നര്‍സിങ് ഒന്നിലധികം തവണ ഉത്തേജകം ഉപയോഗിച്ചു: വാഡ
ലൊസേന്‍: ഇന്ത്യന്‍ ഗുസ്തി താരം നര്‍സിങ് യാദവിന്റെ ഉത്തേജക വിവാദവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര കായിക തര്‍ക്ക പരിഹാര കോടതിയിലെ വാദത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു.
മരുന്നടിച്ചത് മനഃപ്പൂര്വമല്ലെന്ന നര്സിങിന്റെയും ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടെയും വാദം വ്യാജമാണെന്ന് വാഡ വ്യക്തമാക്കുന്നുണ്ട്. നര്‍സിങ് ഉത്തേജകം ഉപയോഗിച്ചെന്ന് വ്യക്തമാണ്.
ടാബ്ലറ്റിന്റെ രൂപത്തില്‍ ഇവ ഒന്നിലധികം തവണ ശരീരത്തിലെത്തിയിട്ടുണ്ടെന്നും വാഡ പറഞ്ഞു. സഹതാരം വെള്ളത്തില്‍ ഉത്തേജകം കലര്ത്തിയതിനാലാണ് ഇവ ശരീരത്തിലെത്തിയതെന്ന വാദം ഇതോടെ തെറ്റാണെന്നു തെളിഞ്ഞു.
അട്ടിമറികള്‍ ഇത്തരം കേസുകളില്‍ നടക്കാറുണ്ട്. എന്നാല്‍ നര്‍സിങിന്റെ കാര്യത്തില്‍ അതിനു യാതൊരു സാധ്യതയുമില്ല. അത്തരമൊരു സാധ്യത ഉണ്ടെങ്കില്‍ തന്നെ അതിനെ സാധൂകരിക്കുന്ന തെളിവുകള്‍ കൈമാറാന്‍ നാഡയ്ക്ക് സാധിച്ചിട്ടില്ലെന്നും കമ്മിറ്റി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."