HOME
DETAILS

വായു ഗുണനിലവാരം പരിശോധിക്കാൻ പൊതു ബസുകളിൽ സ്മാർട്ട് സെൻസറുകൾ സ്ഥാപിച്ച് യുഎഇ

  
backup
September 10 2023 | 07:09 AM

smart-sensors-on-public-buses-start-air-quality-checks

വായു ഗുണനിലവാരം പരിശോധിക്കാൻ പൊതു ബസുകളിൽ സ്മാർട്ട് സെൻസറുകൾ സ്ഥാപിച്ച് യുഎഇ

റാസൽഖൈമ: എമിറേറ്റിലെ പാരിസ്ഥിതിക സുസ്ഥിരത ഉറപ്പുവരുത്തുന്നതിനായി എയർ ക്വാളിറ്റി മോണിറ്ററിംഗ് സെൻസറുകളുടെ പരീക്ഷണ ഘട്ടം ആരംഭിച്ചു. റാസൽഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റിയും (RAKTA - റാക്ത) പരിസ്ഥിതി സംരക്ഷണ വികസന അതോറിറ്റിയും (ഇ.പി.ഡി.എ) ചേർന്നാണ് റാസൽഖൈമയിൽ പരീക്ഷണം തുടങ്ങിയത്. പൊതുഗതാഗത ബസുകളിലാണ് സെൻസറുകൾ സ്ഥാപിച്ചിരിക്കുന്നത്.

റാസൽഖൈമ എമിറേറ്റിലെ പൊതുഗതാഗത ബസുകൾ ഉപയോഗിച്ച് പകൽ മുഴുവൻ ഔട്ട്ഡോർ, ഇന്റീരിയർ വായുവിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള തത്സമയ ഡാറ്റ കണ്ടെത്തുകയാണ് ശ്രമം. ബസുകൾ വിവിധ സമയങ്ങളിലും സ്ഥലങ്ങളിലും സഞ്ചരിക്കുന്നതിനാൽ ഇതിലെ സെൻസർ വഴി യഥാർത്ഥ ഡാറ്റ കണ്ടെത്താൻ സാധിക്കും. ബന്ധപ്പെട്ട അധികാരികൾക്ക് തത്സമയ ഡാറ്റ ലഭിക്കുന്ന തരത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

ബസുകളുടെ ചുറ്റുമുള്ള പരിസ്ഥിതിയുടെ വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കാൻ സ്മാർട്ട് സെൻസറുകൾ സ്ഥാപിക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. അതിലൂടെ ഓരോ സ്റ്റേഷനിലെയും ബസ്സിന്റെ ചലനത്തിലും സ്റ്റോപ്പുകളിലും വായുവിന്റെ ഗുണനിലവാരം അളക്കും. വായുവിന്റെ താപനില, ഈർപ്പം, കാർബൺ ഉദ്‌വമനം, മറ്റ് മാർക്കറുകൾ എന്നിവയുൾപ്പെടെയുള്ള വേരിയബിളുകളിൽ ദിവസം മുഴുവൻ തത്സമയ ഡാറ്റ ശേഖരിക്കാനുള്ള കഴിവ് ഉൾപ്പെടെ ഈ സെൻസറിന് ഉണ്ട്.

റാസൽഖൈമ ഗവൺമെന്റ് 2030 ന്റെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി ഒരുക്കിയത്. ഗതാഗത മേഖലയിൽ യുഎഇ തലത്തിൽ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിതെന്നും ഗതാഗതത്തെ ചുറ്റിപ്പറ്റിയുള്ള പാരിസ്ഥിതിക സംവിധാനം ശക്തിപ്പെടുത്തുന്നതിന് റാക്തയും ഇ.പി.ഡി.എയും സംയുക്തമായി നടത്തുന്ന ശ്രമങ്ങളുടെ തുടർച്ചയാണിതെന്നും റാക്ത ഡയറക്ടർ ജനറൽ ഇസ്മായീൽ ഹസൻ അൽ ബ്ലൂഷി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാർ ഓഫീസുകളിലേക്കുള്ള പൊതു പ്രവേശനം തടഞ്ഞതായി കണ്ടെത്തി; മൂന്ന് സർക്കാർ വകുപ്പ് മേധാവികളെ വിമർശിച്ച് ദുബൈ ഭരണാധികാരി

uae
  •  7 days ago
No Image

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് അധികാരമേറ്റു; ഒപ്പം നയിക്കാന്‍ പവാറും ഷിന്‍ഡെയും

National
  •  7 days ago
No Image

യുഎഇ ദേശീയ ദിന ആഘോഷ ദിവസം ഷാർജ പൊലിസിന് ലഭിച്ചത് 35,000 എമർജൻസി കോളുകൾ

uae
  •  7 days ago
No Image

കളര്‍കോട് അപകടം: ഒരു വിദ്യാര്‍ഥി കൂടി മരിച്ചു, ഇതോടെ മരണം ആറായി 

latest
  •  7 days ago
No Image

രൂപീകൃതമായി 53 വർഷം; ഇതുവരെ യുഎഇ നൽകിയത് 36,000 കോടി ദിർഹത്തിൻ്റെ സഹായം 

uae
  •  7 days ago
No Image

സിദ്ദാര്‍ഥന്റെ മരണം: പ്രതികളെ ഡീബാര്‍ ചെയ്ത നടപടിയും അഡ്മിഷന്‍ വിലക്കും റദ്ദാക്കി

Kerala
  •  7 days ago
No Image

സി.പി.എം ഏരിയാ സമ്മേളനത്തിന് റോഡ് അടച്ച് സ്‌റ്റേജ്, വന്‍ ഗതാഗതക്കുരുക്ക്

Kerala
  •  7 days ago
No Image

2025 ലെ രാജ്യാന്തര ചാന്ദ്രദിന സമ്മേളനം അബൂദബിയില്‍

uae
  •  7 days ago
No Image

പരിപ്പുവടയും കട്ടന്‍ചായയുമില്ല; പുതിയ പേരില്‍ ഈ മാസം ആത്മകഥ പ്രസിദ്ധീകരിക്കും: ഇ.പി ജയരാജന്‍ 

Kerala
  •  7 days ago
No Image

കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ച് പഠനം; പ്രോബ-3 വിക്ഷേപണം വിജയം

National
  •  7 days ago