കൊട്ടാരക്കരയിലെ ഗതാഗതപരിഷ്കരണം അശാസ്ത്രീയമെന്ന്
കൊട്ടാരക്കര: നഗരസഭയും പൊലിസും ചേര്‍ന്ന് കൊട്ടാരക്കര ടൗണില്‍ നടപ്പിലാക്കിയ ഗതാഗതപരിഷ്കരണം അശാസ്ത്രീയമാണെന്ന് കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി.
കുത്തക മുതലാളിമാരുടെ ബിനാമികളായി നഗരസഭാ അധികൃതര്‍ മാറുന്നതിന്റെ തെളിവുകളാണ് പലയിടത്തേയും ട്രാഫിക് പരിഷ്കരണമെന്ന് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു. മെഡിക്കല്‍ സ്റ്റോറുകള്‍ക്കു മുന്നിലും നോ പാര്‍ക്കിങ് ബോര്‍ഡ് സ്ഥാപിച്ചു. ഇത് എന്തടിസ്ഥാനത്തിലാണെന്ന് അധികൃതര്‍ വ്യക്തമാക്കണം.ഗതാഗത പരിഷ്കരണത്തില്‍ വരുത്തേണ്ട മാറ്റങ്ങളെകുറിച്ച് മുനിസിപ്പാലിറ്റിക്കും, റൂറല്‍ എസ്.പി ക്കും പരാതി നല്‍കിയതായും നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് ഒ. രാജന്, ഡി.സി.സി. ജനറല്‍സെക്രട്ടറിമാരായ പി.ഹരികുമാര്‍, അഡ്വ.ബിജേഷ് എബ്രഹാം, പാത്തല രാഘവന്, കോണ്‍ഗ്രസ് നേതാവ് പൊടിയന് വര്‍ഗ്ഗീസ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."