തിടമ്പ് നൃത്തത്തെ ന്യായീകരിച്ച് പി. ജയരാജന്‍
കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തി ദിവസം സി.പി.എമ്മിന്റെ ആഭിമുഖ്യത്തില്‍ ബക്കളത്ത് നടത്തിയ സാംസ്‌കാരിക ഘോഷയാത്രയില്‍ തിടമ്പ് നൃത്തം അവതരിപ്പിച്ചതിനെ ന്യായീകരിച്ച് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍. ക്ഷേത്രകലകളായ കഥകളിയും വാദ്യസംഗീതവും പൊതുസമൂഹത്തില്‍ വ്യാപകമായിരിക്കുകയാണ്. ആരുടെയും മതവിശ്വാസത്തെ വ്രണപ്പെടുത്തല്‍ സി.പി.എം ശൈലിയല്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തൃച്ഛംബരം ക്ഷേത്രത്തില്‍ അവതരിപ്പിക്കപ്പെടാറുള്ള തിടമ്പില്‍ വിഗ്രഹത്തിന്റെ രൂപം ഉണ്ടാകാറുണ്ട്. എന്നാല്‍ ബക്കളത്ത് അതുണ്ടായില്ല. ഇവിടെ പരിപാടി അവതരിപ്പിച്ച ബാലകൃഷ്ണനും രമേശനും 1981ല്‍ മൊറാഴയില്‍ ഡി.വൈ.എഫ്.ഐ നടത്തിയ സാംസ്‌കാരിക ഘോഷയാത്രയില്‍ തിടമ്പ് നൃത്തം അവതരിപ്പിച്ചിരുന്നു. അന്നില്ലാത്ത പ്രതിഷേധം ഇപ്പോള്‍ ഉയരുന്നതിനു പിന്നില്‍ ആര്‍.എസ്.എസ് ഇടപെടലാണ്. വടക്കേ മലബാറിലെ സ്റ്റേജ് ഷോകളിലും ഒരുവര്‍ഷം മുന്‍പ് പെരുമ്പാവൂരില്‍ എസ്.എന്‍.ഡി.പി ഘോഷയാത്രിലും തിടമ്പ് അവതരിപ്പിച്ചിട്ടുണ്ട്. ബക്കളത്തെ പരിപാടിയില്‍ വിശ്വാസികളെ ഹനിക്കുന്ന ഒന്നും ഉണ്ടായിട്ടില്ല.
എതിര്‍പ്പ് ഉയര്‍ത്തുന്നത് ആര്‍.എസ്.എസും അവര്‍ നടത്തുന്ന പ്രചാരണത്തില്‍ വീണുപോയവരുമാണ്. യാഥാസ്ഥിതിക മനോഭാവമുള്ളവാണ് ഇതിനെ എതിര്‍ക്കുന്നത്. യഥാര്‍ഥ നവോത്ഥാന പ്രവര്‍ത്തനമാണ് ഇപ്പോള്‍ സി.പി.എം നടത്തുന്നത്. എതിര്‍ക്കുന്നവര്‍ക്കെതിരേ പ്രചാരണം നടത്തുമെന്നും ജയരാജന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."