HOME
DETAILS
MAL
കെ.എം ഷാജി പ്രതിയായ കോഴ കേസില്‍ വിജിലന്‍സ് വീണ്ടും തെളിവെടുപ്പ് നടത്തി
backup
July 16 2022 | 13:07 PM
കണ്ണൂര്‍: കെ.എം ഷാജി പ്രതിയായ അഴീക്കോട് സ്കൂള്‍ കോഴ കേസില്‍ വിജിലന്‍സ് വീണ്ടും തെളിവെടുപ്പ് നടത്തി. അഴീക്കോട്ടെ സ്കൂളിലെത്തിയാണ് തെളിവെടുപ്പ് നടത്തിയത്. സ്കൂള്‍ മാനേജ്മെന്റ് പ്രതിനിധികള്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവരില്‍നിന്ന് അന്വേഷണസംഘം മൊഴിയെടുത്തിട്ടുണ്ട്.
അഴീക്കോട് സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി ബാച്ച് അനുവദിക്കാന്‍ കെ.എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് കേസ്. 2020-ല്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം അന്തിമഘട്ടത്തിലാണ്.
കണ്ണൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ശനിയാഴ്ച സ്കൂളിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."