വിദ്യാര്‍ഥിനി കാമുകന് അയച്ചത് സ്വന്തം ദൃശ്യം; മറ്റു പെണ്‍കുട്ടികളുടെ വിഡിയോയില്ലെന്ന് പൊലിസ്
മൊഹാലി: ചണ്ഡിഗഡ് സര്‍വകലാശാലയുടെ വനിതാ ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ ശുചിമുറി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ പ്രതിയായ വിദ്യാര്‍ഥിനിയില്‍നിന്നു മറ്റു പെണ്‍കുട്ടികളുടെ ശുചിമുറി ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് മൊഹാലി പൊലിസ്.
കേസില്‍ അറസ്റ്റിലായ വിദ്യാര്‍ഥിനി ശുചിമുറിയില്‍ സ്വയം ചിത്രീകരിച്ച വിഡിയോ മാത്രമാണ് മൊബൈല്‍ ഫോണില്‍നിന്ന് കണ്ടെടുക്കാന്‍ കഴിഞ്ഞതെന്ന് മൊഹാലി എസ്എസ്പി വിവേക് സോണി.
സര്‍വകലാശാലയും ഇതേ രീതിയിലാണ് പ്രതികരിച്ചിരുന്നത്. വിദ്യാര്‍ഥിനി സ്വന്തം ദൃശ്യങ്ങളാണ് പകര്‍ത്തി ആണ്‍സുഹൃത്തിന് അയച്ചതെന്നും മറ്റുള്ള വിദ്യാര്‍ഥിനികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടില്ലെന്നും സര്‍വകലാശാല പറഞ്ഞു. വിദ്യാര്‍ഥിനികള്‍ ആത്മഹത്യക്ക് ശ്രമിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്നും സര്‍വകലാശാല പ്രസ്താവനയില്‍ പറയുന്നു.
ഇലക്ട്രോണിക്സ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവയെല്ലാം ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്നും എസ്എസ്പി പറഞ്ഞു. വിദ്യാര്‍ത്ഥിനി തന്റെ ശുചിമുറി വിഡിയോ ഷിംലയിലുള്ള കാമുകന് അയച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഐജി ഗുരുപ്രീത് ദിയോ മാധ്യമങ്ങളോട് പറഞ്ഞു.
ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ കാമുകനെ പിടികൂടുമെന്നും ഇയാളെ കസ്റ്റഡിയില്‍ എടുത്താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."