ദുബൈ സുന്നി സെന്റർ റബീഅ് ഗ്രാന്റ് സമ്മിറ്റ് 22 ന്
ദുബൈ: ദുബൈ സുന്നി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒരു മാസക്കാലമായി നടന്നുവരുന്ന റബീഅ് കാമ്പയിന്റെ ഭാഗമായി നടക്കുന്ന റബീഅ് ഗ്രാന്റ് സമ്മിറ്റ് ഈ വരുന്ന 22 ന് ഖിസൈസ് ഇന്ത്യൻ അക്കാഡമി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗവും ദുബൈ സുന്നീ സെൻറർ പ്രസിഡണ്ടുമായ അബ്ദുസ്സലാം ബാഖവി വടക്കേകാട് ചടങ്ങ് ഉദ്ഘാടനം ചെയ്യും.
സംഗമത്തിൽ ഇശ്ഖ് മജ് ലിസ്, വിദ്യാർത്ഥികളുടെ കലാ സാഹിത്യ വൈജ്ഞാനിക പ്രോഗ്രാമുകൾ, അനുമോദന ചടങ്ങ് തുടങ്ങിയവ നടക്കുന്നതാണ്.
ഒരു മാസത്തോളം നീണ്ടു നിന്ന റബീഅ് കാമ്പയിന്റെ ഭാഗമായി നടന്ന വിവിധ ചടങ്ങുകളിൽ സമസ്ത ജനറൽ സെക്രട്ടറി പ്രൊഫസർ ആലിക്കുട്ടി മുസ്ലിയാർ, ഡോ ബഹാഉദ്ദീൻ നദ് വി, മുസ്തഫൽ ഫൈസി, അബ്ദുസ്സലാം ബാഖവി, സിംസാറുൽ ഹഖ് ഹുദവി, അബ്ദുൽ ജലീൽ ദാരിമി, അബൂബക്കർ ഹുദവി മുണ്ടംപറമ്പ്,ഷൗകത്ത് ഹുദവി തുടങ്ങിയവർ പങ്കെടുത്തു. റബീഅ് കാമ്പയിൻ സമാപനത്തോടനുബന്ധിച്ച് ഈ വരുന്ന ഇരുപത്തിമൂന്ന് ഞായറാഴ്ച്ച നബി(സ്വ)യുടെ ജീവിതത്തിന്റെ വിവിധ തലങ്ങളെ സ്പർശിക്കുന്ന വ്യൂ ഓഫ് മദീന-മീലാദ് എക്സിബിഷനും സുന്നി സെൻറർ മദ്രസയിൽ വെച്ച് നടത്തപ്പെടുന്നുണ്ട്.
ചരിത്രവും വിജ്ഞാനവും സമന്വയിക്കുന്ന സ്റ്റാളുകൾ, വിഷ്വൽ തിയേറ്റർ, ഇസ്ലാമിക ചരിത്ര കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്ന വിവിധ പ്രദർശനങ്ങൾ,സർഗലയ ജില്ലാ തല കലാ സാഹിത്യ മത്സരങ്ങൾ അടക്കം വൈവിധ്യമാർന്ന പരിപാടികളാണ് എക്സിബിഷന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. പ്രവാസി പൊതു സമൂഹത്തിന് പ്രവാചക ജീവിതം അടുത്തറിയാനും ഇസ്ലാമിക ചരിത്ര സ്മാരകങ്ങളെക്കുറിച്ച് പഠിക്കാനും ഉതകുന്ന രൂപത്തിലാണ് വിവിധ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റികൾക്ക് കീഴിൽ എക്സ്പോ സ്റ്റാളുകൾ ഒരുക്കിയിരിക്കുന്നത്.
യോഗത്തിൽ സുന്നി സെൻറർ സീനിയർ വൈസ് പ്രസിഡണ്ട് ജലീൽ ഹാജി ഒറ്റപ്പാലം അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഷൗക്കത്ത് ഹുദവി,ട്രഷറർ സൂപ്പി ഹാജി, ഇബ്രാഹീം ഫൈസി ചപ്പാരപ്പടവ്,ഹംസ മൗലവി,ബഷീർ മൗലവി, എം.എ സലാം റഹ്മാനി തുടങ്ങിയവർ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."