HOME
DETAILS

വടകര സമ്മേളനത്തിന്റെ ആവേശത്തിൽ നിന്ന് നേതൃരംഗത്തേക്ക്

  
backup
August 29 2022 | 02:08 AM

%e0%b4%b5%e0%b4%9f%e0%b4%95%e0%b4%b0-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%87%e0%b4%b3%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%86%e0%b4%b5%e0%b5%87


കോഴിക്കോട് • സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു 1951ൽ വടകരയിൽ നടന്ന സമസ്ത സമ്മേളനം. കാൽനടയായി വടകരയിലെത്തി ഈ സമ്മേളനത്തിൽ പങ്കെടുത്തതിനെ കുറിച്ച് മുഹമ്മദ് മുസ്‌ലിയാർ ആവേശത്തോടെ പറയാറുണ്ടായിരുന്നു. സമസ്തയുടെ ആശയാദർശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന മദ്റസകളെ വ്യവസ്ഥാപിത സംവിധാനത്തിൽ കൊണ്ടുവരാനായി സമസ്ത വിദ്യാഭ്യാസ ബോർഡിന് രൂപം നൽകിയത് ഈ സമ്മേളനത്തിലാണ്.


വിദ്യാഭ്യാസ കാലഘട്ടത്തിലായിരുന്നെങ്കിലും അന്ന് തന്നെ സമസ്തയോട് അടങ്ങാത്ത സ്നേഹമുള്ള സജീവ പ്രവർത്തകനായി അദ്ദേഹം മാറി. പഠന കാലത്ത് തന്നെ സമസ്ത നേതാക്കളുടെ പ്രഭാഷണ സദസ്സുകളിൽ പങ്കെടുക്കാറുണ്ടായിരുന്നു. പറവണ്ണ മുഹ്‌യിദ്ദീൻ കുട്ടി മുസ്‌ലിയാർ, ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാർ, പതി അബ്ദുൽഖാദർ മുസ്‌ലിയാർ തുടങ്ങിയവരുടെ ഖണ്ഡന പ്രഭാഷണങ്ങൾ കേൾക്കാൻ സ്ഥിരമായി പോകാറുണ്ടായിരുന്നു.
പഠനത്തിന് ശേഷം വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുമ്പോൾ അന്നത്തെ സമസ്ത നേതാക്കളുമായി അടുത്ത ബന്ധം സൂക്ഷിച്ചു. ജാമിഅ നൂരിയ്യയിൽ ജോലി ചെയ്യുന്ന കാലത്ത് ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്‌ലിയാരുമായി കൂടുതൽ അടുത്തു. അദ്ദേഹത്തിന്റെ അനുഗ്രഹാശിസുകളാണ് മുശാവറ മെംബറായി തെരഞ്ഞെടുക്കപ്പെടാൻ ഹേതുവായതെന്ന് ചേലക്കാട് ഉസ്താദ് പറയാറുണ്ടായിരുന്നു.
വടകര താലൂക്കിലെ വിവിധ മേഖലകളിൽ നാട്ടുകാരണവന്മാരോടൊപ്പം സമസ്തയുടെ ആദർശ പ്രബോധന പ്രവർത്തനങ്ങൾക്ക് വേണ്ടി അദ്ദേഹം യൗവനകാലത്ത് തന്നെ സജീവമായിരുന്നു. ഈ മേഖലയിൽ സമസ്തയുടെ സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്താൻ മുന്നിൽ നിന്ന് പ്രവർത്തിച്ചു. വിദ്യാർഥികാലം മുതൽ തന്നെ പ്രഭാഷണ വേദികളിൽ തിളങ്ങി.
ആദർശ പ്രചാരണത്തിനായി അദ്ദേഹം നാടിന്റെ മുക്കുമൂലകളിൽ ഓടിയെത്തി. പഴയകാലത്ത് വടകര താലൂക്കിന്റെ ചില ഭാഗങ്ങളിൽ പുത്തൻവാദികൾ രംഗപ്രവേശം ചെയ്തപ്പോൾ ആദർശ സംരക്ഷണത്തിനായി 40 ദിവസം നീണ്ട പ്രഭാഷണ പരമ്പര സംഘടിപ്പിക്കാൻ നേതൃത്വം നൽകി. പ്രദേശത്തെ ഒട്ടേറെ ദീനി സ്ഥാപനങ്ങളുടെ വളർച്ചയിലും അദ്ദേഹത്തിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  7 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  7 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  7 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  7 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  7 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  7 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

Kerala
  •  7 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  7 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  7 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  7 days ago