കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹാജരാവാന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് ഇ.ഡി നോട്ടിസ്
ന്യൂഡല്‍ഹി/റാഞ്ചി: സംസ്ഥാനത്തെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ഇന്ന് രാവിലെ 11 മണിക്ക് റാഞ്ചിയിലെ ഹിനൂ ഏരിയയിലുള്ള പ്രാദേശിക ഓഫിസില്‍ ഹാജരാകാന്‍ 47 കാരനായ സോറനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാനും മൊഴി രേഖപ്പെടുത്താനുമാണ് നീക്കം. തന്നെ രാഷ്ട്രീയമായി നേരിടാന്‍ കഴിയാത്തതിനാല്‍ ബി.ജെ.പി അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് സോറന്‍ ആരോപിച്ചു. സംസ്ഥാനത്തെ ബി.ജെ.പിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഞങ്ങളെയും വിളിച്ചത്. ഇ.ഡി എത്ര ശക്തമാണെന്ന് കാണിക്കാനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്. എല്ലാ ഗൂഢാലോചനകള്‍ക്കും ജനങ്ങള്‍ അവര്‍ക്ക് ഉത്തരം നല്‍കും- ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ട്വീറ്റ് ചെയ്തു.
ഒരു ആദിവാസി മുഖ്യമന്ത്രിയെ എങ്ങനെ ഉപദ്രവിക്കാമെന്നാണ് പ്രതിപക്ഷമായ ബി.ജെ.പി ചിന്തിക്കുന്നതെന്നും അദ്ദേഹം മറ്റൊരു ട്വീറ്റില്‍ ആരോപിച്ചു. ദലിതര്‍, ആദിവാസികള്‍, പിന്നാക്കക്കാര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരെ അവരുടെ അവകാശങ്ങളില്‍ നിന്ന് തടയുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും ഒരു ഗൂഢാലോചനയും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ സോറന്റെ രാഷ്ട്രീയ സഹായി പങ്കജ് മിശ്രയെയും മറ്റ് രണ്ടുപേരെയും ഇ.ഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."