HOME
DETAILS

നിങ്ങളുടെ പാന്‍ കാര്‍ഡ് ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടോ? അറിയാം

  
backup
July 17 2023 | 10:07 AM

pan-card-misuse-latest-updation-today

നിങ്ങളുടെ പാന്‍ കാര്‍ഡ് ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടോ? അറിയാം

സാമ്പത്തിക ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ അഥവാ പാന്‍ കാര്‍ഡ് ഇന്നത്തെ കാലത്ത് വളരെ പ്രധാന്യമുള്ള ഒരു രേഖയാണ്. നിങ്ങളുടെ പാന്‍ കാര്‍ഡ് നിങ്ങള്‍ അറിയാതെ ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നു നിങ്ങള്‍ ഒരിക്കലെങ്കിലും പരിശോധിച്ചിട്ടുണ്ടോ? എന്നാല്‍ അതൊന്ന് നോക്കികോളൂ.. കാരണം പാന്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് പണം തട്ടുന്നതായി നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി പൊലിസ് വ്യക്തമാക്കിയിട്ടുണ്ട്.

പാന്‍ ദുരുപയോഗം ചെയ്യാന്‍ നിരവധി സാഹചര്യങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് ഉയര്‍ന്ന മൂല്യമുള്ള എന്ത് ഇടപാടിനും പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. അതിനാല്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റുകള്‍, ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍, മറ്റ് ഏതെങ്കിലും സാമ്പത്തിക ഇടപാടുകള്‍ എന്നിവ കൃത്യമായ ഇടവേളകളില്‍ നിരീക്ഷിക്കുക എന്നതാണ് ഏറ്റവും മികച്ച മാര്‍ഗം. ഇതില്‍ നിങ്ങള്‍ നടത്താത്ത ഇടപാടുകള്‍ കണ്ടെത്തിയാല്‍ ഉടന്‍ ബന്ധപ്പെട്ട അധികൃതരെ അറിയിക്കുക.

പാന്‍ കാര്‍ഡിന്റെ പ്രധാന ഉപയോഗം നികുതിയുമാണ് ബന്ധപ്പെട്ടതാണ്. നിങ്ങള്‍ നടത്തുന്ന എല്ല സാമ്പത്തിക ഇടപാടുകളും പാന്‍ ട്രാക്ക് ചെയ്യുന്നുണ്ട്. നികുതി അടയ്ക്കുന്നതിന് പാന്‍ നിര്‍ബന്ധമാണ്. പാന്‍ ഉപയോഗിച്ച് ആദായ നികുതി അക്കൗണ്ടില്‍ കയറി, നിങ്ങളുടെ നികുതി ഫയലിംഗുകള്‍ അവലോകനം ചെയ്ത് പൊരുത്തക്കേടുകളോ മാറ്റങ്ങളോ ഇല്ലെന്ന് ഉറപ്പാക്കുക. ഇനി പരാതികള്‍ ഉണ്ടെങ്കില്‍ ഉടന്‍ അധികൃതരെ ബന്ധപ്പെടുക.

വായ്പയുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ ശ്രദ്ധിക്കുക: വായ്പയുമായി ബന്ധപ്പെട്ട ഇമെയിലുകള്‍, കത്തുകള്‍ അല്ലെങ്കില്‍ എസ്എംഎസ് അറിയിപ്പുകള്‍ പോലുള്ളവ യാതൊരു കാരണശാലും അവഗണിക്കരുത്. അപ്രതീക്ഷിതമായ ലോണ്‍ അപ്രൂവല്‍ അല്ലെങ്കില്‍ വായ്പ നിരസിച്ച മെസേജുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക. നിങ്ങള്‍ അപേക്ഷിച്ചിട്ടില്ലാത്ത വായ്പകളെക്കുറിച്ച് എന്തെങ്കിലും ആശയവിനിമയം ലഭിച്ചാല്‍, വായ്പാദാതാവുമായി സംസാരിച്ച്, നിങ്ങളുടെ ആശങ്കകള്‍ വ്യക്തമാക്കുകയും നിങ്ങളുടെ പേരില്‍ നടത്തിയ ഏതെങ്കിലും ലോണ്‍ അപേക്ഷകളെക്കുറിച്ചുള്ള വിവരങ്ങള്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യുക, കൂടാതെ നിങ്ങളുടെ വ്യക്തിഗതരേഖകള്‍ ദുരുപയോഗം ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്തുക.

പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാം: കെവൈസി തട്ടിപ്പ് സംബന്ധിച്ച് വ്യക്തമായ തെളിവുകളോ, സംശയമോ ഉണ്ടെങ്കില്‍, പോലീസില്‍ പരാതിപ്പൈടാം. നിങ്ങള്‍ ശേഖരിച്ച വിവരങ്ങളും തെളിവുകളും നല്‍കുക.

സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമാക്കുക: സ്വകാര്യ വിവരങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുക. പാസ്വേഡുകള്‍ ഇടയ്ക്കിടെ മാറ്റുകയും, എളുപ്പത്തില്‍ കണ്ടുപിടിക്കാനാകാത്ത ശക്തമായ പാസ്വേഡുകള്‍ ഉപയോഗിക്കുകയും വേണം. സെന്‍സിറ്റീവ് ആയ വിവരങങള്‍ മറ്റുള്ളവരുമായി പങ്കിടാതിരിക്കുക.

ഉപദേശം തേടാം: തട്ടിപ്പുകള്‍ സംബന്ധിച്ച വിഷയത്തില്‍ എങ്ങനെ പ്രതികരിക്കണമെന്നും, എന്തു ചെയ്യണമെന്നും അറിയില്ലെങ്കില്‍ നിയമപരമായ മാര്‍ഗ്ഗനിര്‍ദ്ദേശം സ്വീകരിക്കേണ്ടതുണ്ട്.

പാൻ ദുരുപയോഗം എങ്ങനെ റിപ്പോർട്ട് ചെയ്യാം?

  1. TIN NSDL -ന്റെ ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക
  2. ഹോം പേജിലെ കസ്റ്റമർ കെയർ സെക്ഷനിൽ ക്ലിക്ക് ചെയ്യുക.
  3. തുറന്നുവതുന്ന ഡ്രോപ്പ് ഡൗൺ മെനുവിൽ നിന്ന് 'Complaints/ Queries' ക്ലിക്ക് ചെയ്യുക.
  4. തുറന്നുവരുന്ന പരാതി ഫോം പൂരിപ്പിക്കുക.
  5. പൂരിപ്പിച്ച ഫോം പരിശോധിച്ചുറപ്പിഞ്ഞ ശേഷം ക്യാപ്ച നൽകി സബ്മിറ്റ് ചെയ്യുക.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച്, യുവാവ് സ്വയം തീകൊളുത്തി മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

Kerala
  •  a month ago
No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയില്‍; നവംബര്‍ 15 മുതല്‍ 18 വരെ

Kerala
  •  a month ago
No Image

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

uae
  •  a month ago
No Image

'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയൻ; എം കെ മുനീർ

Kerala
  •  a month ago
No Image

സംസ്ഥാനത്തെ 6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

Kerala
  •  a month ago
No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago
No Image

വഖഫ് പരാമര്‍ശം: സുരേഷ് ഗോപിക്കെതിരേ പൊലിസില്‍ പരാതി

Kerala
  •  a month ago