HOME
DETAILS

സോണിയ ഇ.ഡിക്കു മുന്നിലേക്ക്; ചോദ്യം ചെയ്യാന്‍ വനിതാ ഓഫിസറുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം

  
backup
July 21, 2022 | 6:51 AM

national-sonia-gandhi-to-be-questioned-children-accompany-her2022

ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഒ.ഡി ഓഫിസിലെത്തി. രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ ചോദ്യം ചെയ്യലിനെത്തിയത്. വനിതാ ഓഫിസറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് സോണിയയെ ചോദ്യം ചെയ്യുന്നതെന്നാണ് ലഭിക്കുന്ന വിവരം. രാവിലെയും ഉച്ചക്ക് ശേഷവുമായി രണ്ട് റൗണ്ടായിട്ടാണ് ചോദ്യം ചെയ്യലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സോണിയാ ഗാന്ധിക്കൊപ്പമെത്തിയ എം.പിമാരുള്‍പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ പൊലിസ് തടഞ്ഞു. ഇവരെ ഇഡി ഓഫിസിനുള്ളിലേക്ക് കടത്തി വിട്ടില്ല.

ആരോഗ്യാവസ്ഥ മോശമായതിനാല്‍ നേരത്തെ ആവശ്യപ്പെട്ട തീയതികളില്‍ സോണിയ ഇ ഡിക്ക് മുന്‍പില്‍ എത്തിയിരുന്നില്ല. ആരോഗ്യാവസ്ഥ പരിഗണിച്ച് വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇഡി അറിയിച്ചെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ അത് നിരസിക്കുകയായിരുന്നു. ഒപ്പം ഇ ഡി ഓഫീസിലെത്തി മൊഴി നല്‍കാമെന്ന് സോണിയ അറിയിക്കുകയും ചെയ്തു.

ഇ.ഡിയുടെ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുകയാണ്. എം.പിമാരുള്‍പെടെ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. രാജ്യമാകെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് പ്രതിഷേധിക്കും.

എ.ഐ.സി.സി ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി ആസ്ഥാനത്തേക്ക് പ്രവേശനമില്ലെന്ന് ഡല്‍ഹി പൊലിസ് വ്യക്തമാക്കിയിരുന്നു.

രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തപ്പോള്‍ ഇഡിയുടെ നടപടിക്കെതിരെ പ്രതിഷേധിച്ച് നേതാക്കളടക്കം അറസ്റ്റ് വരിച്ചുള്ള പ്രതിഷേധം ആവര്‍ത്തിക്കാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ്. 250 ഓളം പേര്‍ അറസ്റ്റ് വരിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. വിഷയം പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം പാര്‍ലമെന്റില്‍ ഉന്നയിക്കാനും തീരുമാനമായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2,895 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്: അർജന്റീന ഫുട്ബോൾ അസോസിയേഷനെതിരെ എഫ്.ബി.ഐ അന്വേഷണം

Football
  •  2 days ago
No Image

അല്‍ ദഫ്‌റയിലേക്ക് ഇത്തിഹാദ് റെയില്‍ സര്‍വീസ് വിപുലീകരണം; മദീനത് സായിദ്, ലിവ സ്റ്റേഷനുകള്‍ നവംബര്‍ 30ന് തുറക്കും

uae
  •  2 days ago
No Image

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: ഡെന്റല്‍ കോളജ് അധ്യാപകന്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് കോടതി നോട്ടിസ്

Kerala
  •  2 days ago
No Image

ഗ്ലാസ്‌ഗോയിലെ ഇന്ത്യയുടെ മെഡൽ പ്രതീഷകൾക്ക് തിരിച്ചടി; ക്രിക്കറ്റും പ്രമുഖ ഇനങ്ങളും പുറത്ത്; കോമൺ‌വെൽത്ത് ഗെയിംസിൽ കായിക ഇനങ്ങൾ വെട്ടിച്ചുരുക്കിയതിന് പിന്നിലെ കാരണങ്ങൾ അറിയാം

Others
  •  2 days ago
No Image

ഇറാനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിയമനടപടിക്ക് ശുപാര്‍ശ ചെയ്ത് ബഹ്‌റൈന്‍; നഷ്ടപരിഹാര ഫണ്ടും ആവശ്യപ്പെട്ടു

bahrain
  •  2 days ago
No Image

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്ത് എസ്‌ഐടി കസ്റ്റഡിയില്‍, അറസ്റ്റ് ഉടന്‍ 

Kerala
  •  2 days ago
No Image

മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് കാസെമിറോ ഇന്റർ മയാമിയിൽ; പിന്നാലെ നിയമലംഘന ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് എം.എൽ.എസ്

Football
  •  2 days ago
No Image

കോഴിക്കോട്ട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; സുഹൃത്തിന് പരുക്ക്

Kerala
  •  2 days ago
No Image

ഫിസിക്കല്‍ ഗെയിമാണ് ഫുട്‌ബോള്‍, അതില്‍ അഗ്രസീവായിട്ടുള്ള പെരുമാറ്റമുണ്ടാവും; പരെഡസിനെതിരേ നടപടി വേണ്ടെന്ന് ഗാവി

Football
  •  2 days ago
No Image

വയോധികയുടെ കഴുത്തുഞെരിച്ച് മൂന്ന് പവന്റെ സ്വര്‍ണ്ണമാല കവര്‍ന്നു: തൃശൂരില്‍ പ്രതി പിടിയില്‍

Kerala
  •  2 days ago