HOME
DETAILS

അഞ്ച് ഡോറുകള്‍, കുറഞ്ഞ വില; വിപണിയില്‍ തരംഗമാകാന്‍ ഈ മാരുതി കാര്‍

  
backup
June 07, 2023 | 6:31 PM

maruti-reveals-jimny-price
maruti reveals jimny price

വിപണിയിലേക്കെത്തും മുന്‍പെ തന്നെ വാഹന പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയ മാരുതി സുസുക്കി ജിംനിയുടെ വിലവിവരങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യത്യസ്ഥങ്ങളായ രണ്ട് വേരിയന്റുകളില്‍ പുറത്തിറങ്ങുന്ന ഈ കാറിന് 12.74 ലക്ഷം രൂപ വരെ ഷോറൂമില്‍ വില ലഭിക്കും.ഈ വര്‍ഷം ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തിയ വാഹനത്തിന്റെ ബുക്കിങ്ങും ജനുവരി മാസം തന്നെയാണ് ആരംഭിച്ചത്.


ജിംനിയുടെ ബെയ്‌സ് മോഡലായ zeta മാനുവലിന്റെ എക്‌സ്‌ഷോറൂം വില 12.74 ലക്ഷമാണ്. zetaയുടെ ഓട്ടോമാറ്റിക്ക് മോഡലിന് 13.94 ലക്ഷം രൂപയാണ് വിലവരുന്നത്. വാഹനത്തിന്റെ രണ്ടാമത്തെ മോഡലായ alpha tm ക്ക് 13.69 ലക്ഷവും ഇതിന്റെ tm മോഡലിന് 14.89 ലക്ഷവും വിലവരുന്നുണ്ട്. ഇതിനൊപ്പം വാഹനത്തിന്റെ ആല്‍ഫ ട്യുവല്‍ മോഡലുകളുടേയും വില പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.

വില പ്രഖ്യാപിക്കുന്നതിന് മുന്‍പെ തന്നെ 30,000ത്തോളം ബുക്കിങ്ങ് ലഭിച്ച കാറിന് വില കൂടി പ്രഖ്യാപിക്കപ്പെട്ടതോടെ ആവശ്യക്കാരേറും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. രണ്ട് ഡോറുകള്‍ അധികം നല്‍കിയിട്ടുണ്ടെന്നതൊഴിച്ചാല്‍ ത്രീ റോഡ് ജിംനിയില്‍ നിന്നും ഈ വാഹനത്തിന് കാര്യമായ വ്യത്യാസമൊന്നുമുണ്ടായിട്ടില്ല. ഓഫ് റോഡ് സഞ്ചാരത്തിന് പറ്റിയ രീതിയില്‍ രൂപകല്‍പന ചെയ്തിരിക്കുന്ന ഈ വാഹനത്തില്‍ നാല് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്നതാണ്.

3985 എം.എം. നീളം, 1645 എം.എം. വീതി, 1720 എം.എം. ഉയരം എന്നിവയ്‌ക്കൊപ്പം 2590 എം.എം. വീല്‍ബേസും 210 എം.എം. ഗ്രൗണ്ട് ക്ലിയറന്‍സുമാണ് ജിംനിക്കുളളത്.
208 ലിറ്റര്‍ ബൂട്ട് സ്‌പേസുളള വാഹനത്തിന് പിന്‍ നിരയിലെ സീറ്റുകള്‍ മടക്കി വെച്ചാല്‍ 332 ലിറ്റര്‍ സ്‌പേസ് ലഭിക്കുന്നതാണ്.

സുസുക്കിയുടെ തന്നെ നിര്‍മിതിയായ ഐഡില്‍ സ്റ്റാര്‍ട്ട് ആന്‍ഡ് സ്റ്റോപ്പ് സംവിധാനമുള്ള കെ15ബി 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്. 104.8 പി.എസ്.പവറും 134.2 എന്‍.എം ടോര്‍ക്കുമാണ് വാഹനത്തിന്റെ 1462 സി.സി എഞ്ചിന്‍ ഉല്‍പാദിപ്പിക്കുന്നത്.

Content Highlights: maruti reveals jimny price
അഞ്ച് ഡോറുകള്‍, കുറഞ്ഞ വില; വിപണിയില്‍ തരംഗമാകാന്‍ ഈ മാരുതി കാര്‍


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സംരക്ഷണം നല്‍കണം': കുംഭമേള വൈറല്‍ പെണ്‍കുട്ടി വീണ്ടും പൊലിസിന് മുന്നില്‍

Kerala
  •  9 days ago
No Image

അർജന്റീനയെ വീഴ്ത്തി സ്പെയിൻ കപ്പടിക്കും, അതും 'വളരെ എളുപ്പത്തിൽ'; പ്രവചനവുമായി ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ

Football
  •  9 days ago
No Image

​ഗൾഫിലെ യുഎസ് താവളങ്ങൾക്ക് നേരെ ആക്രമണം; ഇറാന് ശക്തമായ മറുപടി നൽകുമെന്ന് കുവൈത്തും ബഹ്‌റൈനും

Kuwait
  •  9 days ago
No Image

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സ്വാധീനം കുറയരുത്; മണ്ഡല പുനർനിർണയത്തിൽ ആശങ്കയറിയിച്ച് ഡി.എം.കെ

National
  •  9 days ago
No Image

സിക്കന്ദർ റാസ 314 നോട്ട് ഔട്ട്; പുത്തൻ നേട്ടത്തിൽ സിംബാബ്‌വെ ക്യാപ്റ്റൻ

Football
  •  9 days ago
No Image

എമിറേറ്റ്സ് ഐഡി കൈവശമില്ലെങ്കിൽ വിമാനത്തിൽ കയറാൻ അനുമതി നിഷേധിച്ചേക്കാം; അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ കർശന പരിശോധന

uae
  •  9 days ago
No Image

മിഡിൽ ഈസ്റ്റിൽ യുദ്ധസമാന സാഹചര്യം; കുവൈത്തിലെ ജല-വൈദ്യുതി നിലയത്തിന് നേരെ വീണ്ടും ഇറാൻ ആക്രമണം

uae
  •  9 days ago
No Image

ലൂസേഴ്സ് ഫൈനലിൽ ഹാട്രിക് തിളക്കം; പക്ഷേ സെമിയിൽ ബെഞ്ചിൽ; നിരാശ വെളിപ്പെടുത്തി സാക്ക

Football
  •  9 days ago
No Image

വാങ്ചൂക് ആശുപത്രിയില്‍ തന്നെ തുടരും: ഇടക്കാല ഉത്തരവിന്റെ ആവശ്യമില്ല, ഇടപെടാതെ ഹൈക്കോടതി

National
  •  9 days ago
No Image

സ്പെയിനിനെ തകർത്താൽ ബ്രസീലിനെ വീഴ്ത്താം; പുതിയ ചരിത്രം നേടാൻ അർജന്റീന

Cricket
  •  9 days ago