HOME
DETAILS

സുപ്രഭാതം കാംപയിന്‍ വിജയിപ്പിക്കാന്‍ പദ്ധതി തയാറാക്കി എസ്.വൈ.എസ്

  
backup
July 30 2021 | 18:07 PM

65634563652-2
 
പാലക്കാട്: സുപ്രഭാതം എട്ടാമത് പ്രചാരണ കാംപയിന്‍ വിജയിപ്പിക്കാന്‍ എസ്.വൈ.എസ് ജില്ലാ ജന. സെക്രട്ടറിമാരുടെയും സുപ്രഭാതം ജില്ലാ കോഡിനേറ്റര്‍മാരുടെയും സംയുക്തയോഗം പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. 
എസ്.കെ.ജെ.എം, എസ്.കെ.എസ്.എസ്.എഫ്, ജംഇയ്യത്തുല്‍ ഖുത്വബാ, സമസ്തയുടെ മറ്റു പോഷകഘടകങ്ങള്‍ എന്നിവരുമായി സഹകരിച്ച് മദ്‌റസാ തലങ്ങളില്‍ നടക്കുന്ന വരിചേര്‍ക്കുന്നതിലും മറ്റു കാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതിലും പങ്കാളിത്വം ഉറപ്പാക്കും. കാംപയിന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ഓഫിസുകളിലും പബ്ലിക് ലൈബ്രറികളിലും പത്രം എത്തിക്കുന്നതിനായി എസ്.വൈ.എസിന് പ്രത്യേകം ചുമതലപ്പെടുത്തിയിട്ടുള്ള 'ഔദ്യോഗികം സുപ്രഭാതം' പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്നലെ  മലപ്പുറത്തു നടന്നു. ജില്ലാ തല ഉദ്ഘാടനങ്ങള്‍ ഓഗസ്റ്റ് രണ്ടിന് ജില്ലാ കേന്ദ്രങ്ങളില്‍ നടത്തും. പദ്ധതി വിജയിപ്പിക്കുന്നതിനായി  ജില്ലാ, മണ്ഡലം, മേഖല, പഞ്ചായത്ത്, മുനിസിപ്പല്‍, ഏരിയ കമ്മിറ്റികള്‍ക്ക് സ്ഥാപനങ്ങള്‍ വിഭജിച്ച് നല്‍കും. ഓഗസ്റ്റ് ഒന്നിനകം ജില്ലാതലങ്ങളില്‍ സെക്രട്ടറിമാരുടെയും കോഡിനേറ്റര്‍മാരുടെയും യോഗം ചേരും. 
കാംപയിന്‍ സമിതി ചെയര്‍മാന്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ യോഗത്തില്‍ അധ്യക്ഷനായി. സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ് സെക്രട്ടറി ഒ. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് വിഷയം അവതരിപ്പിച്ചു. സുപ്രഭാതം സി.ഇ.ഒ മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ഹംസ ഹാജി പള്ളിപ്പുഴ (കാസര്‍കോട്), ഇബ്‌റാഹിം മൗലവി ഇടവച്ചാല്‍ (കണ്ണൂര്‍), കെ.എം നാസര്‍ മൗലവി (വയനാട്), ഹിഫ്‌ളുറഹ്മാന്‍ ബേപ്പൂര്‍ (കോഴിക്കോട്) സലീം എടക്കര (മലപ്പുറം ഈസ്റ്റ്), കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ (മലപ്പുറം വെസ്റ്റ്), ജി.എം സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ(പാലക്കാട്), ശറഫുദ്ദീന്‍ വെണ്‍മേനാട് (തൃശൂര്‍), എം.എം ഫരീദ് (എറണാകുളം), ഫൈസല്‍ ശംസുദ്ദീന്‍ (ആലപ്പുഴ), പി.എസ് സുബൈര്‍ (ഇടുക്കി), അഡ്വ. ഇബ്‌റാഹീം കുട്ടി (പത്തനംതിട്ട), ഷാനവാസ് മാസ്റ്റര്‍ കണിയാപുരം (തിരുവനന്തപുരം), സുപ്രഭാതം സര്‍ക്കുലേഷന്‍ മാനേജര്‍ ഷാനവാസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സംസ്ഥാന കോഡിനേറ്റര്‍ ടി.കെ മുഹമ്മദ് കുട്ടി ഫൈസി പട്ടാമ്പി സ്വാഗതവും കണ്‍വിനര്‍ കൊടക് എം. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈയില്‍ കനത്ത മഴ, വെള്ളക്കെട്ട്; നാല് മരണം, വിദ്യാലയങ്ങള്‍ക്ക് അവധി

National
  •  3 months ago
No Image

അയാന് കളിപ്പാട്ടങ്ങളുമായി ഇനി അച്ഛന്‍ വരില്ല; സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ഇനി അര്‍ജ്ജുന്റെ യാത്ര

Kerala
  •  3 months ago
No Image

കെ.പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

Kerala
  •  3 months ago
No Image

സീതാറാം യെച്ചൂരിക്ക് പകരം ജനറൽ സെക്രട്ടറി തത്ക്കാലം വേണ്ടെന്ന് സിപിഎമ്മിൽ ധാരണ

National
  •  3 months ago
No Image

1980ന് ശേഷം ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിച്ച് ചൈന

International
  •  3 months ago
No Image

ഹയർ സെക്കൻഡറി പഠനക്കുറിപ്പുകൾ വാട്‌സ്ആപ് വഴി നൽകുന്നതിന് വിലക്ക്

Kerala
  •  3 months ago
No Image

യുഎഇയും അമേരിക്കയും കസ്റ്റംസ് സഹകരണ കരാറിൽ ഒപ്പുവച്ചു

uae
  •  3 months ago
No Image

ജിടെക്സ് ഗ്ലോബൽ 2024 ഒക്ടോബർ 14-ന് ആരംഭിക്കും

uae
  •  3 months ago
No Image

പാറിപ്പറക്കാന്‍ ശംഖ് എയര്‍ലൈന്‍; കമ്പനിക്ക് കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പച്ചക്കൊടി

National
  •  3 months ago
No Image

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കാളുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാനിലെ ഇന്ത്യൻ എംബസി

oman
  •  3 months ago