ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഇനി വീട്ടിലും നമസ്‌കരിക്കാന്‍ പറ്റില്ലേ?.. 26 പേര്‍ക്കെതിരെ കേസെടുത്ത സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച് ഉവൈസി
ഹൈദരാബാദ്: ഉത്തര്‍പ്രദേശില്‍ വീട്ടില്‍വെച്ച് നമസ്‌കരിച്ചതിന് 26 പേര്‍ക്കെതിരെ കേസെടുത്ത സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് വീട്ടില്‍നിന്നും പോലും നമസ്‌കരിക്കാന്‍ പറ്റാത്ത സ്ഥിതിയാണോ എന്ന് ഉവൈസി ചോദിച്ചു.
എവിടെവച്ചും നമസ്‌കരിക്കാമെന്നാണ് സുപ്രിംകോടതി പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.''ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് ഇനി വീട്ടിലും നമസ്‌കരിക്കാന്‍ പറ്റില്ലേ? സര്‍ക്കാരില്‍നിന്നോ പൊലിസില്‍നിന്നോ ഒക്കെ പെര്‍മിഷന്‍ എടുക്കേണ്ടിവരുമോ നമസ്‌കരിക്കാന്‍ ഇതിന് നരേന്ദ്ര മോദി മറുപടി പറയണം. എത്രകാലം ഇന്ത്യയിലെ മുസ്‌ലിംകളോട് ഇങ്ങനെ രണ്ടാംകിട പൗരന്മാരായി പെരുമാറും?''ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഉവൈസി ചോദിച്ചു.
ഛജ്‌ലെത്ത് പ്രദേശത്തെ 26 പേര്‍ക്കെതിരെയാണ് മൊറാദാബാദ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. മുന്‍കൂര്‍ അനുമതിയില്ലാതെയാണ് ആളുകള്‍ വീട്ടില്‍ നമസ്‌കരിക്കാന്‍ ഒത്തുകൂടിയതെന്നാണ് പൊലീസ് പറയുന്നത്.
भारत में मुसलमान अब घरों में भी नमाज़ नहीं पढ़ सकते? क्या अब नमाज़ पढ़ने के लिए भी हुकूमत/पुलिस से इजाज़त लेनी होगी? @narendramodi को इसका जवाब देना चाहिए, कब तक मुल्क में मुसलमानों के साथ दूसरे दर्जे के शहरी का सुलूक किया जाएगा?
— Asaduddin Owaisi (@asadowaisi) August 28, 2022
1/2 https://t.co/mwOK6tKZWb
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."