യമനിലെ സമാധാന പുന:സ്ഥാപനത്തിനായി ചര്‍ച്ച തുടരുമെന്ന് ജോണ്‍ കെറി
റിയാദ്: യമനിലെ സമാധാന ചര്‍ച്ചകള്‍ പുതിയ തലത്തില്‍ ആരംഭിക്കുമെന്ന് അമേരിക്ക സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. 'നല്ലൊരു സുബോധമുള്ള സമീപനം' എന്ന ലേബലില്‍ പുതിയ സമാധാന ചര്‍ച്ചകള്‍ക്ക് കളമൊരുക്കുമെന്നും സഊദി വിദേശ കാര്യ മന്ത്രി ആദില്‍ ജുബൈറുമായി നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ കെറി പറഞ്ഞു. തങ്ങളുടെ ലക്ഷ്യം ഐക്യ ഗവണ്‍മെന്റാണ്. സമഗ്രമായ ഒരു തീരുമാനത്തില്‍ ഉറച്ചു നിന്ന് രാഷ്ട്രീയമായും സുരക്ഷാ പരമായുമുള്ള ഐക്യത്തിലൂന്നിയുള്ള സര്‍ക്കാരിനെയാണ് ലക്ഷ്യം വെക്കുന്നതെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.
യമനിലെ ഇറാന്‍ അനുകൂല ഹൂതികളുടെ പക്കലുള്ള ഉയര്‍ന്ന ആയുധങ്ങളും മറ്റും മറ്റൊരു മൂന്നാമത് വിഭാഗത്തിലേക്ക് കൈമാറ്റം ചെയ്യുന്ന വ്യവസ്ഥയാണ്. എന്നാല്‍ അന്തിമ കരാറില്‍ ഐക്യ സര്‍ക്കാര്‍ രൂപീകരണത്തിന് തലസ്ഥാനമായ സന്‍ആയിലും മറ്റു മേഖലയിലുമുള്ള അത്യാധുനിക ആയുധങ്ങള്‍ മൂന്നാമതൊരു വിഭാഗത്തിന് ഹൂതികള്‍ കൈമാറണം. ദൈര്‍ഘ്യമേറിയ നടപടികളാണെങ്കിലും ഇതിനൊരു അന്ത്യം വേണമെന്നും ഇരുവരും പറഞ്ഞു.
യമനിലെ ദുരിത പൂര്‍ണ്ണമായ ജനങ്ങളുടെ ജീവിതത്തിനു ആശ്വാസമായി അന്താരാഷ്ത്ര സമൂഹത്തിന്റെ സഹായ ഹസ്തം യമനിലേക്ക് നീങ്ങണമെന്നും ജോണ്‍ കെറി പറഞ്ഞു. 189 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ മതിപ്പുള്ള സഹായ ഹസ്തം നല്‍കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ യമനിലെ ദുരിതങ്ങള്‍ക്ക് കൂടുതല്‍ സഹായ ഹസ്തം നല്‍കിയ രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് സഊദി അറേബ്യയാണ്.
യമനിലും സിറിയയിലും നടക്കുന്ന രക്ത രൂക്ഷിത പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം കാണുന്നതിന് വന്‍ രാജ്യങ്ങളിലെ ഉന്നതരുമായും ജി.സി.സി അംഗ രാജ്യ വിദേശ മന്ത്രിമാരുമായും കെറി കൂടിക്കാഴ്ച്ച നടത്തി. സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫ്, ഉപ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തുടങ്ങിയവരും കെറിയുടെ പ്രത്യകം കൂടിക്കാഴ്ച നടത്തി.
യമനിലെ യു.എന്‍ സമാധാന ദൂതനായ ഇസ്മായില്‍ ഉല്‍ദ് ശൈഖ് അഹമ്മദുമായും കെറി രാത്രിയോടെ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഉന്നതാധികാര കക്ഷികളുടെ കൂടെ മിഡ്ഡില്‍ ഈസ്റ്റ്, ആഫ്രിക്ക മേഖലയുടെ ചുമതലയുള്ള ബ്രിട്ടീഷ് മന്ത്രി തോബിയാസ് എല്‍വുഡ് എന്നിവരും ജിദ്ദയില്‍ കൂടിക്കാഴ്ചയ്ക്കായി എത്തിയിട്ടുണ്ട്. ജി.സി.സി മന്ത്രിമാര്‍ മേഖകലയിലെ ഏറ്റവും ഗുരുതരമായ പ്രശ്‌നങ്ങള്‍ ചെയ്തു പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് ജി.സി.സി വക്താവ് അഹ്മദ് അല്‍ കബി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."