ഇന്ത്യന്‍ എംബസി അടച്ചിട്ടേക്കും
ന്യൂഡല്‍ഹി: താലിബാന്‍ കാബൂള്‍ പിടിക്കുമെന്ന് ഉറപ്പായതോടെ അഫ്ഗാനിസ്താനില്‍ നിന്ന് നയതന്ത്ര പ്രതിനിധികളെ ഒഴിപ്പിക്കുന്ന നടപടി വേഗത്തിലാക്കി ഇന്ത്യ. സ്ഥിതിഗതികള്‍ ശാന്തമാകും വരെ എംബസി അടച്ചിടാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസം ബന്ധപ്പെട്ടവരുമായി കൂടിയാലോചനകള്‍ നടത്തി. എന്ന് മുതലാണ് അടച്ചിടേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല. എന്നാല്‍ വൈകാതെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
അഫ്ഗാനിസ്താനിലെ ഇന്ത്യക്കാരെ തിരികെക്കൊണ്ടുവരാനുള്ള നടപടി എംബസി നേരത്തെ തന്നെ ആരംഭിച്ചിരുന്നു. രാജ്യത്ത് നിന്ന് രക്ഷപ്പെടുന്നതിന് അഫ്ഗാന്‍ പൗരന്‍മാരുടെയും നിരവധി വിസാ അപേക്ഷകളാണ് ഇന്ത്യന്‍ എംബസിയില്‍ കെട്ടിക്കിടക്കുന്നത്. അഫ്ഗാനിസ്താനിലെ ആഭ്യന്തര യുദ്ധത്തെത്തുടര്‍ന്ന് 1994 ജനുവരിയില്‍ ഇന്ത്യന്‍ എംബസി അടച്ചിട്ടിരുന്നു. തൊട്ടടുത്ത വര്‍ഷം മേയില്‍ തുറന്നു. 1996 സെപ്റ്റംബറില്‍ താലിബാന്‍ കാബൂള്‍ പിടിക്കുന്നതിന് തൊട്ടുമുന്‍പ് വീണ്ടും അടച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."