കണ്‍സ്യൂമര്‍ ഫെഡില്‍ വിജിലന്‍സ് പരിശോധന
കോഴിക്കോട്: കണ്‍സ്യൂമര്‍ ഫെഡിന്റെ കോഴിക്കോട് മുതലക്കുളത്തിനു സമീപമുള്ള മേഖലാ ഓഫിസില്‍ വിജിലന്‍സ് അധികൃതര്‍ മിന്നല്‍ പരിശോധന നടത്തി. മീനങ്ങാടിയിലെയും വേങ്ങേരിയിലെയും കണ്‍സ്യൂമര്‍ ഫെഡിന്റെ ഡിപ്പോകള്‍, അരി വാങ്ങിച്ച വലിയങ്ങാടിയിലെ മൊത്തക്കച്ചവടക്കാരായ ജമാല്‍ ട്രേഡിങ്സ്, വിനായക ട്രേഡേഴ്സ്, ആഷിഖ് ട്രേഡേഴ്സ് എന്നിവിടങ്ങളിലും വിജിലന്‍സ് പരിശോധന നടത്തി. ഇന്നലെ രാവിലെ തുടങ്ങിയ പരിശോധന വൈകിട്ടു വരെ നീണ്ടു.
ടെന്‍ഡര്‍ പ്രകാരം ഓണത്തിന് കൊണ്ടുവന്ന ആന്ധ്രാപ്രദേശിലെ അരിക്ക് പകരം തമിഴ്നാട്ടില്‍ നിന്നുള്ള ഗുണമേന്മ കുറഞ്ഞ അരിയാണ് കണ്‍സ്യൂമര്‍ ഫെഡില്‍ എത്തിച്ചതെന്ന പരാതിയെ തുടര്‍ന്നായിരുന്നു വിജലന്‍സ് റെയ്ഡ് നടത്തിയത്. കോഴിക്കോട് യൂനിറ്റ് ഓഫിസ് വിജിലന്‍സ് ഡിവൈ.എസ്.പി ജോസി ചെറിയാന്റെ നേതൃത്വത്തിലായിരുന്ന പരിശോധന. പ്രാഥമിക പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടില്ലെന്നും എന്നാല്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ ആസ്ഥാന ഓഫിസില്‍ കൂടി പരിശോധന നടത്തേണ്ടതുണ്ടെന്നും വിജിലന്‍സ് അധികൃതര്‍ വ്യക്തമാക്കി. അത്തരമൊരു പരിശോധനയില്‍ മാത്രമേ ടെന്‍ഡര്‍ നല്‍കിയതിന്റെ നിജസ്ഥിതി സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിയൂവെന്നും അവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."