HOME
DETAILS

ഗാര്‍ഹികപീഡന പരാതികളില്‍ കര്‍ശന നടപടി: ഡി.ജി.പി അനില്‍കാന്ത്

  
backup
July 03, 2021 | 6:07 AM

654315-2

.


ഡ്രോണ്‍ റിസര്‍ച് സെന്റര്‍ സ്ഥാപിക്കും
വാഹനം ഓടിക്കുന്നതിനിടെ ബ്ലൂടൂത്ത്, ഹാന്‍ഡ് ഫ്രീ ഡിവൈസുകള്‍ ഉപയോഗിച്ച് സംസാരിക്കുന്നത് കുറ്റകരം
തിരുവനന്തപുരം: ഗാര്‍ഹികപീഡന കേസുകളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലിസ് മേധാവി വൈ.അനില്‍കാന്ത്. കെട്ടികിടക്കുന്ന കേസുകളുടെ കുറ്റപത്രം വേഗത്തില്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടേയും കുട്ടികളുടെയും സുരക്ഷയ്ക്കായിരിക്കും മുന്‍ഗണന. ജനമൈത്രി പൊലിസിങും വനിതാ സെല്ലിന്റെ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തും. കേസുകള്‍ അന്വേഷിക്കുന്നതില്‍ ലോക്കല്‍ പൊലിസിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കും. ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.


വാഹനം ഓടിക്കുന്നതിനിടെ ബ്ലൂടൂത്ത്, ഹാന്‍ഡ് ഫ്രീ ഡിവൈസുകള്‍ ഉപയോഗിച്ച് സംസാരിക്കുന്നത് കുറ്റകരമാണെന്നും ഡി.ജി.പി പറഞ്ഞു. രാജ്യത്ത് ഡ്രോണ്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സൈബര്‍ ഡോമിന്റെ സഹകരണത്തോടെ ഡ്രോണ്‍ റിസര്‍ച് സെന്റര്‍ തലസ്ഥാനത്ത് ആരംഭിക്കും. കേന്ദ്രവുമായും ഇക്കാര്യത്തില്‍ സഹകരിച്ചുപ്രവര്‍ത്തിക്കും. പൊലിസിലെ ക്രിമിനലുകളുടെ പട്ടിക പൊതുജനങ്ങള്‍ക്കു മുന്നില്‍ പ്രസിദ്ധീകരിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഐ.എസ് സാന്നിധ്യം ചര്‍ച്ച ചെയ്യാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. പൊലിസ് - മണല്‍ - ഭൂമി മാഫിയ ബന്ധത്തിനെതിരേ ശക്തമായ നടപടിയെടുക്കും. സൈബര്‍ വിഭാഗത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. റിപ്പോര്‍ട്ടുകള്‍ വൈകുന്ന സാഹചര്യം ഒഴിവാക്കാന്‍ ഫൊറന്‍സിക് വിഭാഗത്തില്‍ കൂടുതല്‍ ആളുകളെ നിയമിക്കും. പൊലിസുകാര്‍ക്കായി ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്ന കാര്യം ആലോചനയിലാണ്. ക്രൈംബ്രാഞ്ചില്‍ ജീവനക്കാരുടെ ക്ഷാമം സംബന്ധിച്ചു പരിശോധിച്ച് നടപടിയെടുക്കും. ഷാഡോ പൊലിസ് ടീമിനെ ശക്തിപ്പെടുത്തുമെന്നും തീവ്രവാദ വിരുദ്ധസേനയെ ശക്തിപ്പെടുത്തുന്നതിനുള്ള ശുപാര്‍ശ സര്‍ക്കാരിലേക്കു നല്‍കിയതായും ഡി.ജി.പി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബേപ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകാന്‍ പി.വി അന്‍വര്‍; മണ്ഡലത്തില്‍ അനൗദ്യോഗിക പ്രചാരണം തുടങ്ങി

Kerala
  •  4 days ago
No Image

വെറും ആറ് പന്തിൽ മിന്നൽ റെക്കോർഡ്; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് സ്മിത്ത്

Cricket
  •  4 days ago
No Image

ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല, ജയിലില്‍ തുടരും

Kerala
  •  4 days ago
No Image

ദയവായി കോച്ചും മാനേജ്മെന്റും ഇന്ത്യൻ ടീമിലെ അവന്റെ റോൾ എന്താണെന്ന് പറയണം: കൈഫ്

Cricket
  •  4 days ago
No Image

'വീട്ടിലെത്താറായി അമ്മേ'; അവളുടെ അവസാനവാക്കുകള്‍, പിന്നെ ആരും കണ്ടില്ല, പൊലിസിനെ വട്ടംചുറ്റിച്ച് 16കാരന്റെ മൊഴികള്‍

Kerala
  •  4 days ago
No Image

ചെയർമാനെ നിലനിർത്തി വഖ്ഫ് ബോർഡ് പുനഃസംഘടിപ്പിക്കാൻ സർക്കാർ

Kerala
  •  4 days ago
No Image

വിദ്യാർഥിനിയുടെ കൊല; പൊലിസിനെ വട്ടംചുറ്റിച്ച് 16കാരൻ്റെ മൊഴികൾ

Kerala
  •  4 days ago
No Image

യൂണിഫോം ചോദിച്ചിട്ട് കൊടുത്തില്ല, പതിനാലുകാരിക്ക് നേരെ ആസിഡ് ആക്രമണം; വയോധികന്‍ അറസ്റ്റില്‍

Kerala
  •  4 days ago
No Image

സമസ്ത നൂറാം വാര്‍ഷികം: ഗ്ലോബല്‍ എക്‌സ്‌പോ നഗരി ഒരുങ്ങുന്നു

Kerala
  •  4 days ago
No Image

തോട്ടം തൊഴിലാളികളും പാവങ്ങളാണ് സർ...2021ന് ശേഷം മിനിമം വേതനത്തിൽ വർധന 41 രൂപ മാത്രം

Kerala
  •  4 days ago