HOME
DETAILS

'കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ കടത്തിവിട്ടില്ലെങ്കില്‍, കര്‍ണാടകയില്‍ നിന്നുള്ള വാഹനങ്ങളും പ്രവേശിപ്പിക്കില്ല'; കാസര്‍കോട് തലപ്പാടി അതിര്‍ത്തില്‍ സംഘര്‍ഷം

  
backup
August 02, 2021 | 9:16 AM

kerala-karnataka-border-issue-latest111

കാസര്‍കോട്: തലപ്പാടി അതിര്‍ത്തിയില്‍ നാട്ടുകാരുടെ പ്രതിഷേധം. കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ കടത്തിവിടാത്തതില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധം. അതേസമയം കര്‍ണാടകയില്‍ നിന്നുള്ള വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു.

കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ കടത്തിവിട്ടില്ലെങ്കില്‍, കര്‍ണാടകയില്‍ നിന്നുള്ള വാഹനങ്ങളും പ്രവേശിപ്പിക്കില്ലെന്നാണ് സമരക്കാരുടെ വാദം. സമരക്കാരെ കേരള പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കൊവിഡ് വ്യാപനം കണക്കിലെടുത്ത് കര്‍ണാടക നിയന്ത്രണം കടുപ്പിച്ചതോടെ, അതിര്‍ത്തിയില്‍ പൊലിസും യാത്രക്കാരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. തലപ്പാടിയില്‍ പൊലിസ് പരിശോധനയില്‍ പ്രതിഷേധിച്ചയാളെ കര്‍ണാടക പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.

കെഎസ്ആര്‍ടിസി ബസ് തലപ്പാടി അതിര്‍ത്തി വരെ മാത്രമാണ് സര്‍വീസ് നടത്തുന്നത്.അവിടെ വെച്ച് ആര്‍ടിപിസിആര്‍ പരിശോധനയ്ക്കായി യാത്രക്കാരില്‍ നിന്നും സാംപിള്‍ ശേഖരിച്ച ശേഷമാണ് അതിര്‍ത്തി കടത്തിവിടുന്നത്. തലപ്പാടിയില്‍ നിന്നും കര്‍ണാടക സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ബസിലാണ് സഞ്ചരിക്കാനാകുക.


കേരളത്തില്‍ കൊവിഡ് കൂടുന്ന സാഹചര്യത്തില്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് പരിഗണിച്ച് കടത്തിവിടേണ്ടെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സംസ്ഥാനത്ത് പ്രവേശിക്കുന്നതിന് നിര്‍ബന്ധമാണെന്നാണ് കര്‍ണാടക പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി പ്രതിസന്ധിക്ക് പിന്നില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ആസൂത്രിത നീക്കം; ഭരിക്കാനറിയില്ലെങ്കില്‍ പഠിച്ചിട്ട് ഭരിക്കണം; യുഡിഎഫിനെതിരെ ഇ.പി ജയരാജന്‍ 

Kerala
  •  2 days ago
No Image

ഇതിഹാദ് റെയിൽ ശൃംഖല വികസിക്കുന്നു; ദുബൈ സ്റ്റേഷൻ സെപ്റ്റംബർ 30ന്, കൂടുതൽ സ്റ്റേഷനുകൾ ഘട്ടംഘട്ടമായി തുറക്കും; 900 കിലോമീറ്റർ നീളമുള്ള ശൃംഖല

uae
  •  2 days ago
No Image

രണ്ടാം വിവാഹം കഴിച്ച അച്ഛനെ വെട്ടിപ്പരിക്കേല്‍പ്പിച്ച മക്കള്‍ പിടിയില്‍ 

Kerala
  •  2 days ago
No Image

വഞ്ചിയൂരില്‍ യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം; പ്രതികള്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി; തിരുവനന്തപുരം നഗരത്തില്‍ വ്യാപക പരിശോധന

Kerala
  •  2 days ago
No Image

മുറിവ് ഡ്രസ്സിംഗിനും പരിചരണ മാനദണ്ഡങ്ങൾക്കായുള്ള ആഗോള ഐ‌എസ്‌ഒ കമ്മിറ്റിയെ ഇനി സഊദി അറേബ്യ നയിക്കും

Saudi-arabia
  •  2 days ago
No Image

പരീക്ഷാ പരിഷ്‌കരണം; നന്ദന്‍ നിലകേനിയുടെ നേതൃത്വത്തില്‍ ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി

National
  •  2 days ago
No Image

ബെംഗളുരുവില്‍ സ്വകാര്യ ബസുകള്‍ക്ക് തീപിടിച്ചു; നാല് ബസുകള്‍ പൂര്‍ണമായും കത്തിനശിച്ചു

National
  •  2 days ago
No Image

കുറ്റിപ്പുറം ബസ് അപകടം: എം.വി.ഡിയുടെ പോസ്റ്റ്ക്രാഷ് അന്വേഷണം; അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട്

Kerala
  •  2 days ago
No Image

'അമ്മമാരുടെ രുചിക്കൂട്ട് മരുമകള്‍ക്ക് കൈമാറണം'; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം

Kerala
  •  2 days ago
No Image

ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ടുകള്‍ കൂട്ടി; ആഴ്ച്ചയില്‍ 5 പ്രവൃത്തി ദിനങ്ങളിലും ടെസ്റ്റ് നടത്തും; ഗണേഷ് കുമാറിന്റെ പരിഷ്‌കരണങ്ങള്‍ തിരുത്തി യുഡിഎഫ് 

Kerala
  •  2 days ago