HOME
DETAILS

വൃത്തിയാക്കിയിട്ടും ഫ്രിഡ്ജിലെ ദുര്‍ഗന്ധം മാറുന്നില്ലേ; ഇതാ ചില സൂത്രപ്പണികള്‍

  
Anjanajp
March 23 2024 | 07:03 AM

Can't Stand Fridge's Bad Smell?  Easy Tips To Remove Odour From Fridge

ഫ്രിഡ്ജ് ഇല്ലാതെ ആധുനിക അടുക്കള അപൂര്‍ണമാണ്. അടുക്കള മുഴുവന്‍ വൃത്തിയാക്കിയാലും ഫ്രിഡ്ജ് എങ്ങനെയാണ് ശരിയായി വൃത്തിയാക്കേണ്ടതെന്ന് പലര്‍ക്കും അറിയില്ല. അതിനാല്‍ തന്നെ ദുര്‍ഗന്ധമുണ്ടാവുക സ്വാഭാവികമാണ്. ചില ചെറിയ മാര്‍ഗങ്ങള്‍ അവലംബിച്ചാല്‍ ഫ്രിഡ്ജിലെ ദുര്‍ഗന്ധം അകറ്റാവുന്നതാണ്. 

നന്നായി വൃത്തിയാക്കുക

എപ്പോഴാണ് നിങ്ങള്‍ അവസാനമായി റഫ്രിജറേറ്റര്‍ വൃത്തിയാക്കിയത്?. അനാവശ്യ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയാണ് ആദ്യപടി. മാത്രമല്ല, പഴകിയ ഭക്ഷണ വസ്തുക്കളുടെ സാന്നിധ്യവും വൈദ്യുതിപ്രശ്‌നം മൂലവും റഫ്രിജറേറ്ററില്‍ നിന്ന് ദുര്‍ഗന്ധമുണ്ടാവാന്‍ സാധ്യതയുണ്ട്. വൈദ്യുതി തടസ്സം കാരണം നിങ്ങളുടെ റഫ്രിജറേറ്റര്‍ ഓഫായി തുടരുകയാണെങ്കില്‍, അതിലെ ഭക്ഷണപദാര്‍ഥങ്ങള്‍ കേടാവാന്‍ സാധ്യതയുണ്ട്. ഇത്തരത്തിലുണ്ടായാല്‍ ഉടന്‍ തന്നെ കേടായ ഭക്ഷണം എടുത്ത് ഒഴിവാക്കേണ്ടതാണ്. 

cleaning.jpg

ഫ്രീസറിനെ മറക്കരുത്

റഫ്രിജറേറ്ററിന്റെ ഫ്രീസര്‍ പതിവായി വൃത്തിയാക്കിയില്ലെങ്കില്‍ ദുര്‍ഗന്ധം വമിക്കാനും സാധ്യതയുണ്ട്. ഫ്രിഡ്ജിലെ ഷെല്‍ഫുകളും റാക്കുകളും നീക്കം ചെയ്ത് ചെറുചൂടുള്ള വെള്ളവും ഡിറ്റര്‍ജന്റും ഉപയോഗിച്ച് കഴുകുക. ഇവ ഫ്രിഡ്ജിലും ഫ്രീസറിലും തിരികെ വയ്ക്കുന്നതിന് മുമ്പ് നന്നായി ഉണക്കുക. 

ഭക്ഷണം ശരിയായി സൂക്ഷിക്കുക

നിങ്ങളുടെ ഫ്രിഡ്ജില്‍ ദുര്‍ഗന്ധം പരക്കുന്നത് തടയാന്‍  വായു കടക്കാത്ത പാത്രത്തിലോ പ്ലാസ്റ്റിക് കവറിലോ ഭക്ഷണം ശരിയായി സൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കുക. വെളുത്തുള്ളി, ഉള്ളി തുടങ്ങിയ  ഭക്ഷണങ്ങള്‍ വായു കടക്കാത്ത പാത്രങ്ങളില്‍ സൂക്ഷിക്കുക. 

ഫ്രിഡ്ജില്‍ പുതിയ ഭക്ഷണ ഇനങ്ങള്‍ ചേര്‍ക്കുന്നതിന് മുമ്പ് നിങ്ങള്‍ ഒരാഴ്ച മുമ്പ് സൂക്ഷിച്ചിരുന്ന ഭക്ഷണം എടുത്ത് കളയണം. ഫ്രിഡ്ജ് ഡ്രോയറുകളിലും ഷെല്‍ഫുകളിലും പോലും ചീഞ്ഞഴുകിപ്പോകാന്‍ സാധ്യതയുള്ളതിനാല്‍ പഴയ പഴങ്ങളും പച്ചക്കറികളും കേടായോ എന്ന് പരിശോധിക്കണം.

താപനില പരിശോധിക്കുക

താപനിലയിലെ ചെറിയ വ്യത്യാസങ്ങള്‍ പോലും ബാക്ടീരിയയുടെ വളര്‍ച്ചയ്ക്ക് കാരണമാകും. അതിനാല്‍ ഫ്രിഡ്ജിലെ താപനില ശരിയായി ക്രമീകരിക്കുക. ഫ്രിഡ്ജിനുള്ളിലെ താപനില എപ്പോഴും  4 മുതല്‍ 5 ഡിഗ്രീ സെല്‍ഷ്യസ് ആയിരിക്കണം.

temperature on a fridge.jpg

വൃത്തിയാക്കാന്‍ ചില ടിപ്‌സുകള്‍

പ്രകൃതിദത്ത ഡിയോഡ്രന്റുകള്‍

ചെറുനാരങ്ങ തൊലി പോലുള്ള പ്രകൃത്തിദത്ത ഡിയോഡ്രന്റുകള്‍ ഫ്രിഡ്ജിലെ ദുര്‍ഗന്ധമകറ്റാന്‍ സഹായിക്കുന്നവയാണ്. ഓറഞ്ച്, ചെറുനാരങ്ങ, ഗ്രെയിപ്ഫ്രൂട്ട് എന്നിവയുടെ തൊലികള്‍ ഇനി കളയാതെ മാറ്റിവെച്ച് കഴുകി ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. 

citrus.jpg

ബേക്കിങ് സോഡ

ഫ്രിഡ്ജിലെ ദുര്‍ഗന്ധമകറ്റാന്‍ മികച്ച ഓപ്ഷനാണ് ബേക്കിങ് സോഡ. ഒരു ബൗള്‍ നിറയെ ബേക്കിങ് സോഡ നിറച്ച ഫ്രിഡ്ജില്‍ ഏതാനും മണിക്കൂറുകള്‍ സൂക്ഷിച്ചാല്‍ ഫലം ലഭിക്കും.

ഓട്‌സ്

ബേക്കിംഗ് സോഡ പോലെ തന്നെ, ഓട്‌സ് പ്രകൃതിദത്തമായി ദുര്‍ഗന്ധം ആഗിരണം ചെയ്യുന്നതും വീട് വൃത്തിയാക്കാന്‍ ഉപയോഗപ്രദവുമാണ്. ദുര്‍ഗന്ധം മാത്രമല്ല, ദ്രാവകങ്ങളും എണ്ണകളും ആഗിരണം ചെയ്യാന്‍ ഓട്‌സിന് കഴിയും. ഫ്രിഡ്ജ് ഷെല്‍ഫുകളില്‍  പാകം ചെയ്യാത്ത ഓട്‌സ് നിറച്ച ഒരു പാത്രം മാത്രം മതി. ഇതിനായി അലുമിനിയം പാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക.

oats.jpg

കോഫീബീന്‍സ്
 
പുതുതായി പൊടിച്ച കാപ്പിക്കുരു നിങ്ങളുടെ ഫ്രിഡ്ജില്‍ നിന്ന് മാത്രമല്ല, ഷൂ റാക്കില്‍ നിന്നോ കിടപ്പുമുറിയില്‍ നിന്നോ അടുക്കളയിലെ സിങ്കിന്റെ അടിയില്‍ നിന്നോ ദുര്‍ഗന്ധം ആഗിരണം ചെയ്യും. കുറച്ച് കാപ്പിക്കുരു ബേക്കിംഗ് ഷീറ്റില്‍ ഇട്ട് രാത്രി മുഴുവന്‍ റഫ്രിജറേറ്ററില്‍ വയ്ക്കുക. പിറ്റേ ദിവസത്തേക്ക് ദുര്‍ഗന്ധം മാറിയിരിക്കും. 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോടിന് പിന്നാലെ കണ്ണൂരിലും വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു; പ്രതിഷേധാർഹം, വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  3 days ago
No Image

പൊലിസ് ചമഞ്ഞ് 90 ലക്ഷം രൂപ തട്ടിയെടുത്തു; ഒമ്പത് പേര്‍ക്ക് 3 വര്‍ഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി

uae
  •  3 days ago
No Image

'സ്‌കൂള്‍ സമയമാറ്റം: മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്, അദ്ദേഹം പറയട്ടെ; വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാര്‍' ജിഫ്‌രി തങ്ങള്‍

Kerala
  •  3 days ago
No Image

പാലക്കാട് : ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; 38 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  3 days ago
No Image

'കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നില്ല, മരിക്കാന്‍ ഒരാഗ്രഹവുമില്ല...'; വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

uae
  •  3 days ago
No Image

ഭാവിയിലേക്കുള്ള യാത്ര; അബൂദബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലേക്ക്

uae
  •  3 days ago
No Image

പൊലിസ് വേഷത്തിൽ കുഴൽപ്പണ കടത്ത്; പ്രതിയും കുടുംബവും പിടിയിൽ

Kerala
  •  3 days ago
No Image

ഇന്ത്യയ്ക്ക് 500% തീരുവ? റഷ്യൻ എണ്ണ വാങ്ങുന്നവരെ ലക്ഷ്യം വച്ച് യുഎസ് ബിൽ; പുടിനെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റേ പുതിയ നീക്കം

International
  •  3 days ago
No Image

ലൈസന്‍സ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ല; ഇന്‍ഷുറന്‍സ് കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കി യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  3 days ago
No Image

സ്‌കൂൾ സമയമാറ്റത്തിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി; സമയം സമസ്ത അറിയിക്കണമെന്നും ശിവൻകുട്ടി

Kerala
  •  3 days ago