HOME
DETAILS

ഭിക്ഷാടനം നിരോധിക്കില്ല 'ദാരിദ്ര്യമാണ് യാചകരാക്കുന്നത്'

  
backup
July 28, 2021 | 4:42 AM

%e0%b4%ad%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%9f%e0%b4%a8%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2

 


ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഭിക്ഷാടനം നിരോധിക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി.
ദാരിദ്ര്യമാണ് ഭിക്ഷാടനത്തിനായി ആളുകളെ നിര്‍ബന്ധിപ്പിക്കുന്നതെന്നും അതിനാല്‍ അതുനിരോധിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എം.ആര്‍ ഷാ എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ചിന്റെതാണ് നടപടി.
ഭിക്ഷാടനം സംബന്ധിച്ച വരേണ്യവര്‍ഗത്തിന്റെ കാഴ്ചപ്പാട് സ്വീകരിക്കാന്‍ കോടതിക്ക് കഴിയില്ല. മറ്റുവഴികള്‍ ഇല്ലാത്തവരാണ് ഭിക്ഷാടനത്തിനായി ഇറങ്ങുന്നത്.
ഇതൊരു സാമൂഹിക - സാമ്പത്തിക പ്രശ്‌നമാണ്. ഭിക്ഷാടനം തടയാമെന്ന് ഞങ്ങള്‍ക്ക് പറയാനാകില്ല. ദാരിദ്ര്യം ഇല്ലായിരുന്നുവെങ്കില്‍ ആരും യാചിക്കാന്‍ പോകില്ല. യാചകരുടെ പുനരധിവാസമാണ് ആദ്യം വേണ്ടത്. ഭിക്ഷക്കാരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസവും തൊഴിലും ഉറപ്പാക്കുന്ന വിധത്തിലാവണം പുനരധിവാസമെന്നും കോടതി വ്യക്തമാക്കി. ഭിക്ഷക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വാക്‌സിന്‍ വിതരണംചെയ്യുന്നതു സംബന്ധിച്ച വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി.
പൊതുസ്ഥലങ്ങള്‍, ട്രാഫിക് സിഗ്‌നലുകള്‍ എന്നിവിടങ്ങളിലെ ഭിക്ഷാടനം കൊവിഡ് വ്യാപനത്തിന് കാരണമാകുന്നതിനാല്‍ അതുനിരോധിക്കണമെന്നാവശ്യപ്പെടുന്ന പൊതുതാല്‍പ്പര്യഹരജിയാണ് കോടതി പരിഗണിച്ചത്.
കേസ് ആറാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അരുണാചല്‍ സ്വദേശിനിയുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അംഗീകരിക്കാതെ ചൈന; വിമാനത്താവളത്തില്‍ 18 മണിക്കൂറോളം തടഞ്ഞുവച്ചു

International
  •  14 hours ago
No Image

തിരുവനന്തപുരം സ്വദേശി ഒമാനില്‍ അന്തരിച്ചു

obituary
  •  14 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള; പ്രതികളുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും

Kerala
  •  14 hours ago
No Image

എത്യോപ്യയിൽ അ​ഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; വ്യോമ​ഗതാ​ഗതം താറുമാറായി ; കൊച്ചിയിൽ നിന്നുള്ള രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

International
  •  21 hours ago
No Image

തമിഴ്നാട്ടിൽ മഴക്കെടുതി രൂക്ഷം; പൊട്ടിവീണ വെെദ്യുതി ലെെനിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു

National
  •  a day ago
No Image

ഗുജറാത്തില്‍ 26 കാരിയായ ബിഎല്‍ഒ മരിച്ച നിലയില്‍ 

National
  •  a day ago
No Image

പ്ലസ് വൺ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: നിരവധി കേസുകളിലെ പ്രതിയായ യുവാവ് തൃശ്ശൂരിൽ അറസ്റ്റിൽ

crime
  •  a day ago
No Image

കനത്ത മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയിലേക്ക്; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം

Kerala
  •  a day ago
No Image

സ്ത്രീ പങ്കാളിത്തം ഉറപ്പാക്കാന്‍ ബഹ്‌റൈന്‍ മന്ത്രാലയസമിതി

bahrain
  •  a day ago
No Image

ഉമ്മു റമൂലിലെ വെയർഹൗസുകളിൽ തീപിടുത്തം; 40 മിനിറ്റിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി

uae
  •  a day ago