കടലോളം അനാസ്ഥ
കണ്ണൂര്‍: ബീച്ചുകളില്‍ സുരക്ഷാ ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുന്നതിനായി ടൂറിസം വകുപ്പ് നടപടികള്‍ സ്വീകരിക്കുന്നില്ലെന്നു പരാതി. പയ്യാമ്പലം ഉള്‍പ്പെടെ ജില്ലയിലെ പ്രധാന ബീച്ചുകളിലെ ലൈഫ് ഗാര്‍ഡുകള്‍ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടനുഭവിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. രണ്ടു വര്‍ഷം മുമ്പാണ് ലൈഫ് ഗാര്‍ഡ് തസ്തിക നികത്തുന്നതിനായി സര്‍ക്കാര്‍ അപേക്ഷ വിളിച്ചത്. എന്നാല്‍ ഇതില്‍ തുടര്നടപടിയുണ്ടാവാത്തതിനാല് ഇന്നും സംസ്ഥാനത്തെ മിക്ക ബീച്ചുകളിലും സുരക്ഷാ ജീവനക്കാരുടെ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഇതോടെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഗാര്‍ഡുകള്‍ ശാരീരികമായി ഏറെ ദുരിതമനുഭവിക്കുകയാണ്.
പയ്യാമ്പലത്ത് നിലവില്‍ നാലു ലൈഫ് ഗാര്‍ഡുകളാണുള്ളത്. ഇതില്‍ രണ്ടുപേര്‍ മാത്രമായിരിക്കും ഒരു ദിവസം ബീച്ചിലുണ്ടാവുക. മൂന്ന് കിലോമീറ്റര്‍ ചുറ്റളവുള്ള തീരത്ത് സഞ്ചാരികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്.
ഇത്രയും പേര്‍ക്കു സുരക്ഷയൊരുക്കാന്‍ പത്തു ലെഫ്ഗാര്ഡുകള് എങ്കിലും ബീച്ചില്‍ ഉണ്ടായിരിക്കണം. ബീച്ചുകളില്‍ 200 മീറ്ററിനുള്ളില്‍ ഒരു ലൈഫ്ഗാര്‍ഡ് എന്നാണ് കണക്ക്. എന്നാല്‍ നാളിതുവരെയായി ഇതിനൊരു തീരുമാനമുണ്ടായില്ല.
നാല് കിലോമീറ്റര്‍ ചുറ്റളവില്‍ 12 പേര് നിലയുറപ്പിക്കേണ്ട മുഴപ്പിലങ്ങാട് ബീച്ചില്‍ നിലവില്‍ മൂന്നു പേരാണ് ലൈഫ് ഗാര്ഡുകളായിട്ടുള്ളത്.
ചാല് ബീച്ചിലാണെങ്കില്‍ ഒരാള്‍ പോലുമില്ല. അടുത്തിടെ സഞ്ചാരികളുടെ കേന്ദ്രമായി വികസിച്ച പുതിയങ്ങാടി ചൂട്ടാട് ബീച്ചിലും ഇതേ സ്ഥിതിയാണ്. കടലില്‍ അകപ്പെടുന്നവരെ രക്ഷിക്കാനുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കുന്നില്ലെന്നും പരാതിയുണ്ട്. പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കലക്ടര്‍ക്കു നേരിട്ടു പരാതി നല്‍കാനൊരുങ്ങുകയാണ് ജില്ലയിലെ ലൈഫ് ഗാര്‍ഡുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."