HOME
DETAILS

ദിവസക്കൂലി നല്‍കിയില്ല; ചോദിച്ചതിന് ദലിത് യുവാവിനെ കൊന്നു

  
backup
August 25, 2021 | 5:10 AM

36-563
 
 
ദിവസക്കൂലിയായി പത്തു കിലോ അരിയായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതു ചോദിച്ചതിനായിരുന്നു കൊലപാതകം
പട്‌ന: ജോലിയെടുത്തതിനുള്ള ദിവസക്കൂലിയായ പത്തു കിലോ അരി ചോദിച്ചതിന് ദലിത് യുവാവിനെ കൊന്നു മൃതദേഹം തോട്ടിലൊഴുക്കി. ബിഹാറിലെ നളന്ദയിലെ ബഹദൂര്‍പൂരില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.
25കാരനായ ഉപേന്ദ്ര രവിദാസാണ് കൊല്ലപ്പെട്ടത്. ദിനേശ് മെഹ്‌തോ എന്നയാളുടെ കൃഷിയിടത്തിലായിരുന്നു ഉപേന്ദ്രയ്ക്കു ജോലി. ദിവസക്കൂലിയായി പത്തു കിലോ അരിയായിരുന്നു നിശ്ചയിച്ചത്. 
 
ജോലിക്കു ശേഷം ഇതു ചോദിച്ചപ്പോള്‍ പിന്നീട് വാങ്ങാന്‍ പറയുകയും ദിവസങ്ങള്‍ക്കു ശേഷം വീണ്ടുമെത്തിയപ്പോള്‍ ദിനേശും സംഘവും ഇയാളെ അടിച്ചു കൊന്ന് മൃതദേഹം തോട്ടിലൊഴുക്കുകയുമായിരുന്നു.
ഞായറാഴ്ച മുതല്‍ കാണാതായിരുന്ന ഉപേന്ദ്രയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയിരുന്നത്. ഉപേന്ദ്രയുടെ ബന്ധുവായ സിക്കന്ദറിനും മര്‍ദനമേറ്റിരുന്നു. ഇയാള്‍ പ്രദേശത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
കല്ലുകള്‍ വച്ചുകെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയതോടെ ദിനേശ് മെഹ്ത ഒളിവിലാണെന്നാണ് വിവരം. ഇയാളെ അറസ്റ്റ് ചെയ്യാനായിട്ടില്ല.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാസ്‌പോര്‍ട്ടും പൗരത്വവും: ഇത് ഇന്നലെ എടുത്ത തീരുമാനമല്ല; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍

National
  •  20 hours ago
No Image

ഹോട്ടലുകാര്‍ക്ക് ആശ്വാസം;  വാണിജ്യ എല്‍.പി.ജി സിലിണ്ടറുകള്‍ക്കുള്ള നിയന്ത്രണം നീക്കി

National
  •  20 hours ago
No Image

പഞ്ചായത്ത് ഫണ്ടില്‍ നിന്ന് 20 ലക്ഷം അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി; ഡി.വൈ.എഫ്.ഐ നേതാവായ താല്‍ക്കാലിക ജീവനക്കാരന്‍ കസ്റ്റഡിയില്‍

Kerala
  •  20 hours ago
No Image

'സോറി അമ്മാ...' നീറ്റ് പുനഃപരീക്ഷക്ക് പിന്നാലെ ജീവനൊടുക്കി 18കാരന്‍ 

National
  •  20 hours ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; കക്ഷിചേര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഹരീഷിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലിസ്

Kerala
  •  20 hours ago
No Image

പെരുമ്പാവൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; 18 കോടി രൂപ വിലവരുന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി, യുവാവ് അറസ്റ്റില്‍

Kerala
  •  21 hours ago
No Image

ലാത്തിയും തോക്കുമുള്ള പൊലിസിന് ബ്ലേഡിന്റെ ആവശ്യമില്ല; എസ്.എഫ്.ഐ സമരത്തില്‍ ബ്ലേഡ് കൊണ്ടുവന്നതാരെന്ന് അന്വേഷിക്കുമെന്ന് ചെന്നിത്തല

Kerala
  •  21 hours ago
No Image

ആര്‍. സുഗതന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സംഘര്‍ഷം;  മേയര്‍ക്ക് കാലിന് പരുക്ക്, 16 പേര്‍ ആശുപത്രിയില്‍

Kerala
  •  21 hours ago
No Image

സെല്‍ഫി എടുക്കുന്നതിനിടെ നദിയില്‍ വീണു; രക്ഷിക്കാനിറങ്ങിയ കുടുംബാംഗങ്ങള്‍ ഉള്‍പെടെ അഞ്ചുപേര്‍ മുങ്ങിമരിച്ചു

National
  •  a day ago
No Image

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവം; തൊള്ളായിരംചിറ ഷാപ്പിന്റേതുള്‍പ്പെടെ ഏഴ് ഷാപ്പുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  a day ago