'യോനാ ഫോര്‍ എവരി ഇന്ത്യന്‍'യോനോ ആപ്പ് ഉപയോഗിക്കാന്‍ ഇനി എസ്ബിഐ അക്കൗണ്ട് ആവശ്യമില്ല
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ ബാങ്കിംഗ് ആപ്ലിക്കേഷനായ യോനോ ഉപയോഗിക്കാന്‍ ഇനി എസ്ബിഐയുടെ അക്കൗണ്ട് വേണമെന്നില്ല. ഇതുവരെ എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് മാത്രമായിരുന്നു യോനോ ആപ്പ് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നത്. യോനോയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി എസ്ബിഐ അടുത്തിടെ ഏതൊരു ബാങ്ക് ഉപഭോക്താവിനെയും യുപിഐ പേയ്‌മെന്റുകള്‍ക്കായി യോനോ ആപ്പ് ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുണ്ട്.
യോനോയുടെ പുതിയ പതിപ്പില്‍ ഉപയോക്താക്കള്‍ക്ക് സ്‌കാന്‍ ചെയ്ത് പണമടയ്ക്കുക, കോണ്‍ടാക്റ്റുകള്‍ വഴി പണമടയ്ക്കുക, പണം അഭ്യര്‍ത്ഥിക്കുക തുടങ്ങിയ യുപിഐ ഫീച്ചറുകളിലേക്ക് ആക്‌സസ് ഉണ്ടായിരിക്കും. 'യോനാ ഫോര്‍ എവരി ഇന്ത്യന്‍' എന്നതാണ് എസ്ബിഐ മുന്നോട്ട് വെക്കുന്ന പുതിയ നയം.
എസ്ബിഐ അക്കൗണ്ട് ഉടമകള്‍ അല്ലാത്തവര്‍ക്ക് എസ്ബിഐ യോനോ എങ്ങനെ ഉപയോഗിക്കാം
*ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഐഫോണ്‍ ആപ്പ് സ്റ്റോറിലും എസ്ബിഐ യോനോ മൊബൈല്‍ ബാങ്കിംഗ് ആപ്പ് ലഭ്യമാണ്. ആപ്പ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍, 'ന്യൂ ടു എസ്ബിഐ' എന്ന ഓപ്ഷന്‍ ഉണ്ട്. അതിനു താഴെയായി 'രജിസ്റ്റര്‍ നൗ' എന്ന ഓപ്ഷന്‍ ഉണ്ട്. എസ്ബിഐ ഇതര അക്കൗണ്ട് ഉടമകള്‍ക്ക് 'രജിസ്റ്റര്‍ നൗ' എന്നതില്‍ ക്ലിക്ക് ചെയ്യാം.
*രജിസ്റ്റര്‍ ചെയ്യുന്നതിന് നിങ്ങളുടെ ഫോണ്‍ നമ്പര്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പറുമായി ലിങ്ക് ചെയ്തിരിക്കണം എന്നത് ശ്രദ്ധിക്കുക.
*അടുത്ത ഘട്ടത്തില്‍, നിങ്ങളുടെ ഫോണ്‍ നമ്പര്‍ സ്ഥിരീകരിക്കാന്‍, നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സിം തിരഞ്ഞെടുക്കണം. തിരഞ്ഞെടുത്ത മൊബൈല്‍ നമ്പറില്‍ നിന്ന് ഒരു എസ്എംഎസ് അയയ്ക്കും.
*നിങ്ങളുടെ നമ്പര്‍ പരിശോധിച്ചുറപ്പിച്ചുകഴിഞ്ഞാല്‍, ഒരു യുപിഐ ഐഡി സൃഷ്ടിക്കുന്നതിന് നിങ്ങളുടെ ബാങ്കിന്റെ പേര് നല്‍കുക.
*എസ്ബിഐ പേയ്ക്കുള്ള നിങ്ങളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു സന്ദേശം ലഭിക്കും.
*നിങ്ങളുടെ സ്‌ക്രീനിന്റെ മുകളില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍ കാണാം. ഇപ്പോള്‍, നിങ്ങള്‍ ഒരു എസ്ബിഐ യുപിഐ ഹാന്‍ഡില്‍ സൃഷ്ടിക്കേണ്ടതുണ്ട്. എസ്ബിഐ നിങ്ങള്‍ക്ക് മൂന്ന് യുപിഐ ഐഡി ഓപ്ഷനുകള്‍ നല്‍കും, അതില്‍ നിന്ന് ഒന്ന് തിരഞ്ഞെടുക്കാം.
*നിങ്ങള്‍ ഒരു യുപിഐ ഐഡി തിരഞ്ഞെടുത്തുകഴിഞ്ഞാല്‍, 'നിങ്ങള്‍ ഒരു എസ്ബിഐ യുപിഐ ഹാന്‍ഡില്‍ വിജയകരമായി സൃഷ്ടിച്ചു' എന്ന് പരാമര്‍ശിക്കുന്ന ഒരു സന്ദേശം ലഭിക്കും. നിങ്ങള്‍ തിരഞ്ഞെടുത്ത യുപിഐ ഹാന്‍ഡില്‍ സ്‌ക്രീനില്‍ കാണാം.
*നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യാനും പേയ്‌മെന്റുകള്‍ ആരംഭിക്കാനും നിങ്ങള്‍ ഒരു പിന്‍ സജ്ജീകരിക്കേണ്ടതുണ്ട്. ആറ് അക്കങ്ങള്‍ ഉണ്ടായിരിക്കണം ഇതിന്.
*പിന്‍ സജ്ജീകരിച്ച ശേഷം, യുപിഐ പേയ്‌മെന്റുകള്‍ നടത്തുന്നതിന് നിങ്ങള്‍ക്ക് യോനോ ആപ്പ് ഉപയോഗിച്ച് തുടങ്ങാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."