യുവാക്കളുടെ വിദ്യാഭ്യാസത്തിനും,തൊഴിൽ അവസരം വര്‍ധിപ്പിക്കുന്നതിനുമായി ന്യൂ മീഡിയ ഫെസ്റ്റിവല്‍ പ്രഖ്യാപിച്ച്;യുഎഇ
ദുബൈ:മാധ്യമരംഗത്ത് കഴിവും,താല്‍പ്പര്യവുമുള്ള അറബ് യുവാക്കള എറ്റവും പുതിയ സാങ്കേതിക വിദ്യകളെ പരിജയപ്പെടുത്താന്‍ അവസരം ഒരുക്കി ദുബൈ മീഡിയ ടെക് ഫെസ്റ്റിവല്‍ അടുത്ത വര്‍ഷം സംഘടിപ്പിക്കും.സെപ്റ്റംബർ 26, 27 തീയതികളിൽ നടക്കുന്ന അറബ് മീഡിയ ഫോറത്തിന്റെ ഭാഗമായി തിങ്കളാഴ്ച ആരംഭിച്ച യൂത്ത് മീഡിയ ഫോറത്തിലാണ് ഇക്കാര്യം അറിയിച്ചത്.അറബ് യുവാക്കൾക്ക് സ്വപ്നങ്ങൾ ചർച്ച ചെയ്യുന്നതിനും അവരുടെ രാജ്യത്തിനും, അറബ് ലോകത്തിനും ഒരുമിച്ചു നല്ലൊരു ഭാവി രൂപപ്പെടുത്തുന്നതിനും വേണ്ടിയാണ് യൂത്ത് ഫോറം ലക്ഷ്യമിടുന്നത്.
മുഹമ്മദ് ബിൻ റാഷിദ് സ്‌കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ, അമേരിക്കൻ യൂണിവേഴ്‌സിറ്റി ഓഫ് ദുബായ്, ദുബായ് പ്രസ് ക്ലബ്ബ് എന്നിവ സംയുക്തമായി അടുത്ത വർഷം ദുബൈ മീഡിയ ടെക് ഫെസ്റ്റിവൽ ആരംഭിക്കുമെന്ന് ദുബൈയിലെ അമേരിക്കൻ യൂണിവേഴ്‌സിറ്റി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഏലിയാസ് ബൗ സാബ് പറഞ്ഞു. മാധ്യമങ്ങൾ, വിദ്യാർത്ഥികൾ, മാധ്യമ പ്രവത്തകർ എന്നിവരുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു പ്ലാറ്റ്‌ഫോമാണിത്, എല്ലാവർക്കും ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കാനും അവ എങ്ങനെ മികച്ച രീതിയിൽ ഉപയോഗിക്കാമെന്ന് പഠിക്കാനും കഴിയുന്ന ഒരു സ്ഥലമാണ് ന്യൂ മീഡിയ ഫെസ്റ്റിവലെന്നും അദ്ദേഹം കൂട്ടിചേർത്തു.
content highlights: uae new media festival announced to educate increase employability of youth
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."