സാങ്കേതിക പരിശീലന കേന്ദ്രങ്ങള്‍ പ്രതിസന്ധിയില്‍ പൂട്ടിക്കിടക്കുന്നത് പതിനായിരത്തോളം സ്ഥാപനങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സാങ്കേതിക പരിശീലന കേന്ദ്രങ്ങള്‍ നേരിടുന്നത് കടുത്ത പ്രതിസന്ധി.
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒരു വര്‍ഷത്തിലേറെയായി അടഞ്ഞുകിടക്കുന്നത് പതിനായിരത്തോളം സ്ഥാപനങ്ങളാണ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ പ്രായോഗികമല്ലാത്തതിനാല്‍ നിരവധി കോഴ്സുകള്‍ മുടങ്ങി.
സി ഡിറ്റ്, സി ആപ്റ്റ്, കെല്‍ട്രോണ്‍ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പി.ജി.ഡി.സി.എ, ഡി.സി.എ, ടാലി കോഴ്സുകള്‍ പഠിപ്പിക്കുന്ന പതിനായിരത്തോളം സാങ്കേതിക പരിശീലന കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. ഫ്രാഞ്ചൈസി അടിസ്ഥാനത്തിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്.
പരീക്ഷ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നേരിട്ട് നടത്തും. കംപ്യൂട്ടറില്‍ പ്രായോഗിക ക്ലാസ് നടത്തുന്ന കോഴ്സുകള്‍ക്ക് ഓണ്‍ലൈന്‍ പഠനം പ്രായോഗികമല്ല. കഴിഞ്ഞ ഡിസംബറില്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തനാനുമതി നല്‍കിയെങ്കിലും ജനുവരി അവസാനത്തോടെ പിന്‍വലിച്ചു. പ്രായോഗിക പഠനം ഇല്ലാത്തതിനാല്‍ ഈ കോഴ്സുകള്‍ ഒരു വര്‍ഷത്തിലേറെയായി മുടങ്ങിയിട്ടും ഒരിളവും ഇതുവരെ നല്‍കിയിട്ടില്ല. പൂട്ടികിടക്കുകയാണെങ്കിലും ഫ്രാഞ്ചൈസി ഫീസും വൈദ്യുതി ചാര്‍ജും നല്‍കണം. വിദേശത്തുള്‍പ്പെടെ ജോലിക്ക് ഇത്തരം കംപ്യൂട്ടര്‍ കോഴ്സുകളുടെ സര്‍ട്ടിഫിക്കറ്റ് അനിവാര്യമാണ്. അധ്യാപകരും ജീവനക്കാരുമുള്‍പ്പെടെ മൂന്നു ലക്ഷത്തോളം പേരാണ് ഈ മേഖലയെ ആശ്രയിച്ച് കഴിയുന്നത്. കൊവിഡ് മാനദണ്ഡം പാലിച്ച് അടിയന്തരമായി ഈ കേന്ദ്രങ്ങള്‍ തുറക്കണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."