പഠനത്തിന് സാമ്പത്തികം ഇനിയൊരു പ്രശ്‌നമല്ല; 1 മുതല്‍ പി.ജി വരെ ക്ലാസുകാര്‍ക്കായി പ്രത്യേക സ്‌കോളര്‍ഷിപ്പുകള്‍; സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ അപേക്ഷിക്കാം
പഠനത്തിന് സാമ്പത്തികം ഇനിയൊരു പ്രശ്‌നമല്ല; 1 മുതല്‍ പി.ജി വരെ ക്ലാസുകാര്‍ക്കായി പ്രത്യേക സ്‌കോളര്‍ഷിപ്പുകള്‍; സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ അപേക്ഷിക്കാം
ഉപരിപഠന സാധ്യതകള്‍ തേടുന്ന വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രധാന പ്രതിസന്ധിയാണ് സാമ്പത്തികം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പലരും മതിയായ പണമില്ലാത്തത് കൊണ്ട് പഠനം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വരാറുണ്ട്. ഇത്തരക്കാരെ സഹായിക്കുന്നതിനായി വിവിധ സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ നിലവിലുണ്ട്. ഒന്നാം ക്ലാസ് മുതല്‍ പി.ജി വരെ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്ന സ്‌കോളര്‍ഷിപ്പുകളെ കുറിച്ചാണ് ചുവടെ പറയുന്നത്. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ അപേക്ഷിക്കാവുന്ന സ്‌കോളര്‍ഷിപ്പുകളാണിവ.
- GSK സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം 2023-24
ആരോഗ്യ മേഖലയില്‍ ജോലി ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്ന പദ്ധതിയാണ് GSK സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം. പ്ലസ് ടു കഴിഞ്ഞ് ആദ്യ വര്‍ഷ എം.ബി.ബി.എസ് കോഴ്‌സുകള്‍ക്ക് അഡ്മിഷനെടുക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹത. ഇന്ത്യയിലെ അംഗീകൃത സര്‍ക്കാര്‍ കോളജുകൡ പഠിക്കുന്നവര്‍ക്കാണ് അപേക്ഷിക്കാനാവുക. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒരു വര്‍ഷത്തേക്ക് 1 ലക്ഷം രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക.
യോഗ്യത
- 65 ശതമാനം മാര്‍ക്കോടെ പ്ലസ് ടു പാസായ എം.ബി.ബി.എസ് ആദ്യ വര്‍ഷ വിദ്യാര്‍ഥികളാണ് അപേക്ഷിക്കേണ്ടത്.
- വിദ്യാര്‍ഥിയുടെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 6 ലക്ഷത്തില്‍ താഴെയായിരിക്കണം.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2023 ഒക്ടോബര്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് www.b4s.in/it/GSKP3 സന്ദര്‍ശിക്കുക.
- ആദിത്യ ബിര്‍ള ക്യാപ്പിറ്റല്‍ സ്‌കോളര്‍ഷിപ്പ് 2023-24
സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഉപരിപഠനത്തിന് സാമ്പത്തിക സഹായം നല്‍കുന്നതിനായി ആദിത്യ ബിര്‍ള ഗ്രൂപ്പിന് കീഴിലുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതിയാണിത്. ജനറല്‍& പ്രൊഫഷണല്‍ കാറ്റഗറിയില്‍പ്പെട്ട ഒന്നാം ക്ലാസ് മുതല്‍ യു.ജി കോഴ്‌സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനാവും. 60,000 രൂപ വരെയാണ് സ്‌കോളര്‍ഷിപ്പ് തുക. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
യോഗ്യത
- ഒന്നുമുതല്‍ ബിരുദം വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
- അപേക്ഷിക്കുന്നവര്‍ തൊട്ടു മുന്‍വര്‍ഷത്തെ ക്ലാസുകളില്‍ 60 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.
- വിദ്യാര്‍ഥിയുടെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 6 ലക്ഷത്തിന് മുകളില്‍ കൂടരുത്.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 30-09-2023
കൂടൂതല്‍ വിവരങ്ങള്‍ക്ക് www.b4s.in/it/ABCC5 സന്ദര്‍ശിക്കുക.
- HDFC ബാങ്ക് പരിവര്‍ത്തന്‍ ECSS പ്രോഗ്രാം 2023-24
ഒന്നു മുതല്‍ പി.ജി ലെവല്‍ വരെ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കായി എച്ച്.ഡി.എഫ്.സി ബാങ്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതിയാണിത്. പഠനത്തില്‍ മിടുക്കരായ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹതയുള്ളത്. 75,000 രൂപ വരെയാണ് സ്‌കോളര്‍ഷിപ്പ് തുക. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
യോഗ്യത
- ഇന്ത്യന്‍ പൗരന്‍മാര്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത.
- 1 മുതല്‍ 12 വരെ ക്ലാസുകള്‍, ഡിപ്ലോമ, ഐ.ടി.ഐ, പോളിടെക്‌നിക്, യു.ജി, പി.ജി എന്നീ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ജനറല്‍ & പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.
- മൂന്ന് വര്‍ഷത്തിനുള്ളില്‍ സാമ്പത്തികമായ കാരണങ്ങളാല്‍ പഠനം തുടരാന്‍ കഴിയാതെ പോയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷയില്‍ പ്രത്യേക പരിഗണയുണ്ടായിരിക്കും.
സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തീയതി 30-09-2023
കൂടൂതല്‍ വിവരങ്ങള്‍ക്ക് www.b4s.in/it/HDFC44 സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."