HOME
DETAILS

മലബാറിൽ ഇനി വേണ്ടത് 73,000 സീറ്റ്; മൂന്നാം അലോട്ട്‌മെന്റ് പ്രവേശന നടപടി ഇന്നവസാനിക്കും

  
backup
August 23 2022 | 20:08 PM

%e0%b4%ae%e0%b4%b2%e0%b4%ac%e0%b4%be%e0%b4%b1%e0%b4%bf%e0%b5%bd-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%a4%e0%b5%8d-73000-%e0%b4%b8%e0%b5%80%e0%b4%b1%e0%b5%8d

 

പി.കെ മുഹമ്മദ് ഹാത്തിഫ്
തിരുവനന്തപുരം • പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചെങ്കിലും മലബാർ ജില്ലകളിൽ സീറ്റ് ക്ഷാമം രൂക്ഷം. മൂന്നാം അലോട്ട്‌മെന്റോടെ നിലവിൽ മെറിറ്റ് സീറ്റുകളിലേക്കുള്ള 99.61 ശതമാനവും പൂർത്തിയായപ്പോഴാണ് മലപ്പുറം, കോഴിക്കോട് ഉൾപ്പെടെ ജില്ലകളിൽ വിദ്യാർഥികൾക്ക് സീറ്റില്ലാതെ വരുന്നത്. മലബാറിൽ ഇനി വേണ്ടത് 73, 000ൽ അധികം സീറ്റാണ്.
മൂന്ന് അലോട്ട്‌മെന്റുകളിലും സീറ്റ് ലഭിക്കാത്തവർക്ക് നടത്തുന്ന സപ്ലിമെന്ററി അലോട്ട്‌മെന്റിനു പോലും ഈ ജില്ലകളിൽ സീറ്റില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ പറയുന്നത്. മൂന്നാം അലോട്ട്‌മെന്റ് പൂർത്തിയായപ്പോൾ മലപ്പുറം ജില്ലയിൽ ബാക്കിയുള്ളത് മൂന്നു സീറ്റു മാത്രമാണ്. കോഴിക്കോട് ജില്ലയിൽ ഒരു സീറ്റ് പോലും ബാക്കിയില്ല.
ഈ ജില്ലകളിൽ എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ചവരുടെ മാത്രം കണക്കെടുത്ത് പരിശോധിച്ചാൽ വലിയ അന്തരമാണുള്ളത്. ഇവയുടെ കൂടെ സി.ബി.എസ്.ഇ അടക്കമുള്ളവരുടെ കണക്കുകൂടി ഉൾപ്പെടുത്തിയാൽ ലഭ്യമാക്കേണ്ട സീറ്റിന്റെ എണ്ണം കൂടുതൽ വേണ്ടിവരും.


എസ്.എസ്.എൽ.സി യോഗ്യത നേടിയവരുടെ കണക്ക് എടുത്താൽ മലപ്പുറം ജില്ലയിൽ ഇനി വേണ്ടത് 31694 സീറ്റുകളാണ്.
കോഴിക്കോട് ജില്ലയിൽ 13329 സീറ്റുകളും പാലക്കാട് 12294 സീറ്റും വേണ്ടി വരും. കാസർകോട് (5632), കണ്ണൂർ (7447), വയനാട് (3217) സീറ്റുകളാണ് വേണ്ടത്. നിലവിൽ വി.എച്ച്.എസ്.ഇയും പോളിടെക്‌നിക്കും ഐ.ടി.ഐയും അടക്കമുള്ള സീറ്റുകൾ ചേർത്തുവച്ചാലും ഇത്രയധികം വിദ്യാർഥികൾക്ക് ഉപരിപഠനം സാധ്യമാക്കാൻ സർക്കാരിന് കഴിയില്ലെന്നാണ് കണക്കുകളിൽ വ്യക്തമാകുന്നത്.
അതേസമയം പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് സീറ്റുകളിലേയ്ക്കുള്ള മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് നടപടികൾ ഇന്ന് അവസാനിക്കും. ഇന്നു വൈകീട്ട് അഞ്ചു വരെ പ്രവേശനം നേടാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ മലയാളികള്‍ 700 കോടി വായ്പയെടുത്ത് മുങ്ങിയ കേസ്; ഗള്‍ഫ് മാധ്യമങ്ങളില്‍ വന്‍ പ്രാധാന്യത്തോടെ വാര്‍ത്ത; വിശ്വാസ്യത നഷ്ടമാകുമെന്ന ആശങ്കയില്‍ മലയാളികള്‍

Kuwait
  •  4 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസിൽ നിഖാബിന് വിലക്ക്

Kerala
  •  4 days ago
No Image

ബശ്ശാര്‍ രാജ്യം വിട്ടു- റിപ്പോര്‍ട്ട് ; സ്വോഛാധിപത്യ ഭരണത്തിന് അന്ത്യമായെന്ന് പ്രതിപക്ഷം

International
  •  4 days ago
No Image

നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

Kerala
  •  4 days ago
No Image

രൂപയുടെ മൂല്യത്തകർച്ച: കൂടുതൽ പണം നാട്ടിലേക്കയച്ച് പ്രവാസികൾ

Kerala
  •  4 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞു വരുന്ന സംഘത്തിന്റെ കാര്‍ മതിലില്‍ ഇടിച്ചു മറിഞ്ഞ് തീപിടിച്ചു 

Kerala
  •  4 days ago
No Image

സ്മാർട്ട്‌ സിറ്റി: സർക്കാർ വീഴ്ചകൾ ഓരോന്നായി പുറത്തുവരുന്നു

Kerala
  •  4 days ago
No Image

BJP അധികാരത്തിലേറി തൊട്ടുപിന്നാലെ മഹാരാഷ്ട്രയില്‍ നൂറിലധികം കര്‍ഷകര്‍ക്ക് നോട്ടീസയച്ച് സംസ്ഥാന സര്‍ക്കാര്‍

National
  •  4 days ago
No Image

സിറിയയില്‍ ഏത് സമയവും അസദ് വീണേക്കും; ദമസ്‌കസ് വളഞ്ഞ് വിമതര്‍; ഹുംസും ഹമയും കീഴടക്കി

International
  •  4 days ago
No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  4 days ago