HOME
DETAILS

ഇറാന്‍-ഇസ്രാഈല്‍ സംഘര്‍ഷം: നെടുമ്പാശ്ശേരിയില്‍ നിന്ന് 16 വിമാനങ്ങള്‍ കൂടി റദ്ദാക്കി

  
Web Desk
March 01, 2026 | 3:06 AM

Iran-Israel Conflict 16 More Flights Cancelled from Nedumbassery Airport

 

കൊച്ചി: പശ്ചിമേഷ്യയില്‍ ഇറാന്‍-ഇസ്രാഈല്‍ സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസുകളില്‍ വന്‍ നിയന്ത്രണം. വിവിധ വിദേശ രാജ്യങ്ങളിലേക്കുള്ള 16 വിമാനങ്ങള്‍ കൂടി ഇന്ന് റദ്ദാക്കി. യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വ്യോമപാത അടച്ചതാണ് സര്‍വീസുകളെ ബാധിച്ചത്. ദുബൈ, സലാല, ദോഹ, അബുദാബി, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.

മസ്‌കറ്റ്, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിലവില്‍ തടസ്സമില്ലാതെ തുടരുന്നുണ്ട്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മിഡില്‍ ഈസ്റ്റിലേക്കുള്ള എല്ലാ സര്‍വീസുകളും എയര്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്ന് എയര്‍ലൈന്‍ അധികൃതര്‍ വ്യക്തമാക്കി.

കരിപ്പൂരില്‍ നിന്ന് ഖത്തറിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. യുദ്ധസാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വരും ദിവസങ്ങളിലും വിമാന സമയക്രമത്തില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. യാത്രക്കാര്‍ അതത് എയര്‍ലൈനുകളുമായി ബന്ധപ്പെട്ട് യാത്ര ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

 

Due to the escalating Iran-Israel conflict and the closure of UAE airspace, 16 flights from Kochi (Nedumbassery) to major Middle Eastern destinations like Dubai, Doha, and Abu Dhabi have been cancelled to ensure passenger safety.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുംഭമേള താരം മോണാലിസയുടെ വിവാഹം: എം.വി ഗോവിന്ദനെതിരെ പരാതി; വിവാദമായി 'പ്രായപൂർത്തിയാകാത്ത' വിവാഹം

Kerala
  •  4 days ago
No Image

യാത്രക്കാർക്ക് ആശ്വാസം; സർവീസുകൾ പുനരാരംഭിച്ച് എയർ അറേബ്യ, 49 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാനങ്ങൾ പറക്കും

uae
  •  4 days ago
No Image

യുഎഇയിൽ വേനൽച്ചൂട് എപ്പോൾ തുടങ്ങും? വരാനിരിക്കുന്നത് കഠിനമായ രണ്ട് ഘട്ടങ്ങൾ; കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ

uae
  •  4 days ago
No Image

സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നു: ലക്ഷദ്വീപിൽ ഭരണകൂടത്തിനെതിരെ ജനരോഷം

National
  •  4 days ago
No Image

നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി; കുവൈത്തിൽ പ്രവാസി യുവതി കുളിമുറിയിൽ കുഴഞ്ഞുവീണു മരിച്ചു

Kuwait
  •  4 days ago
No Image

ഒരു അമേരിക്കൻ കപ്പലും ഹോർമുസ് കടലിടുക്ക് കടന്നിട്ടില്ല; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ; ഇസ്‌ലാമാബാദിൽ നിർണ്ണായക ചർച്ചകൾ തുടരുന്നു

International
  •  4 days ago
No Image

മലപ്പുറത്ത് സ്ട്രോങ്ങ് റൂമുകളിലെ വോട്ടിങ് യന്ത്രങ്ങൾ മാറ്റാൻ നീക്കം: കലക്ടറുടെ നടപടിയിൽ അട്ടിമറി ആരോപിച്ച് യുഡിഎഫ്; പ്രതിഷേധത്തിന് പിന്നാലെ ഉത്തരവ് റദ്ദാക്കി

Kerala
  •  4 days ago
No Image

കുവൈത്തിൽ ജോലിയിൽ നിന്ന് വിരമിച്ചവരെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പ്; മുന്നറിയിപ്പുമായി അധികൃതർ

Kuwait
  •  4 days ago
No Image

'കരണം അടിച്ചുപൊളിക്കും', ശോഭ സുരേന്ദ്രന്റെ ഭീഷണി പുറത്തുവിട്ട ബിജെപി നേതാവ് ബിന്ദു വിനയകുമാറിന് സസ്‌പെൻഷൻ

Kerala
  •  4 days ago
No Image

സഹപ്രവർത്തകൻ 'ആൻ്റി' എന്ന് വിളിച്ചു; നഴ്സിന് 1.76 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

International
  •  4 days ago