ഡി.വൈ.എഫ്.ഐയുടെ പൊറോട്ടയും കുഴിമന്തിയും വിലപ്പോയില്ല എ.കെ.ജി സ്മാരക മന്ദിരത്തിൽ കയറിയും രാഹുലിന് അഭിവാദ്യം
മലപ്പുറം •ഭാരത് ജോഡോ യാത്രയെ അപമാനിക്കുന്ന രീതിയിലുള്ള ഡി.വൈ.എഫ്.ഐ പോസ്റ്റർ വകവയ്ക്കാതെ പാർട്ടി ഓഫിസിന് മുകളിൽ കയറിയും രാഹുൽ ഗാന്ധിക്ക് അഭിവാദ്യം.
ഇന്നലെ പുലാമന്തോളിൽനിന്നും പെരിന്തൽമണ്ണയിലേക്കുള്ള വഴിയിൽ ഏലംകുളം എ.കെ.ജി സ്മാരക മന്ദിരത്തിലെ സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസിന്റെ ചുമരിലാണ് കറുത്ത ബാനറിൽ പൊറാട്ടയല്ല, പെരിന്തൽമണ്ണയിൽ കുഴിമന്തിയാണ് ബെസ്റ്റ് എന്ന് പരിഹാസ ബാനർ കെട്ടിയിരുന്നത്. എന്നാൽ ഇതേ കെട്ടിടത്തിൽ രാഹുൽ ഗാന്ധിക്ക് അഭിവാദ്യം അർപ്പിക്കാനായി കാത്തിരുന്നത് സ്ത്രീകളടക്കമുള്ള നിരവധി പേരായിരുന്നു.
ഫോട്ടോ പുറത്തുവന്നതോടെ സമൂഹമാധ്യങ്ങളിൽ ഡി.വൈ.എഫ്.ഐക്കെതിരേ കടുത്ത വിമർശനമാണ് നടക്കുന്നത്. 60 വർഷത്തിനുശേഷം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇ.എം.എസിന്റെ നാടായ ഏലംകുളം പഞ്ചായത്ത് യു.ഡി.എഫ് പിടിച്ചെടുത്തിരുന്നു.
ചിത്രം-
ഏലംകുളം എ.കെ.ജി സ്മാരക മന്ദിരത്തിലെ സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസ് കെട്ടിടത്തിൽ രാഹുൽ ഗാന്ധിയെ കാണാനെത്തിയവർ, തൊട്ടുപിന്നിൽ ഡി.വൈ.എഫ്.ഐയുടെ പോസ്റ്ററും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."