കമ്പാലത്തറ എരിയില്‍ സമയത്തിന് വെള്ളം നിറച്ചില്ല; പട്ടഞ്ചേരിക്ക് താഴെയുള്ള കൃഷിക്ക് വെള്ളം എത്തില്ല
പാലക്കാട്: കമ്പാലത്തറ എരിയില്‍ സമയത്തിന് വെള്ളം നിറക്കാതെ ആര്‍.ബി.സിയിലൂടെ വെള്ളം തുറന്ന് വിട്ടതിനാല്‍ ഇടതു കനാല്‍ പ്രദേശത്തെ, പട്ടഞ്ചേരിക്ക് താഴെയുള്ള കൃഷിക്ക് ഇത്തവണ ഒന്നാം വിളക്ക് ആവശ്യമായ വെള്ളം കിട്ടാന്‍ ബുദ്ധിമുട്ടും. ഇതിനാല്‍ ഈ മേഖലയിലെ കര്‍ഷകര്‍ ഭീതിയിലാണ്. കമ്പലത്തറ ഏരിയില്‍ 6.30 മീറ്റര്‍ വെള്ളം നിറച്ച് ഈ മാസം 25ന് തുറക്കണമെന്ന് ജലവിതരണ കമ്മിറ്റിയില്‍ പറഞ്ഞെങ്കിലും 23 തിയ്യതി തന്നെ തുറന്നു.
ജൂണ്‍ ഒന്നു മുതല്‍ തമിഴ്‌നാട് വെള്ളം അനുവദിച്ചിട്ടും കമ്പാലത്തറ ഏരിയ നിറയ്ക്കാത്തതിനാല്‍ ഇടതു കനാല്‍ പ്രദേശത്തെ കൃഷി ഉണക്ക ഭീഷണിയിലാണ്.
തമിഴ്‌നാട് ആളിയാര്‍ പറമ്പിക്കുളം ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ മഴകുറവായ സാഹചര്യവും ഗ്രാമീണ മേഖലയിലെ എല്ലാ കുളങ്ങളും, എരികളും നിറയ്ക്കാന്‍ കഴിയാത്ത ഈ അവസ്ഥയുമുള്ളതിനാല്‍ നെല്‍കൃഷി ഉണക്കത്തെ കാത്തിരിക്കുന്ന അവസ്ഥയാണ്. അനുകൂല കാലാവസ്ഥ പ്രതീക്ഷിച്ച് മൂപ്പു കൂടിയ കൃഷിയിറക്കിയ കര്‍ഷകരാണ് ഇത്തവണ ബാധിക്കപ്പെടുന്നത്.
മൂലത്തറ ഇടതു കനാലിലൂടെ കുറഞ്ഞ അളവില്‍ വെള്ളമിറക്കിയാല്‍ പെരുവെമ്പ്, കൊടുവായൂര്‍, പല്ലശ്ശേന, വടവന്നൂര്‍ പഞ്ചായത്തുകള്‍ക്കും ചിറ്റൂര്‍ തത്തമംഗലം നഗരസഭ പ്രദേശങ്ങളിലെക്കും കാര്‍ഷിക ആവശ്യത്തിന് വെള്ളം ലഭിക്കില്ല.
ആളിയാര്‍ കാരാറു പ്രകാരമുള്ള വെള്ളം കൃത്യമായി ലഭിച്ചാല്‍ ജില്ലയിലെ തെക്കുകിഴക്കന്‍ മേഖലയിലെ എല്ലാ പഞ്ചായത്തുകളിലെയും കാര്‍ഷിക രംഗത്തെ വിജയത്തിലെത്തിക്കാന്‍ കഴിയും. മൂലത്തറ റഗുലേറ്ററിലേക്ക് കഴിഞ്ഞ ഒരുമാസമായി പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം ലഭിക്കേണ്ട വെള്ളത്തിലുള്‍പ്പെടുത്തി സെക്കന്‍ഡിന് 100 ദശലക്ഷം ഘനയടി വെള്ളം ലഭിക്കുന്നതായാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
തമിഴ്‌നാട്ടില്‍ നിന്നും വിട്ടു നല്‍കുന്ന വെള്ളം ആര്‍.ബി.സി വഴിഉദ്യോഗസ്ഥര്‍ തിരിച്ചുവിട്ടതാണ് എല്‍.ബി.സി പ്രദേശത്തെ കൃഷിക്ക് വെള്ളം കിട്ടാത്ത അവസ്ഥ ഉണ്ടായിട്ടുള്ളതെന്ന് ഈ മേഖലയിലെ കര്‍ഷകര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."