HOME
DETAILS

ഉംറ വിസ ഇഷ്യു ചെയ്തു തുടങ്ങി; ജൂലൈ 19 മുതല്‍ തീര്‍ഥാടകരെത്തും

  
backup
July 05 2023 | 07:07 AM

saudi-arabia-begins-issuing-e-visas-for-umrah

മക്ക: ഉംറയ്‌ക്കുള്ള ഇലക്‌ട്രോണിക് വിസകൾ അനുവദിച്ചു തുടങ്ങിയതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഉംറയുടെ കർമ്മങ്ങൾ നിർവഹിക്കുന്നതിനും പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുന്നതിനും കൂടുതൽ മുസ്‌ലിംകളെ രാജ്യത്തേക്ക് വരാൻ പ്രാപ്തരാക്കുക, അതിലേക്ക് അവർ എത്തിച്ചേരുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുക എന്നിവ ലക്ഷ്യമാക്കി ഇന്നലെ മുതൽ തന്നെ ഓൺലൈൻ വിസ നൽകിത്തുടങ്ങിയതായി മന്ത്രാലയം അറിയിച്ചു.

മുഹറം 1 മൂഹറം ഒന്ന് അഥവാ ജൂലൈ 19 മുതല്‍ സഊദിയിലേക്ക് ഉംറ തീര്‍ഥാടകര്‍ക്ക് പ്രവേശിക്കാവുന്ന രീതിയിലാണ് വിസ ഇഷ്യു ചെയ്യുന്നത്. ഉംറ തീർത്ഥടനത്തിനായി വിദേശ രാജ്യങ്ങളില്‍ നിന്ന് നുസുക് പ്ലാറ്റ്‌ഫോം ( https://www.nusuk.sa/ar/about) വഴി വിസക്ക് അപേക്ഷ നല്‍കാം. 24 മണിക്കൂറിനുള്ളിൽ ഉംറ വിസ ലഭ്യമാകും. ഉംറ വിസ ഇപ്പോൾ 30 ദിവസത്തിൽ നിന്ന് 90 ദിവസമായി നീട്ടുകയും ചെയ്തിട്ടുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മക്ക, മദീന എന്നിവിടങ്ങളിലേക്ക് മുസ്‌ലിംകള്‍ക്ക് എത്തിച്ചേരുന്നതിനുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുകയും അവര്‍ക്ക് താമസം, ഗതാഗത സേവനങ്ങള്‍ എന്നിവ തെരഞ്ഞെടുക്കാന്‍ അനുവദിക്കുകയും ചെയ്യുന്നതാണ് നുസുക് പ്ലാറ്റ്‌ഫോമിന്റെ സവിശേഷത. ടൂറിസ്റ്റ് വിസയിലെത്തുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും സഊദിയിലേക്ക് വരുന്ന ഷെംഗന്‍, അമേരിക്ക, യു.കെ വിസയുള്ളവര്‍ക്കും സഊദിയില്‍ എത്തുന്നതിന് മുമ്പ് നുസുക് ആപ്ലിക്കേഷന്‍ വഴി ഉംറക്കും റൗദ സന്ദര്‍ശനത്തിനും ബുക്ക് ചെയ്യാനാകും. ഫാമിലി സന്ദര്‍ശക വിസ, ടൂറിസ്റ്റ് വിസ, ട്രാന്‍സിറ്റ് വിസ എന്നിവയില്‍ സഊദിയില്‍ എത്തിയവര്‍ക്കും നുസുക് വഴി ഉംറക്കും റൗദ സന്ദര്‍ശനത്തിനും ബുക്ക് ചെയ്യാം.

ഉംറയുടെ പുതുക്കിയ നടപടിക്രമങ്ങൾ അനുസരിച്ച് പുരുഷ രക്ഷാധികാരിയില്ലാതെ (മഹ്‌റം) ഉംറ നിർവഹിക്കാൻ സ്ത്രീകളെ അനുവദിക്കുന്നുണ്ട്. കൂടാതെ, രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യത്തെക്കുറിച്ച് പഠിക്കാനും അവരുടെ മതപരവും സാംസ്കാരികവുമായ അനുഭവങ്ങൾ സമ്പന്നമാക്കാനും ഉംറ നിർവഹിക്കുന്നവർക്ക് രാജ്യത്തിന്റെ തനതായ സ്ഥലങ്ങൾ സന്ദർശിക്കാനും ഇപ്പോൾ അനുവാദമുണ്ട്.

ഉംറ നിർവ്വഹിക്കാനും റൗദയിൽ പ്രവേശിച്ച് നിസ്കാരം നിർവ്വഹിക്കാനും പെർമിറ്റ് നിർബന്ധമാണ്. നുസുക് ആപ്ലിക്കേഷന്‍ വഴിയാണ് ഇത് എടുക്കേണ്ടത്. എന്നാൽ, മക്ക, മദീന പള്ളികളിൽ പ്രവേശിക്കാനോ നിസ്‌കാരങ്ങളിൽ പങ്കെടുക്കാനോ പെർമിറ്റ് ആവശ്യമില്ല. പ്രവാചക ഖബറിടം സന്ദർശിച്ച് സലാം പറയാനും പെർമിറ്റുകളുടെ ആവശ്യമില്ല. അഞ്ചിൽ കുറവ് പ്രായമുള്ളവർക്കും ഹറമിൽ പെർമിറ്റ് ആവശ്യമില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഇവർക്ക് ബന്ധുക്കൾക്കൊപ്പം ഹറമിൽ പ്രവേശിക്കാവുന്നതാണ്. ഉംറ പെർമിറ്റ് അനുവദിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം അഞ്ചു വയസാണ്. പെർമിറ്റുകൾ അനുവദിക്കാൻ കൊറോണ ബാധിക്കാത്തവരും രോഗികളുമായി സമ്പർക്കത്തിലേർപ്പെടാത്തവരും ആയിരിക്കണമെന്ന് വ്യവസ്ഥയുണ്ടെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  5 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  5 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  5 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  5 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  5 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  5 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  5 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  5 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  5 days ago