HOME
DETAILS

മലയാളി സംരംഭകന്‍ യുകെ പാര്‍ലമെന്റില്‍ പുരസ്‌കാരം സ്വീകരിച്ചു

  
backup
October 07, 2023 | 11:40 AM

malayali-entreprenuer-received-accolade-in-uk-parliament-in-a-glittering-eremony

ദുബായ്: ദുബായിലെ പ്രമുഖ വ്യവസായിയും സംരംഭകനുമായ അയ്യൂബ് കല്ലടയ്ക്ക് യുകെ പാര്‍ലമെന്റില്‍ പുരസ്‌കാര സ്വീകാരം. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന ചടങ്ങിലായിരുന്നു യുകെ-യുഎഇ സംരംഭക കൂട്ടായ്മ ഏര്‍പ്പെടുത്തിയ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് സമ്മാനിച്ചത്.
ബ്രിട്ടീഷ് സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ ക്ഷണ പ്രകാരം യുഎഇയിലെ മലയാളി സംരംഭകരുടെ പൊതുവേദിയായ ഇന്റര്‍നാഷണല്‍ പ്രമോട്ടേഴ്‌സ് അസോസിയേഷന്‍ യുകെ ബിസിനസ്
ട്രിപ് സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈസ് വെഞ്ച്വേഴ്‌സ് ലിമിറ്റഡ് ചെയര്‍മാനായ അയ്യൂബ് ലണ്ടനിലെത്തിയത്.
യുഎഇയിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളായ നസീം അഹമ്മദ് ട്രേഡിംഗ്, കല്ലട ഫുഡ് ഇന്‍ഡസ്ട്രീസ്, ടൈന്‍ റോസ്റ്ററി എന്നിവയുടെ സ്ഥാപകനായ അയ്യൂബ് കല്ലട അല്‍മയാര്‍ ഹോള്‍ഡിംങ് പാര്‍ട്ണര്‍ കൂടിയാണ്.
ചരിത്ര പ്രസിദ്ധമായ യുകെ പാര്‍ലമെന്റ് മന്ദിരത്തില്‍ തന്നെ അവാര്‍ഡ് ഏറ്റുവാങ്ങാനായതില്‍ അഭിമാനമുണ്ടെന്ന് അയ്യൂബ് പറഞ്ഞു. ബ്രിട്ടീഷ് പാര്‍ലമെന്റ് ഹാളില്‍ നടന്ന അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ ആഭ്യന്തര സഹ മന്ത്രി ക്രിസ് ഫിലിപ്, ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങളായ വീരേന്ദ്ര ശര്‍മ, മാര്‍ക് പോസി, സാറാ ആതര്‍ട്ടണ്‍, ലിന്‍ലിത്‌ഗോയ മാര്‍ട്ടിന്‍ ഡേ എന്നിവര്‍ക്ക് പുറമെ, യുകെയിലെ ഉഗാണ്ട അംബാസഡര്‍ നിമിഷ മധ്‌വാനി, ലണ്ടനിലെ ഉഗാണ്ടന്‍ കോണ്‍സുലേറ്റ് ജനറല്‍ ജാഫര്‍ കപാസി, ബ്രിട്ടീഷ് സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ചെയര്‍മാനും ബ്രിട്ടനിലെ ആദ്യ മലയാളി മേയറുമായ ഫിലിപ് എബ്രഹാം, ഐപിഎ ചെയര്‍മാന്‍ പി.ബി സൈനുദ്ദീന്‍ ഹോട്പാക്ക്, വൈസ് ചെയര്‍മാന്‍ റിയാസ് കില്‍ട്ടണ്‍, ഫൗണ്ടര്‍ എ.കെ ഫൈസല്‍ മലബാര്‍ ഗോള്‍ഡ്, ട്രഷറര്‍ സി.എ ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെതിരെ കേസെടുത്തേക്കും; ഡി.ജി.പി സ്ഥാനക്കയറ്റത്തിനും തിരിച്ചടി

Kerala
  •  2 days ago
No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago