ അര്ജുന് ആയങ്കിയുമായോ സിപിഎമ്മിന് ബന്ധമില്ലെന്ന് ജില്ലാ സെക്രട്ടറി എംവി ജയരാജന് അറിയിച്ചു.
സമൂഹമാധ്യമങ്ങളില്‍ സി.പി.എം പ്രചാരണത്തിന് ക്വട്ടേഷന്‍ സംഘത്തെ ചുമതലപ്പെടുത്തിയിട്ടില്ല. ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ ജൂലൈ അഞ്ചിന് ജില്ലയിലെ 3800 കേന്ദ്രങ്ങളില്‍ പരിപാടി സംഘടിപ്പിക്കുമെന്നും ജയരാജന് കണ്ണൂരില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."