'ദ പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത്' 'ഇന്ത്യ'യുടെ പേര് മാറ്റത്തിനായുള്ള കേന്ദ്രനീക്കത്തിലേക്ക് സൂചന നല്‍കി വീണ്ടും
'ദ പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത്' 'ഇന്ത്യ'യുടെ പേര് മാറ്റത്തിനായുള്ള കേന്ദ്രനീക്കത്തിലേക്ക് സൂചന നല്‍കി വീണ്ടും
ന്യൂഡല്‍ഹി: 'ഇന്ത്യന്‍ രാഷ്ട്രപതി' എന്നതിനു പകരം 'പ്രസിഡന്റ് ഓഫ് ഭാരത്' എന്നു രേഖപ്പെടുത്തിയ വിവാദത്തിന്റെ അലയൊലികള്‍ കെട്ടടങ്ങും മുമ്പ് സമാന നീക്കവുമായി പ്രധാനമന്ത്രിയും. പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട രേഖയിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി എന്നതിന് പകരം പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ബി.ജെ.പി മുന്‍ ദേശീയ വക്താവ് സാമ്പിത് പത്രയാണ് ഇത് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചത്. ഇന്ത്യയുടെ പേര് 'ഭാരത്' എന്നാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്ന വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെയാണിത്.
Look at how confused the Modi government is! The Prime Minister of Bharat at the 20th ASEAN-India summit.
— Jairam Ramesh (@Jairam_Ramesh) September 5, 2023
All this drama just because the Opposition got together and called itself INDIA ??♂️ pic.twitter.com/AbT1Ax8wrO
കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശും ഇതിനെതിരെ രംഗത്തെത്തി. മോദി സര്‍ക്കാര്‍ എത്ര ആശയക്കുഴപ്പത്തിലാണെന്ന് നോക്കൂ. 20ാം ഏഷ്യന്‍- ഇന്ത്യന്‍ ഉച്ചകോടിയിലെത്തിയപ്പോള്‍ 'പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത്'. പ്രതിപക്ഷ പാര്ട്ടികള്‍ ഒന്നിക്കുകയും അവരുടെ കൂട്ടായ്മയെ 'ഇന്‍ഡ്യ' എന്ന് വിളിക്കുകയും ചെയ്തതാണ് ഇവരെ ആശയക്കുഴപ്പത്തിലാക്കിയത്- അദ്ദേഹം പരിഹസിച്ചു.
‘The Prime Minister Of Bharat’ pic.twitter.com/lHozUHSoC4
— Sambit Patra (@sambitswaraj) September 5, 2023
ജി20 ഉച്ചകോടിയല്‍ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാര്‍ക്കുള്ള ഔദ്യോഗിക ക്ഷണത്തില്‍ 'ഇന്ത്യന്‍ രാഷ്ട്രപതി' എന്നതിനു പകരം 'പ്രസിഡന്റ് ഓഫ് ഭാരത്' എന്നു രേഖപ്പെടുത്തിയതോടെയാണ് അഭ്യൂഹം പടര്‍ന്നത്. സെപ്റ്റംബര്‍ 9നു നടക്കുന്ന അത്താഴവിരുന്നിലേക്കു ജി20 നേതാക്കളെയും മുഖ്യമന്ത്രിമാരെയും ക്ഷണിച്ചുകൊണ്ടുള്ള കത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇപ്രകാരം രേഖപ്പെടുത്തിയത്.
ഒരു ഔദ്യോഗിക പരിപാടിയില്‍ ആദ്യമായാണ് ഇത്തരത്തില്‍ പേരുമാറ്റമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. 'ഭാരത്' എന്ന പദം ഭരണഘടനയിലും ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ''ഇന്ത്യ, അതായത് ഭാരത്, സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും'' എന്നാണ് ആര്‍ട്ടിക്കിള്‍ 1ല്‍ പറയുന്നത്. 'ഭാരത്, ജനാധിപത്യത്തിന്റെ മാതാവ്'' എന്ന പേരില്‍ വിദേശ പ്രതിനിധികള്‍ക്ക് കൈമാറിയ ജി20 ബുക്ക്‌ലെറ്റിലും 'ഭാരത്' ഉപയോഗിച്ചിട്ടുണ്ട്.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന ചര്‍ച്ചയ്ക്കു തുടക്കം കുറിച്ചത്. 'റിപ്പബ്ലിക് ഓഫ് ഭാരത്' എന്ന് അദ്ദേഹം മുന്‍പ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ (ട്വിറ്റര്‍) കുറിച്ചിരുന്നു. ജൂലൈയില്‍ പ്രതിപക്ഷ മുന്നണി, 'ഇന്ത്യ' (ഇന്ത്യന്‍ നാഷനല്‍ ഡവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന പേര് സ്വീകരിച്ചതിനു ശേഷമായിരുന്നു ഇത്.
ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന് കഴിഞ്ഞദിവസം ആര്‍എസ്എസും ആവശ്യപ്പെട്ടിരുന്നു. ''ഇന്ത്യ എന്ന വാക്ക് ഉപയോഗിക്കുന്നത് നിര്‍ത്തി 'ഭാരത്' ഉപയോഗിക്കാന്‍ തുടങ്ങണം. ഇംഗ്ലിഷ് സംസാരിക്കുന്നവര്‍ക്കു മനസ്സിലാകാന്‍ വേണ്ടിയാണ് ഇന്ത്യ എന്ന പദം ഉപയോഗിച്ചത്. ഇപ്പോള്‍ അതു ശീലമായി. ഇനിയെങ്കിലും നമ്മള്‍ ഇത് ഉപയോഗിക്കുന്നത് നിര്‍ത്തണം. ലോകത്ത് എവിടെ പോയാലും ഭാരത് എന്ന രാജ്യത്തിന്റെ പേര് ഭാരത് ആയി തന്നെ നിലനില്‍ക്കും. സംസാരത്തിലും എഴുത്തിലും ഭാരത് എന്ന് പറയണം.'' ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."