പ്രളയഭീതിയില്‍ വൈദ്യുതി ഉത്പാദനം കൂട്ടി
ബാസിത് ഹസന്‍
തൊടുപുഴ: സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതി ഉത്പാദനം എട്ടു വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍. കഴിഞ്ഞ 10 ദിവസത്തെ ശരാശരി ഉത്പാദനം 40 മില്യണ്‍ യൂനിറ്റിനു മുകളിലാണ്. 28ന് രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ 43.0264 മില്യണ്‍ യൂനിറ്റാണ് ഉത്പാദിപ്പിച്ചത്. 44.5 മില്യണ്‍ യൂനിറ്റാണ് പരമാവധി ഉത്പാദന ശേഷി. 2018 ലെ പ്രളയ കാരണങ്ങളില്‍ പ്രധാനം ഡാമുകളിലെ ജലനിരപ്പ് കുറച്ചുനിര്‍ത്തുന്നതില്‍ വൈദ്യുതി ബോര്‍ഡിനുണ്ടായ വീഴ്ചയാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതുകാരണം ഇക്കുറി ഡാമുകള്‍ പരമാവധി സംഭരണശേഷിയിലെത്തുമെന്ന സൂചന കണ്ടുതുടങ്ങിയതോടെയാണ് ഉത്പാദനം കൂട്ടിയത്.
ഉപഭോഗത്തിന്റെ 70 ശതമാനവും പുറം വൈദ്യുതിയും 30 ശതമാനം ആഭ്യന്തര വൈദ്യുതിയുമാണ്. എന്നാല്‍ ദിവസങ്ങളായി പുറം വൈദ്യുതി ഗണ്യമായി കുറച്ചു. ഇന്നലെ 67.2493 മില്യണ്‍ യൂനിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഇതില്‍ 24.4407 മില്യനും പുറത്തുനിന്നാണ്. 42.8086 മില്യണ്‍ ആഭ്യന്തര ഉത്പാദനമായിരുന്നു.
ഓഫ് പീക്കിലെ അധിക വൈദ്യുതി പവര്‍ എക്‌സ്‌ചേഞ്ച് വഴി വില്‍ക്കുന്നുമുണ്ട്. ഇന്നലെ 33.9 ലക്ഷം യൂനിറ്റ് വിറ്റു. 2052 മെഗാവാട്ടാണ് സംസ്ഥാനത്തിന്റെ പൂര്‍ണ ഉത്പാദന ശേഷി. വിവിധ കാരണങ്ങളാല്‍ നിലവില്‍ ഉത്പാദിപ്പിക്കാവുന്നത് 1800 മെഗാവാട്ടാണ്.
ഇന്നലത്തെ
ഉത്പാദനം
ഇടുക്കിയില്‍ പരമാവധി ഉത്പാദനമാണ് നടക്കുന്നത്. ഇന്നലെ 17.019 മില്യണ്‍ യൂനിറ്റ് ഉത്പാദിപ്പിച്ചു. മറ്റ് പദ്ധതികളിലെ ഇന്നലത്തെ ഉത്പാദനം (മില്യണ്‍ യൂനിറ്റില്‍): ശബരിഗിരി -6.76, കുറ്റ്യാടി- 4.0069, ഇടമലയാര്‍ -1.3217, ലോവര്‍ പെരിയാര്‍- 4.083, നേര്യമംഗലം- 1.8017, ഷോളയാര്‍ -0.5141, പള്ളിവാസല്‍ -0.4473, പന്നിയാര്‍- 0.746, ചെങ്കുളം -0.5141, പെരിങ്ങല്‍കുത്ത് -1.0662, കക്കാട് -0.9036, കല്ലട -0.1506, മലങ്കര -0.0644.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."