HOME
DETAILS

മദ്യലഹരിയില്‍ കാറില്‍ മത്സരയോട്ടം; ഒരു മരണം, ഥാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

  
backup
July 21, 2022 | 3:11 AM

kerala-driver-arrested-for-causing-accident-in-thrissur

തൃശ്ശൂര്‍: കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. തൃശൂര്‍ പോട്ടൂരില്‍ അമിത വേഗത്തില്‍ വന്ന മഹീന്ദ്ര ഥാര്‍ ടാക്‌സി കാറില്‍ ഇടിക്കുകയായിരുന്നു. ടാക്‌സി യാത്രക്കാരന്‍ പാടൂക്കാട് സ്വദേശി രവിശങ്കര്‍ ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയുടെ നില ഗുരുതരമായി തുടരുകയാണ്. ഥാര്‍ ഓടിച്ചിരുന്ന പാടൂക്കാട് സ്വദേശി ഷെറിനെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു.

ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. മഹീന്ദ്ര ഥാറും ബി.എം.ഡബ്ല്യൂ കാറും അമിത വേഗത്തില്‍ മത്സര ഓട്ടം നടത്തിയാണ് അപകടം ഉണ്ടാക്കിയത്. ടാക്‌സി കാറില്‍ യാത്ര ചെയ്തിരുന്ന എല്ലാവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. 67 വയസുള്ള രവിശങ്കറിനെ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. രവിശങ്കറും കുടുംബവും ഗുരുവായൂര്‍ പോയിട്ട് തിരികെ വരുമ്പോഴാണ് അപകടം ഉണ്ടായത്.

അപകടം വരുത്തി വെച്ച ബി.എം.ഡബ്ല്യൂ കാര്‍ നിര്‍ത്താതെ പോയെന്ന് നാട്ടുകാര്‍ പറഞ്ഞു. ഥാറില്‍ സഞ്ചരിച്ചിരുന്ന മറ്റു രണ്ട് പേരും ഓടി രക്ഷപ്പെട്ടു. ഥാര്‍ ഓടിച്ചിരുന്ന ഷെറിന്‍ മദ്യപിച്ചിരുന്നുവെന്ന് വൈദ്യ പരിശോധനയില്‍ വ്യക്തമായി. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖഫ് ബോർഡ് പ്രവർത്തനം മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ്: വിധിപ്പകർപ്പ് ലഭിച്ച ശേഷം പ്രതികരിക്കാമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

Kerala
  •  2 days ago
No Image

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികൾക്ക് പൂർണ്ണ വിലക്ക്; കർശന ഉത്തരവുമായി ഹൈക്കോടതി 

Kerala
  •  2 days ago
No Image

ഐസിസി ക്രിക്കറ്റ് ലോകകപ്പുകളിൽ വമ്പൻ മാറ്റങ്ങൾ; ടി-20യും ഏകദിനവും ഇനി പുതിയ ഫോർമാറ്റിൽ!

Cricket
  •  2 days ago
No Image

സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പകർത്തി ഭീഷണി, മതംമാറി ഒപ്പം വരാൻ സമ്മർദ്ദം; അടൂരിലെ യുവതിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Kerala
  •  2 days ago
No Image

മറ്റുളള താരങ്ങൾ സ്വപ്നം കാണാൻ പോലുമാകാത്ത റെക്കോർഡ്; ലോകകപ്പിൽ ചരിത്രമെഴുതി സ്പാനിഷ് നായകൻ!

Football
  •  2 days ago
No Image

കന്യാകുമാരിയിൽ പാൻമസാല വിറ്റതിന് അറസ്റ്റിലായ യുവാവ് കസ്റ്റഡിയിൽ മരിച്ചു; ടി.വി.കെ സർക്കാരിനെതിരെ പ്രതിപക്ഷം

National
  •  2 days ago
No Image

ഗോളടിച്ചുകൂട്ടി മിനർവ; ഗോതിയ കപ്പിൽ നോർവീജിയൻ ക്ലബ്ബിനെ 13-1 ന് തകർത്ത് ഇന്ത്യൻ കൗമാരപ്പട

Football
  •  2 days ago
No Image

ബഹ്‌റൈനും കുവൈത്തിനും നേരെ ഇറാന്റെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 days ago
No Image

പെട്രോളിനും ഡീസലിനും ബൈ; ഇനി വണ്ടിയോടിക്കാൻ ചാണകം മതി; ഗുജറാത്തിൽ വിജയകരമായി പുതിയ ഇന്ധന പരീക്ഷണം

National
  •  2 days ago
No Image

വാദി ഷായിൽ 2,000 അടി താഴ്ചയിൽ കുടുങ്ങിയ സ്വദേശിയെ രക്ഷപ്പെടുത്തി റാസൽഖൈമ പൊലിസ് 

uae
  •  2 days ago