മുഖ്യമന്ത്രിയുടെ മകള്‍ക്ക് സ്വകാര്യ കമ്പനിയില്‍നിന്ന് മാസപ്പടി; മൂന്ന് വര്‍ഷത്തിനിടെ ലഭിച്ചത് 1.72 കോടി
മുഖ്യമന്ത്രിയുടെ മകള്‍ക്ക് സ്വകാര്യ കമ്പനിയില്‍നിന്ന് മാസപ്പടി; മൂന്ന് വര്‍ഷത്തിനിടെ ലഭിച്ചത് 1.72 കോടി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിക്കും കൊച്ചിയിലെ സ്വകാര്യ കമ്പനിയില്‍ നിന്ന് അനധികൃതമായി പണം ലഭിച്ചെന്ന് ആദായ നികുതി തര്‍ക്ക പരിഹാര ബോര്‍ഡ്. കൊച്ചിന്‍ മിനറല്‍സ് ആന്റ് റൂട്ടൈല്‍ ലിമിറ്റഡ്( സി.എം.ആര്‍.എല്‍) എന്ന സ്വകാര്യ കമ്പനിയില്‍ നിന്നാണ് 1.72 കോടി രൂപ നല്‍കിയിട്ടുള്ളത്.
വീണയും വീണയുടെ മാത്രം സ്ഥാപനമായ എക്‌സാലോജിക് സൊല്യൂഷ്യന്‍സും ഐടി, മാര്‍ക്കറ്റിങ് കണ്‍സല്‍റ്റന്‍സി, സോഫ്റ്റ്‌വെയര്‍ േസവനങ്ങള്‍ നല്‍കാമെന്നു സിഎംആര്‍എലുമായി കരാറുണ്ടാക്കിയിരുന്നു. സേവനങ്ങളൊന്നും നല്‍കിയില്ല. എന്നാല്‍, കരാര്‍പ്രകാരം മാസം തോറും പണം നല്‍കിയെന്ന് സിഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ എസ്.എന്‍.ശശിധരന്‍ കര്‍ത്താ
ആദായനികുതി വകുപ്പിനു മൊഴി നല്‍കി.
വീണയ്ക്ക് 55 ലക്ഷവും, എക്‌സാലോജിക്കിന് ഒരു കോടി 17 ലക്ഷവും ലഭിച്ചു. ഈ ഇടപാട് നിയമ വിരുദ്ധമാണ് എന്ന ആദായ നികുതി വകുപ്പിന്റെ വാദം അംഗീകരിച്ചു കൊണ്ടാണ് തര്‍ക്ക പരിഹാര ബോര്‍ഡ് തീര്‍പ്പ് കല്‍പ്പിച്ചത്. ഉത്തരവില്‍ പ്രമുഖ വ്യക്തിയുമായുള്ള ബന്ധമാണ് വീണയ്ക്ക് കമ്പനി പണം നല്‍കാന്‍ കാരണമെന്ന് പരാമര്‍ശവുമുണ്ട്.
ബാങ്ക് മുഖേനയാണ് പണം നല്‍കിയത്. ബിസിനസ് ചെലവുകള്‍ക്കു പണം നല്‍കുന്നത് ആദായനികുതി നിയമപ്രകാരം അനുവദനീയവുമാണ്. എന്നാല്‍, വീണയ്ക്കും കമ്പനിക്കും നല്‍കിയ പണം നിയമവിരുദ്ധ ഇടപാടിന്റെ ഗണത്തില്‍പെടുത്തണമെന്ന ആദായനികുതി വകുപ്പിന്റെ വാദം ബെഞ്ച് അംഗീകരിച്ചു.
കൊച്ചി ആസ്ഥാനമായുള്ള കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ എന്ന കമ്പനിയില്‍ 2019 ജനുവരി 25ന് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയില്‍ പിടിച്ചെടുത്ത രേഖകളില്‍ വീണാ വിജയനുമായുള്ള സാമ്പത്തിക ഇടപാടിന്റെ ഉള്‍പ്പെടെ രേഖകള്‍ പിടിച്ചെടുത്തിരുന്നു.
കമ്പനിയുടെ ചെലവുകള്‍ പെരുപ്പിച്ചുകാട്ടി വന്‍തോതില്‍ നികുതി വെട്ടിച്ചതായി പരിശോധനയില്‍ കണ്ടെത്തി. സിഎംആര്‍എലും ശശിധരന്‍ കര്‍ത്തായും 2020 നവംബറില്‍ നല്‍കിയ സെറ്റില്‍മെന്റ് അപേക്ഷയിലാണ് കഴിഞ്ഞ ജൂണ്‍ 12നു ബോര്‍ഡ് ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."