ഇന്റലിജന്‍സ് ബ്യൂറോയില്‍ തൊഴിലവസരം; ശമ്പളം 81,100 രൂപവരെ; അവസരം പാഴാക്കരുത്
ഇന്ത്യന്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ ജൂനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍ ഗ്രേഡ് 2/ടെക്‌നിക്കല്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 797 ഒഴിവുകളുളള ഈ പോസ്റ്റിലേക്ക് ജൂണ്‍ 23 വരെയാണ് അപേക്ഷിക്കാന്‍ സാധിക്കുന്നത്. 81,000 രൂപവരെയാണ് പരമാവധി ലഭിക്കുന്ന ശമ്പളം.
അപേക്ഷിക്കാന്‍ വേണ്ട യോഗ്യത; ഇലക്ട്രോണിക്‌സ് / ഇലക്ട്രോണിക്‌സ് & ടെലികമ്യൂണിക്കേഷന്‍ / ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷന്‍ / ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ് / ഐടി / കംപ്യൂട്ടര്‍ സയന്‍സ് / കംപ്യൂട്ടര്‍ എന്‍ജിനീയറിങ് /കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സില്‍ എന്‍ജിനീയറിങ് ഡിപ്ലോമ അല്ലെങ്കില്‍ ബിഎസ്സി ഇലക്ട്രോണിക്‌സ് / കംപ്യൂട്ടര്‍ സയന്‍സ് /ഫിസിക്‌സ് / മാത് സ് അല്ലെങ്കില്‍ ബിസിഎ
18 മുതല്‍ 27 വരെ പ്രായമുളളവര്‍ക്കാണ് പ്രസ്തുത ജോലിക്കായി അപേക്ഷിക്കാന്‍ സാധിക്കുന്നത്. എസ്.സി/എസ്.ടി വിഭാഗത്തിന് അഞ്ചും ഒ.ബി.സി വിഭാഗങ്ങള്‍ക്ക് മൂന്നും വര്‍ഷം ഇളവ് അനുവദിക്കുന്നുണ്ട്. ഭിന്നശേഷി വിഭാഗത്തില്‍ പെട്ടവര്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല.
തൊഴില്‍ ലഭിച്ചാല്‍ 25,500 മുതല്‍ 81,100 രൂപ വരെയാണ് ശമ്പളം ലഭിക്കുക.
ഒബ്ജക്റ്റീവ് ടൈപ്പ് ഓണ്‍ലൈന്‍ എക്‌സാം,
സ്‌കില്‍ ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയിലൂടെ തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്കാകും തൊഴില്‍ ലഭിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക.
ലിങ്ക് 1, ലിങ്ക് 2
Content Highlights:ib recruitment notifications
ഇന്റലിജന്‍സ് ബ്യൂറോയില്‍ തൊഴിലവസരം; ശമ്പളം 81,100 രൂപവരെ; അവസരം പാഴാക്കരുത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."