HOME
DETAILS
MAL
16 കോടി വരവ്; ശമ്പളത്തിനുമാത്രം നാലുകോടി
backup
July 11 2021 | 04:07 AM
16 കോടി സര്‍ക്കാര്‍ ഗ്രാന്റില്‍ ഒന്‍പതു കോടി പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കും ബാക്കി ഏഴു കോടി പദ്ധതി ഇതര പ്രവര്‍ത്തനങ്ങള്‍ക്കും ജീവനക്കാരുടെ വേതനത്തിനുമാണ് വിനിയോഗിക്കുന്നത്. 2000 പ്രേരക്മാര്‍ക്കും 108 സാക്ഷരതാ മിഷന് ഓഫിസ് (14 ജില്ലകളിലുള്‍പ്പെടെ) ജീവനക്കാര്‍ക്കും വേതനം നല്കാന് വേണ്ടത് നാലു കോടിയാണ്. ചുരുക്കത്തില്‍ സാമ്പത്തിക വര്‍ഷത്തിലെ രണ്ടുമാസം പിന്നിടുമ്പോള്‍ പദ്ധതി ഇതര പ്രവര്‍ത്തനങ്ങള്‍ക്കും ജീവനക്കാരുടെ വേതനത്തിനുമായി സര്‍ക്കാര്‍ ഗ്രാന്റിലെ ഏഴു കോടി തീരും. തുടര്‍ മാസങ്ങളില്‍ വേതനം തനത് ഫണ്ടില്‍ നിന്നാണ്. ഇതാകട്ടെ വിവിധ തുല്യതാ കോഴ്സുകളുടെയും സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുടെയും രജിസ്ട്രേഷന് ഫീസായി പ്രേരക്മാര്‍ സമാഹരിക്കുന്ന തുകയാണ്. യു.ഡി.എഫ് കാലത്തെ ഭരണ സമിതി 2016ല്‍ അധികാരം ഒഴിയുമ്പോള്‍ ഉണ്ടായിരുന്ന നീക്കിയിരുപ്പ് 21 കോടിയായിരുന്നു. ഇത് ഇപ്പോഴത്തെ ഡയറക്ടര്‍ ധൂര്‍ത്തടിച്ചതാണ് വേതനം മുടങ്ങാന്‍ കാരണമെന്നാണ് പ്രേരക്മാരുടെ ആരോപണം. വേതനമില്ലാത്തതില് പ്രതിഷേധിച്ച് 16 മുതല്‍ സമരത്തിനൊരുങ്ങുകയാണിവര്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."