HOME
DETAILS

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ വ്യോമാക്രമണം

  
backup
July 02, 2021 | 9:06 PM

545151-4


ഗസ്സ: ഫലസ്തീനിലെ ഗസ്സയെ ലക്ഷ്യംവച്ച് വീണ്ടും ഇസ്‌റാഈല്‍ വ്യോമാക്രമണം. ഗസ്സ സ്ട്രിപ്പിലെ ആയുധനിര്‍മാണ കേന്ദ്രത്തെയാണ് ലക്ഷ്യംവച്ചതെന്നാണ് ഇസ്‌റാഈലിന്റെ വിശദീകരണം. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


ഗസ്സയില്‍ നിരന്തരമായുണ്ടായ ആക്രമണ, പ്രത്യാക്രമണങ്ങള്‍ക്കു പിന്നാലെ കഴിഞ്ഞ മെയ് മാസത്തില്‍ ഇരുവിഭാഗവും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഈ സമാധാന കരാര്‍ ലംഘിച്ച് ഇതു മൂന്നാം തവണയാണ് ഇസ്‌റാഈല്‍ ഗസ്സയില്‍ വ്യോമാക്രമണം നടത്തുന്നത്.
ഇന്നലെ നടന്ന വ്യോമാക്രമണത്തില്‍ പരിശീലന കേന്ദ്രത്തില്‍ കേടുപാടുകളുണ്ടായതായി ഹമാസും പ്രതികരിച്ചിട്ടുണ്ട്. ഹമാസിന്റെ ഭാഗത്തുനിന്ന് ആക്രമണ ശ്രമം ഉണ്ടായതിനു പിന്നാലെയാണ് വ്യോമാക്രമണം നടത്തിയതെന്നാണ് ഇസ്‌റാഈല്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ ഹമാസ് പ്രതികരിച്ചിട്ടില്ല. മെയ് മാസത്തില്‍ ഗസ്സയില്‍ നടന്ന നിരന്തര ആക്രമണങ്ങളില്‍ 66 കുട്ടികളുള്‍പ്പെടെ 256 ഫലസ്തീനുകാര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്‌റാഈലില്‍ രണ്ടു കുട്ടികളുള്‍പ്പെടെ 13 പേരും കൊല്ലപ്പെട്ടതിനു പിന്നാലെയായിരുന്നു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  3 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  3 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  3 days ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  3 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  3 days ago