HOME
DETAILS

അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന് ആവര്‍ത്തിച്ച് രാഹുല്‍; വിഷമസന്ധിയിലായി കോണ്‍ഗ്രസ്, പട്ടികയില്‍ പ്രിയങ്കയും ഗെഹ്‌ലോട്ടും

  
backup
August 21, 2022 | 8:59 AM

national-rahul-gandhi-says-no-congress-set-for-non-gandhi-chief

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃപദവിയിലേക്ക് ഒരിക്കല്‍ക്കൂടി ഇല്ലെന്ന് രാഹുല്‍ ഗാന്ധി ഉറച്ചു പറഞ്ഞതോടെ പാര്‍ട്ടി നേതൃത്വം വിഷമസന്ധിയില്‍. ആരോഗ്യകാരണങ്ങളാല്‍ പ്രസിഡന്റ് പദവിയിലേക്കില്ലെന്ന നിലപാടിലാണ് സോണിയയും. ഇതാണ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

രാഹുലിന്റെയും സോണിയയുടെയും അഭാവത്തില്‍ പ്രിയങ്കാ ഗാന്ധി നേതൃപദവി ഏറ്റെടുക്കട്ടെ എന്ന നിലപാടിലാണ് ചില നേതാക്കള്‍. എന്നാല്‍ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ മോശം പ്രകടനം പ്രിയങ്കയുടെ സാധ്യതയ്ക്കു മേല്‍ കരിനിഴല്‍ വീഴ്ത്തുന്നുണ്ട്. സോണിയ തുടരണം എന്ന അഭിപ്രായവും ചിലര്‍ക്കുണ്ട്.

ആഗസ്റ്റ് 21നും സെപ്തംബര്‍ 20നും ഇടയില്‍ പുതിയ പാര്‍ട്ടി അധ്യക്ഷനു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് നടക്കും എന്നാണ് നേതൃത്വം അറിയിച്ചിരുന്നത്. എന്നാല്‍ അനിശ്ചിതത്വം തുടരുന്നതോടെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിക്കാനായിട്ടില്ല.

ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് പരിഗണിക്കപ്പെടുന്നവരില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടാണ് മുമ്പില്‍. ഇതു സംഭവിച്ചാല്‍ 1998ന് ശേഷം ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരു നേതാവ് പാര്‍ട്ടി അധ്യക്ഷ പദവിയിലെത്തും. എന്നാല്‍ ഗെഹ്‌ലോട്ടിന്റെ നിയമനത്തെ രാജസ്ഥാനില്‍നിന്നുള്ള നേതാക്കള്‍ എതിര്‍ത്തേക്കും.

ഗെഹ്‌ലോട്ടിന് പുറമേ, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, മുകുല്‍ വാസ്‌നിക്, കുമാരി സെല്‍ജ തുടങ്ങിയവരുടെ പേരുകളും പറഞ്ഞു കേള്‍ക്കുന്നുണ്ട്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെയാണ് രാഹുല്‍ പാര്‍ട്ട് അധ്യക്ഷ സ്ഥാനമൊഴിഞ്ഞത്. ഇടക്കാല അധ്യക്ഷയായി സോണിയാ ഗാന്ധി ചുമതലയേല്‍ക്കുകയും ചെയ്തു. അതിനു ശേഷം നിരവധി സന്ദര്‍ഭങ്ങളില്‍ രാഹുലിനെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും വിജയിച്ചില്ല. അതിനിടെ, പാര്‍ട്ടിക്ക് മുഴുസമയ നേതൃത്വം വേണമെന്ന് ആവശ്യപ്പെട്ട് ജി 23 നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രി നാളെ ക്ലിഫ് ഹൗസിലേക്ക് മാറും,ഗൃഹപ്രവേശം രാവിലെ ആറിന്; പ്രതിപക്ഷ നേതാവിന് കന്റോൺമെന്റ് ഹൗസ്

Kerala
  •  a month ago
No Image

എയർബസ് A380 വിമാനങ്ങളുടെ ചിറകുകളിൽ വിള്ളൽ; 48 മണിക്കൂറിനുള്ളിൽ അടിയന്തിര പരിശോധനയുമായി എമിറേറ്റ്സ്

uae
  •  a month ago
No Image

രണ്ടിലൊരാൾ പുറത്തേക്ക്, അത് സഞ്ജുവാകുമോ? വൈഭവിന്റെ എൻട്രിയിൽ പണി വരുന്നത് ആർക്ക്?

Cricket
  •  a month ago
No Image

ലഹരി മാഫിയക്കെതിരെ കടുത്ത നടപടിയുമായി കേരള പൊലിസ്; പൂപ്പാറയിലെ വഴിയോരക്കട ഇടിച്ചുനിരത്തി

Kerala
  •  a month ago
No Image

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമം ലംഘിച്ചു; വിദേശ ബാങ്കിന് 2 കോടി ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്

uae
  •  a month ago
No Image

"എല്ലാവർക്കും നിങ്ങളെ മടുത്തു, എല്ലാ ജൂതരും നിങ്ങളെ വെറുക്കുന്നു"; നെതന്യാഹുവിനോട് ഫോണിൽ കയർത്ത് ട്രംപ്; പുതിയ പുസ്തകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

International
  •  a month ago
No Image

‘ഞാൻ തിരിച്ചെത്തിയിട്ടില്ല, കാരണം ഞാൻ എങ്ങും പോയിട്ടില്ല’; റൊണാൾഡോയുടെ പ്രഖ്യാപനത്തെ ട്രോളി സ്ലാട്ടൻ ഇബ്രാഹിമോവിച്ച്!

Football
  •  a month ago
No Image

യുഎഇയുടെ കിഴക്കൻ മേഖലകളിൽ കനത്ത മഴ; പൊടിക്കാറ്റിന് സാധ്യത, അതീവ ജാഗ്രതാ നിർദ്ദേശം

uae
  •  a month ago
No Image

തണ്ണിമത്തന്‍ ഉല്‍പ്പാദനത്തില്‍ 99 ശതമാനം സ്വയംപര്യാപ്തത; കാര്‍ഷിക രംഗത്ത് സഊദിയുടെ വന്‍ നേട്ടം

Saudi-arabia
  •  a month ago
No Image

മഹാരാഷ്ട്രയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു; കഴിഞ്ഞ വർഷം മാത്രം 8,643 ബലാത്സംഗ കേസുകൾ

National
  •  a month ago