HOME
DETAILS

Fact Check:: മദ്‌റസ അധ്യാപകര്‍ക്ക് 7,500 രൂപ പെന്‍ഷന്‍!; തെരഞ്ഞെടുപ്പ് അടുത്തതോടെ പ്രചരിക്കുന്ന സന്ദേശത്തിന്റെ വാസ്തവം ഇതാണ്

  
Web Desk
March 23 2024 | 07:03 AM

fact check madrasa teachers kerala get pension rs 7500

കോഴിക്കോട്: മദ്‌റസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ പെന്‍ഷനും ശമ്പളവും നല്‍കുന്നു, ശബരിമലയടക്കമുള്ള ക്ഷേത്രങ്ങളില്‍നിന്നുള്ള വരുമാനം സര്‍ക്കാര്‍ എടുക്കുന്നു തുടങ്ങിയ നുണപ്രചാരണങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നിയമസഭയില്‍ മന്ത്രിമാര്‍ തന്നെ ഇത്തരം പ്രചാരണങ്ങളുടെ വസ്തുത ബോധിപ്പിച്ചിട്ടും ഈ പ്രചാരണങ്ങള്‍ സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഇപ്പോഴിതാ ലോക്‌സഭാ തെരഞ്ഞെടുപ്പ് ആയതോടെ മദ്‌റസാ അധ്യാപകരുടെ ശമ്പളവും പെന്‍ഷനും സംബന്ധിച്ച് വീണ്ടും സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ പഴയ പ്രചാരണം പൊടി തട്ടിയെടുക്കുകയാണ്. കര്‍ഷകന് 1,100 ഉം അങ്കണവാടി അധ്യാപകര്‍ക്ക് ആയിരവും പെന്‍ഷന്‍ കിട്ടുമ്പോള്‍ മദ്‌റസാ അധ്യാപകര്‍ക്ക് 7,500 രൂപ പെന്‍ഷന്‍ ലഭിക്കുന്നുവെന്നാണ് ഇപ്പോള്‍ നടക്കുന്ന പ്രചാരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഈ പ്രചാരണം ഉണ്ടായപ്പോഴും ഇക്കാര്യങ്ങളിലെ വസ്തുത ബോധിപ്പിച്ചെങ്കിലും ഇത് ഇപ്പോള്‍ വീണ്ടും പ്രചരിച്ച് കൊണ്ടിരിക്കുകയാണ്. നേരത്തെ സംഘ്പരിവാര്‍ മുഖപത്രമായ ഓര്‍ഗനൈസര്‍ വീക്കിലിയും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 
(Over 2 Lakh Kerala Madrasa teachers to get up to Rs 7500 pension and other benefits after Assembly passed Kerala Madrasa Teachers Welfare Fund Bill, 2019)

വാസ്തവം
പ്രചരിക്കുന്ന സന്ദേശം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സുപ്രഭാതം ഫാക്ട് ചെക്ക് യൂണിറ്റ് കണ്ടെത്തി. മദ്‌റസ അധ്യാപകര്‍ക്ക് 7,500 രൂപ പെന്‍ഷന്‍ ലഭിക്കുന്നില്ല. കേരള മദ്‌റസാ അധ്യാപക പെന്‍ഷന്‍ ക്ഷേമനിധി ബോര്‍ഡ് വഴിയാണ് മദ്‌റസാ അധ്യാപകര്‍ക്ക് പെന്‍ഷന്‍ നല്‍കി വരുന്നത്. മറ്റെല്ലാ ക്ഷേമനിധി ബോര്‍ഡുകളും പ്രവര്‍ത്തിക്കുന്നതിന് സമാനമായി അംഗങ്ങളുടെയും ബോര്‍ഡിന്റെയും പെന്‍ഷന്‍ വിഹിതം 50:50 എന്ന നിലയ്ക്ക് നല്‍കിയാണ് ഇതും പ്രവര്‍ത്തിക്കുന്നത്. 
20 വര്‍ഷത്തില്‍ കുറയാതെ അംശാദായം അടച്ച് ക്ഷേമനിധിയില്‍ അംഗത്വം നിലനിര്‍ത്തിയവരും മദ്‌റസ അധ്യാപന രംഗത്ത് നിന്ന് സ്വയം വിരമിച്ചതുമായ അംഗങ്ങള്‍ക്കാണ് മിനിമം പെന്‍ഷന് അര്‍ഹത. 65 വയസ് പൂര്‍ത്തിയാക്കിയ മദ്‌റസാധ്യാപകര്‍ക്ക് മിനിമം പെന്‍ഷനായി 1,000 രൂപയാണ് നല്‍കുന്നത്. പെന്‍ഷന് അര്‍ഹതയുള്ള ക്ഷേമനിധി അംഗത്തിന് പെന്‍ഷന് പകരമായി നിശ്ചിത തുക പരമാവധി 50 ശതമാനം വരെ കൈപ്പറ്റാനുമാകും. മറ്റെല്ലാ പെന്‍ഷനുകളും ഉയര്‍ത്തുന്നതുപോലെ കാലാകാലങ്ങളായി ഉയര്‍ത്തി ഇപ്പോള്‍ 1,600 രൂപയാണ് പെന്‍ഷന്‍ തുക. 


മദ്‌റസ അധ്യാപകര്‍ക്ക് പെന്‍ഷനും ശമ്പളവും നല്‍കുന്നത് സര്‍ക്കാരല്ലെന്ന് നിയമസഭയില്‍ ന്യൂനപക്ഷ ക്ഷേമമന്ത്രി മറുപടി നല്‍കിയിട്ടുണ്ട്. മദ്‌റസ അധ്യാപകര്‍ക്കുള്ള ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവര്‍ക്ക് മറ്റ് ക്ഷേമനിധി അംഗങ്ങള്‍ക്ക് ലഭ്യമാകുന്നതുപോലെ പെന്‍ഷന്‍ കിട്ടും. 1,000 മുതല്‍ 5,219 രൂപ വരെയാണ് ലഭ്യമാകുന്ന പെന്‍ഷന്‍ തുകയെന്ന് വ്യക്തമാക്കിയട്ടുണ്ട്. ഉയര്‍ന്ന തുക ലഭിക്കണമെങ്കില്‍ 20 വര്‍ഷത്തിനു മുകളില്‍ അംശാദായം അടയ്ക്കണം. നിലവില്‍ മറ്റ് പെന്‍ഷനുകള്‍ക്ക് സമാനമായി 1,600 രൂപയാണ് മദ്രസാ അധ്യാപകര്‍ക്കും പെന്‍ഷന്‍ ലഭിക്കുന്നത്. ഈ ആനുകൂല്യമാകട്ടെ ചെത്ത് തൊഴിലാളികള്‍ക്കും ഉള്‍പ്പെടെ ലഭിക്കുന്നുണ്ട്. 

കുറഞ്ഞ ശമ്പളമുള്ളതിനാലും എല്ലാ മഹല്ല് കമ്മിറ്റിക്കാരും അത്ര സാമ്പത്തിക ഭദ്രതയുള്ളവര്‍ അല്ലാത്തതിനാലും കുറഞ്ഞ അധ്യാപകര്‍ മാത്രമാണ് ഈ സ്‌കീമില്‍ അംഗങ്ങളായിട്ടുള്ളൂ. കെ.ടി ജലീല്‍ ന്യൂനപക്ഷകാര്യമന്ത്രിയായിരിക്കെ നിയമസഭയില്‍ പറഞ്ഞത് കേവലം 23 പേര്‍ക്ക് മാത്രമാണ് അതിന്റെ ആനുകൂല്യം ലഭിക്കുന്നത് എന്നാണ്. 

സന്ദേശത്തിലെ മറ്റ് കാര്യങ്ങള്‍
വ്യാജ സന്ദേശത്തില്‍ പറയുന്ന പെന്‍ഷന്‍ തുകയാണോ അങ്കണവാടി അധ്യാപകര്‍ക്കും കര്‍ഷകര്‍ക്കും എന്നും ഞങ്ങള്‍ പരിശോധിച്ചു. അങ്കണവാടി അധ്യാപകരുടെ കാര്യത്തിലുള്ള വിവരം തെറ്റാണെന്ന് വ്യക്തമായി. 2021ലെ കേരള ബജറ്റ് (ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ്) പ്രകാരം അങ്കണവാടി അധ്യാപകര്‍ക്ക് 2000 രൂപയും ഹെല്‍പ്പര്‍മാര്‍ക്ക് 1,500 രൂപയായും പെന്‍ഷന്‍ തുക ലഭിക്കുന്നുണ്ട്. കര്‍ഷക തൊഴിലാളികള്‍ക്ക് എല്ലാ പെന്‍ഷന്‍ തുകയും (വാര്‍ധക്യ പെന്‍ഷന്‍ ഉള്‍പ്പെടെ) 1,600 രൂപയാണ് ലഭിക്കുന്നത്. 


മദ്‌റസ അധ്യാപകരുടെ ശമ്പളം
മദ്‌റസാധ്യാപകരുടെ ശമ്പളം ശരാശരി 5,000നും 10,000നും ഇടയിലാണ്. അതാവട്ടെ മഹല്ല് കമ്മിറ്റിക്കാര്‍ പിരിവെടുത്താണ് നല്‍കുന്നത്. ഓരോ മഹല്ലിനും പ്രതിമാസം അരലക്ഷത്തോളം രൂപ ശമ്പളത്തിനും മറ്റും കണ്ടെത്തേണ്ടതുള്ളതിനാല്‍ പല മഹല്ലുകള്‍ക്കും ഇതിനൊരു സ്ഥിരം വരുമാനമാര്‍ഗവും ഉണ്ട്. തുണിപ്പന്തല്‍, വാടകമുറികള്‍, ഓഡിറ്റോറിയം തുടങ്ങിയ മാര്‍ഗത്തിലൂടെയാണ് ഇത്രയും തുക കണ്ടെത്തുന്നത്. സ്ഥിരം വരുമാനം ഇല്ലാത്ത മഹല്ലുകള്‍ ഓരോ കുടുംബത്തിനും 100ഉം 200ഉം വരിസംഖ്യ ഏര്‍പ്പെടുത്തും. 

മദ്‌റസ അധ്യാപകരുടെ ശമ്പളം സംബന്ധിച്ച് ആക്ടിവിസ്റ്റ് വിളയോടി ശിവന്‍കുട്ടി നല്‍കിയ രണ്ടു ആര്‍.ടി.ഐ ചോദ്യവും അതിനുള്ള ഉത്തരവും ഇങ്ങനെയായിരുന്നു:

ചോദ്യം 1: കേരള സര്‍ക്കാര്‍ മദ്‌റസക്ക് സഹായം അനുവദിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ എത്ര? ഏതൊക്കെ മദ്രസകള്‍ക്ക്? 
ഉത്തരം: ഇല്ല, അങ്ങിനെ അനുവദിച്ചിട്ടില്ല.

ചോദ്യം 2: മദ്രസ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം പ്രഖ്യാപിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ വിശദാംശം?
ഉത്തരം: ഇല്ല.

fact check madrasa teachers kerala get pension rs 7500



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വലിയ തുക സര്‍ചാര്‍ജായി പിരിക്കാന്‍ കഴിയില്ല; കെഎസ്ഇബി നീക്കത്തിന് തടയിട്ട് റെഗുലേറ്ററി കമ്മീഷന്‍

Kerala
  •  2 days ago
No Image

'100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് പറഞ്ഞിട്ടും മറുപടിയില്ല'; പിണറായി വിജയന് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

ഐ.എ.എസ് അട്ടിമറി: കെ ഗോപാലകൃഷ്ണന്‍ സര്‍ക്കാര്‍ ഫയലില്‍ കൃത്രിമം കാട്ടി, ജയതിലകിനും പങ്ക്; രേഖകള്‍ പുറത്ത്‌

Kerala
  •  2 days ago
No Image

ആരാണ് നടത്തിയത് ?, കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരും; റോഡ് അടച്ചുള്ള സി.പി.എം സമ്മേളത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  2 days ago
No Image

ഒരു ലിറ്റര്‍ രാസവസ്തു ഉപയോഗിച്ച് 500 ലിറ്റര്‍ പാല്‍; വ്യാജപാല്‍ വില്‍പന നടത്തിയത് 20 വര്‍ഷം, യു.പിയില്‍ വ്യവസായി പിടിയില്‍

National
  •  2 days ago
No Image

വ്യാഴാഴ്ച്ച മുതല്‍ കേരളത്തില്‍ മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

Kerala
  •  2 days ago
No Image

'എന്റെ മരണം അനിവാര്യമെങ്കില്‍ അതൊരു പ്രതീക്ഷയിലേക്കുള്ള വാതായനമാകട്ടെ'  ഗസ്സക്ക് ഇന്നും കരുത്താണ് റഫാത്ത് അല്‍ അരീറിന്റെ വരികള്‍

International
  •  2 days ago
No Image

ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പുതിയ ചെയർമാൻ

Kerala
  •  2 days ago
No Image

ചാണ്ടി ഉമ്മന്‍ സഹോദരതുല്യന്‍, യാതൊരു ഭിന്നതയുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 days ago
No Image

ഹയാത്ത് തഹ്‌രീര്‍ അല്‍ശാമിനെ ഭീകരപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്ന് യു.എസ്; സിറിയയില്‍ വിമതര്‍ക്കൊപ്പം കൈകോര്‍ക്കുമോ?

International
  •  2 days ago