കുവൈത്തില്‍ പ്രവാസികള്‍ രാജ്യം വിടുന്നതിന് മുമ്പ് ട്രാഫിക്, ജല,വൈദ്യുതി, ഫോണ്‍ ബില്ലുകള്‍മുഴുവന്‍ അടയ്ക്കണമെന്ന് ആഭ്യന്തര മന്ത്രാലയം
കുവൈത്തില്‍ പ്രവാസികള്‍ രാജ്യം വിടുന്നതിന് മുമ്പ് ട്രാഫിക്, ജല,വൈദ്യുതി, ഫോണ്‍ ബില്ലുകള്‍മുഴുവന്‍ അടയ്ക്കണമെന്ന് ആഭ്യന്തര മന്ത്രാലയം
കുവൈത്ത് സിറ്റി: സെപ്തംബര്‍ 7 വ്യാഴാഴ്ച മുതല്‍, പ്രവാസികള്‍ രാജ്യം വിടുന്നതിന് മുമ്പ് ട്രാഫിക്, ജല,വൈദ്യുതി, ഫോണ്‍ ബില്ലുകള്‍
മുഴുവന്‍ അടയ്ക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബില്ലുകള്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ സഹേല്‍ ആപ്പ് വഴിയോ അടയ്ക്കാം. എയര്‍പോര്‍ട്ടില്‍ ബില്ലടക്കാനുള്ള സൗകര്യം നിലവിലുണ്ട്.
രാജ്യം വിടുന്നതിന് മുമ്പ് പ്രവാസികള്‍ തീര്‍പ്പാക്കേണ്ട സേവന ബില്ലുകളുടെ പട്ടിക ഇവയാണ്. ട്രാഫിക് , വൈദ്യുതി, ജല ബില്ലുകള്‍, ഫോണ്‍ ബില്ലുകള്‍ എന്നിവയാണ് മറ്റ് ബില്ലുകള്‍. എല്ലാ ബില്ലുകളും ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ വെബ്‌സൈറ്റുകള്‍, സഹേല്‍ ആപ്പ് അല്ലെങ്കില്‍ എയര്‍പോര്‍ട്ടില്‍ അടയ്ക്കാം. പ്രവാസികള്‍ ബില്ലടക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ യാത്രവിലക്കടക്കമുള്ള നടപടികള്‍ നേരിടേണ്ടി വരും.
രാജ്യത്തിന്റെ സാമ്പത്തിക നഷ്ടം തടയാനും കടങ്ങള്‍ തിരിച്ചുപിടിക്കാനും വേണ്ടിയാണ് ഇത്തരം നടപടികളുമായി അധികൃതര്‍ മുന്നോട്ട് പോകുന്നത്.രാജ്യം വിടുന്നതിന് മുമ്പ് പ്രവാസികളുടെ കടങ്ങള്‍ ഈടാക്കാന്‍ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹമ്മദ് അസ്സബാഹ് നേരത്തെ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."