HOME
DETAILS

ഹജ്ജ് - ഉംറ മൊബൈല്‍ ആപ്പ് പുറത്തിറക്കി

  
backup
August 24 2016 | 18:08 PM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%89%e0%b4%82%e0%b4%b1-%e0%b4%ae%e0%b5%8a%e0%b4%ac%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%aa

കോഴിക്കോട്: ഹജ്ജ്, ഉംറ കര്‍മങ്ങളില്‍ ആവശ്യമായി വരുന്ന ദിക്‌റുകളും മറ്റു അനുബന്ധ കര്‍മങ്ങളും ലഭ്യമാകുന്ന രീതിയില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറങ്ങി.എസ്.കെ.എസ്.എസ്.എഫ് സൈബര്‍വിങ് സംസ്ഥാന സമിതിയാണ് സാധാരണക്കാര്‍ക്കുള്‍പ്പെടെ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ മൊബൈല്‍ ആപ്ലിക്കേഷന് രൂപം നല്‍കിയത്.

http:play.google.comstoreappsdetails?id=skssf.cyberwing.hajj.umra എന്ന ലിങ്കില്‍ നിന്നു മൊബൈല്‍ ആപ്ലിക്കേഷന്‍ ലഭ്യമാണെന്ന് നേതാക്കള്‍ അറിയിച്ചു.
വിങിനുകീഴില്‍ പുറത്തിറക്കിയ മജ്‌ലിസുന്നൂര്‍, ഔറാദു വല്‍ മനാകിബ്, അഹ്‌ലുസുന്ന ആപ്ലിക്കേഷനുകള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാണ്.
കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ലോഞ്ചിങ് നിര്‍വഹിച്ചു. സംസ്ഥാന ചെയര്‍മാന്‍ റിയാസ് ഫൈസി പാപ്ലിശേരി അധ്യക്ഷനായി.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍, ഇബ്‌റാഹിം ഫൈസി ഉഗ്രപുരം, നൗഫല്‍ ചേലക്കര, ശനീബ് പൊന്നാനി, അബ്ദുല്‍ കരീം പ്രസംഗിച്ചു. മുബാറക് എടവണ്ണപ്പാറ സ്വാഗതവും ഹസീബ് പുറക്കാട് നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."