പത്തനംതിട്ടയില്‍ കനത്ത മഴ; മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറന്നു; ഗവിയില്‍ മണ്ണിടിച്ചില്‍
പത്തനംതിട്ട: കനത്ത മഴയെ തുടര്‍ന്ന് മൂഴിയാര്‍, മണിയാര്‍ ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറന്നു. മൂഴിയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായെന്ന് സംശയമുണ്ട്. പത്തനംതിട്ട ഗവി റൂട്ടില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.പത്തനംതിട്ടയില്‍ കനത്ത മഴ തുടരുന്നുണ്ട്. കേരളത്തിലെമ്പാടും മഴ പലയിടത്തും ശക്തമായി പെയ്യുന്നുണ്ട്. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമാണ് ശക്തമായ മഴ ഇന്ന് പെയ്തത്.
വരണ്ട കാലാവസ്ഥയില്‍ വെള്ളമില്ലാത്ത സ്ഥിതിയിലായിരുന്നു സംസ്ഥാനം. ആറന്മുള വള്ളംകളി പോലും നടക്കുമോയെന്ന് സംശയമായിരുന്നു. ഇതിനിടെയാണ് മൂഴിയാര്‍ മേഖലയില്‍ ശക്തമായ മഴ പെയ്തത്.മൂഴിയാറിന്റെയും മണിയാറിന്റെയും എല്ലാ ഷട്ടറുകളും തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടു. പമ്പയില്‍ ഇന്നലെ വരെ തീരെ വെള്ളമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. ഇതാണ് ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് ഉരുള്‍പൊട്ടിയെന്ന സംശയം ഉയര്‍ത്തിയിരിക്കുന്നത്.
Content Highlights:Heavy Rain In pathanamthitta
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."