HOME
DETAILS
MAL
കോണ്‍ഗ്രസില്‍ രാഷ്ട്രീയകാര്യ സമിതി നിലവില്‍വരും; ഹൈക്കമാന്റിനു വഴങ്ങി നേതാക്കള്‍
backup
August 23 2016 | 12:08 PM
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രണ്ടു ദിവസത്തിനകം രാഷ്ട്രീയകാര്യ സമിതി നിലവില്‍വരും. ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചയില്‍ തീരുമാനമായി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് രാഹുലുമായി കൂടിക്കാഴ്ച നടത്തിയത്.
പാര്‍ട്ടിയില്‍ ഇപ്പോള്‍ പുനഃസംഘടന വേണ്ടെന്ന ഗ്രൂപ്പുകളുടെ ആവശ്യം ഹൈക്കമാന്റ് തള്ളി. മൂന്നു മാസത്തിനകം പുനഃസംഘടന നടക്കും. അതിനു ശേഷം സംഘടനാ തെരഞ്ഞെടുപ്പ്.
സംഘടനാ തെരഞ്ഞെടുപ്പുവരെ കെപിസിസി പ്രസിഡന്റായി വിഎം സുധീരന് തുടരും.
എന്നാല്‍ തങ്ങളെ വിശ്വാസത്തിലെടുക്കാതെയുള്ള സുധീരന്റെ നീക്കങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് നോതാക്കള്‍ ഹൈക്കമാന്റിനെ അറിയിച്ചു.
ഇരുനേതാക്കളും ഒറ്റയ്ക്കായാണ് രാഹുലിനെ കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."